ആരംഭ് സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ച് പഠനം മെച്ചപ്പെടുത്താൻ തയ്യാറാക്കിയിരിക്കുന്ന ഒരു പാൻ ഇന്ത്യ വിദ്യാഭ്യാസ സംരംഭത്തിനു വേണ്ടിയുള്ള പിസി ആണ് ആരംഭ്. ഡിജിറ്റൽ ഇന്ത്യയിൽ ഉറച്ച ചുവടുവയ്പ് നടത്താൻ രക്ഷകർത്താക്കളെയും അധ്യാപകരെയും കുട്ടികളെയും സഹായിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു പദ്ധതിയാണിത്. ഈ സംരംഭത്തിലൂടെ മാതാപിതാക്കളെയും, അധ്യാപകരെയും വിദ്യാർത്ഥികളെയും ബന്ധപ്പെടുകയും അവർക്ക് സ്‌കൂളിലും വീട്ടിലും പഠന ആവശ്യങ്ങൾക്കായി പി.സി. ഉപയോഗപ്പെടുത്താൻ കഴിയും വിധം ആവശ്യമായ പരിശീലനം നൽകുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഞങ്ങൾ ഡെല്ലിൽ, പി.സി. ഉപയോഗത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് വിശകലനം നടത്തുകയുണ്ടായി. ഇന്ത്യയിലെ 10%. ൽ താഴെ മാത്രം ആളുകളിലാണ് പി സി ഇതുവരെ എത്തിയിട്ടുള്ളതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. രക്ഷകർത്താക്കളും അദ്ധ്യാപകരും ഒരുപോലെ വിദ്യാഭ്യാസത്തിൽ പി.സി. യുടെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ടെങ്കിലും അതിൽ അറിവില്ലായ്മ എന്ന ഘടകം ഇവിടെ തടസമായി നിലകൊള്ളുന്നു- പഠനം മെച്ചപ്പെടുത്താൻ പിസി എങ്ങനെ ഉപയോഗിക്കാം എന്ന അറിവ്.

മാതാപിതാക്കൾ, കുട്ടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ പരിശീലനങ്ങളിലൂടെയും സർട്ടിഫിക്കേഷനുകൾ വഴിയും പ്രാപ്തമാക്കിയെടുക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിയ്ക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ കമ്പ്യൂട്ടർ അറിവ് ലഭ്യമാക്കുന്നതിലൂടെ മാതാപിതാക്കൾക്കും അധ്യാപകർക്കും അതിനുശേഷം മക്കൾക്കും പിസി ഉപയോഗത്തിനുള്ള കഴിവുകൾ പകർന്നു നൽകുകയും ചെയ്യുന്നു

ക്രീയാത്മകത, വിമർശനബുദ്ധിയോടെ ചിന്തിക്കുക, സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയാണ് ഇന്നത്തെ 'ഡിജിറ്റൽ ഇന്ത്യൻസിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കഴിവുകൾ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ മൂന്നു കഴിവുകളെയും രാകിയെടുക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ആരംഭ് ഈ സംരംഭത്തിലൂടെ ഞങ്ങളുടെ ഡെൽ ചാംപ്‌സ് സ്‌കൂൾ കോൺടാക്റ്റ് പ്രോഗ്രാം മുഖേന 1.5 ദശലക്ഷത്തോളം വിദ്യാർത്ഥികളെ ഈ പ്രോഗ്രാമിന്റെ ഭാഗമാക്കിയിട്ടുണ്ട്. എൻ.ഐ.ഐ.ടിയുമായി സഹകരിച്ച് ഞങ്ങൾ 70 നഗരങ്ങളിലായി 5,000 സ്‌കൂളുകളിൽ നിന്ന് 1,25,000 അധ്യാപകർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകാൻ ഉദ്ദേശിക്കുന്നു. ഡെൽ ഡിജി മോം പദ്ധതിയുടെ ഭാഗമായി 4,00,000 അമ്മമാരെ ശാക്തീകരിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.

വരുവിൻ, ഞങ്ങളുടെ പ്രയത്‌നത്തിൽ പങ്കാളിയാകൂ- പഠനത്തിന്റെ ഒരു പുതിയ വഴി നമുക്ക് 'ആരംഭിക്കാം'