നിങ്ങളുടെ കുട്ടികൾക്കൊപ്പം എങ്ങനെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കാം

എല്ലാ വർഷവും മാർച്ച് 8-ന് ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. അത്തരമൊരു ചരിത്ര ദിനത്തിൽ, സ്ത്രീകൾ ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ചും സമൂഹത്തിൽ അവർക്കുള്ള ശക്തിയെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്

നിങ്ങളുടെ കുട്ടിക്കൊപ്പം മികച്ചതും വിദ്യാഭ്യാസപരവുമായ ഒരു അന്താരാഷ്ട്ര വനിതാ ദിനം നിങ്ങൾക്ക് എങ്ങനെ ആസൂത്രണം ചെയ്യാമെന്ന് ഇവിടെ കാണുക.

ഒരു മൂവി നൈറ്റ് ആസൂത്രണം ചെയ്യുക

പല സിനിമകളിലും കുട്ടികൾക്ക് പ്രചോദനം നൽകാൻ കഴിയുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിയുടെ പ്രായത്തിന് അനുസൃതമായി, അവരോടൊപ്പം സ്ത്രീ ശക്തി ആഘോഷിക്കുന്ന ഒരു സിനിമ കാണുക.

ഓൺലൈനിൽ ജീവചരിത്രങ്ങൾ വായിക്കുക

ഇന്ന്, നിങ്ങൾക്ക് ശക്തരായ സ്ത്രീകളുടെ ജീവചരിത്രങ്ങൾ ഓൺലൈനിൽ കണ്ടെത്താൻ കഴിയും, അത് അന്താരാഷ്ട്ര വനിതാ ദിനത്തിന് അനുയോജ്യമാണ്. ജീവിതത്തിൽ അവിശ്വസനീയമായ കാര്യങ്ങൾ നേടിയ ഡിസൈനർമാർ മുതൽ കലാകാരന്മാരും ശാസ്ത്രജ്ഞന്മാരും വരെയുള്ള പ്രമുഖരായ സ്ത്രീകളുടെ ജീവിതം നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും കണ്ടെത്താനാകും.

ഒരുമിച്ച് ഭക്ഷണം തയ്യാറാക്കുക

നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും ഒരുമിച്ച് ലളിതവും രസകരവുമായ ചില വിഭവങ്ങൾ പാചകം ചെയ്യാൻ കഴിയും. YouTube-ൽ പാചകക്കുറിപ്പുകൾ നോക്കാനും അത്താഴത്തിനുള്ള മെനുതയ്യാറാക്കാനും അവരെ അനുവദിക്കുക. പാചകം ഒരു പൊതുവായ ജീവിത നൈപുണ്യമാണെന്നും ലിംഗാധിഷ്ഠിത ജോലിയല്ലെന്നും ഇത് അവർക്ക് മനസ്സിലാക്കിക്കൊടുക്കും

ഒരു മത്സര ഗെയിം കളിക്കുക

നിങ്ങൾ ഒരുമിച്ച് രസകരവും മത്സരപരവുമായ ഗെയിമുകൾ കളിക്കണം. മിക്ക കുട്ടികളും ഗെയിമുകൾ കളിക്കുന്നത് ആസ്വദിക്കുന്നു, മുതിർന്നവരായ നമുക്ക് പലപ്പോഴും അവരോടൊപ്പം കളിക്കാൻ സമയമില്ല. ഓൺ ലൈനിൽ കളിക്കുന്നതിനായി നിങ്ങൾക്ക് ഒരു കൂട്ടം രസകരമായ ഗെയിമുകൾ കണ്ടെത്താൻ കഴിയും.

ഒരു വെർച്വൽ ഗ്രീറ്റിംഗ് കാർഡ് രൂപകൽപ്പന ചെയ്യാൻ അവരെ സഹായിക്കുക

ഗ്രീറ്റിംഗ് കാർഡുകൾ ഓൺലൈനായി നിർമ്മിക്കാൻ നിങ്ങളുടെ കുട്ടികളെ പ്രേരിപ്പിക്കുകയും, അവ അന്താരാഷ്ട്ര വനിതാദിനത്തിൽ അധ്യാപകർക്കും കുടുംബാംഗങ്ങൾക്കും അയയ്ക്കുകയും ചെയ്യുക. പ്രവർത്തനം ലളിതവും ഏറെ സർഗ്ഗാത്മകവുമാക്കാൻ അവർക്ക് കാൻവ പോലുള്ള ഓൺലൈൻ ടുളുകകൾ ഉപയോഗിക്കാൻ കഴിയും.

ഈ രസകരമായ മാർഗ്ഗങ്ങളിലൂടെ, നിങ്ങൾക്ക് അന്താരാഷ്ട്ര വനിതാ ദിനത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനും സമയം രസകരമായി ചെലഴിക്കാനും സാധിക്കും.