വിദ്യാഭ്യാസ മേഖല പോയ വർഷങ്ങളിൽ ഒരു ചലനാത്മകമായ മാറ്റത്തിലൂടെ കടന്നു പോയിരിക്കുന്നു. വിവര വിതരണം തുടങ്ങി അച്ചടി യന്ത്രത്തിന്റെ കണ്ടുപിടുത്തവും സർവ്വകലാശാലകൾ സ്ഥാപിക്കലും വരെ, നമ്മൾ ഇപ്പോൾ വിദ്യാഭ്യാസ വ്യവസായത്തിന്റെ മറ്റൊരു ചരിത്രപ്രധാനമായ മാറ്റത്തെ കണ്ടുകൊണ്ടിരിക്കുകയാണ്.
 
ഓൺലൈൻ അദ്ധ്യായനമാണ് വിദ്യാഭ്യാസത്തിന്റെ ഭാവി. കാലം മാറിയ നിലവിലെ സാഹചര്യത്തിൽ, നാളെയുടെ അദ്ധ്യാപകർ അവസരത്തിനൊത്തുയർന്ന് വിദ്യാഭ്യാസത്തിലെ നവതരംഗത്തെ അനുരൂപപ്പെടുത്തി. അദ്ധ്യായനത്തിന്റെ സാമ്പ്രദായിക രീതികളോടുള്ള തങ്ങളുടെ സമീപനം മാറ്റുകയും ആശ്ലേഷിക്കുകയും ചെയ്യുക വഴി, അദ്ധ്യാപകർ പരിശീലനം നേടിക്കൊണ്ട് ഫലപ്രദമായ വിർച്വൽ പഠന പരിസ്ഥിതികൾ സൃഷ്ടിച്ചു.
 
 
ഇ-ലൈബ്രറികൾ, ശ്രവ്യ/ദൃശ്യ ഉപകരണങ്ങൾ, പരസ് പര സമ്പർക്ക ക്ലാസ്സ് മുറികൾ, ക്ലാസ്സ് മുറിയിൽ ഉയരാവുന്ന സാങ്കേതിക പ്രശ്നങ്ങൾ എന്നിവയുമായി സ്വയം പരിചയപ്പെടുക വഴി വളർച്ചയും വിദ്യാഭ്യാസവും വഴിയിൽ തടസ്സപ്പെടുന്നില്ല എന്ന് അധ്യാപകർ ഉറപ്പ് വരുത്തുന്നു.
 
അദ്ധ്യാപകർ PC ഫോർ എഡ്യൂക്കേഷൻ ൽ സുപരിചിതരായി എന്ന് മാത്രമല്ല, അധിക ദൂരം പോകുകയും ചെയ്തിരിക്കുന്നു. അവർ മുഴുനീള വിലയിരുത്തലുകൾ, അസൈന്മെന്റുകൾ, പരീക്ഷകൾ, പ്രോഗ്രസ്സ് റെക്കോർഡുകൾ, ഒരു വിർച്വൽ മാധ്യമത്തിലൂടെ ഉടനടിയുള്ള പ്രതികരണം എന്നിവ ആശ്ലേഷിച്ച് പരസ്പര സമ്പർക്ക ഓൺലൈൻ ക്ലാസ്സുകൾ സൃഷ്ടിച്ചിരിക്കുന്നു.
 
 
ഡെൽ ആരംഭിൽ ഞങ്ങൾക്ക് അദ്ധ്യാപകരെ വെബിനാറുകളിലൂടെ PC സജ്ജ അദ്ധ്യയനത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കണമായിരുന്നു. ഞങ്ങൾ 75-90 മിനിറ്റ് നീണ്ട വെബിനാറുകൾ രൂപകൽപ്പന ചെയ് ത് അവരെ ഇത്തരം വിഷയങ്ങൾ പരിചയപ്പെടുത്തി:
 
 
വിദ്യാഭ്യാസം എത്തിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ദ്രുതമായി മാറുകയും, അത് വിദ്യാഭ്യാസത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നമ്മളെ നയിക്കുകയും ചെയ്യുന്നു. അദ്ധ്യാപക ദിനത്തിന്റെ അവസരത്തിൽ, ഈ ചരിത്രപരമായ മാറ്റത്തിന്റെ അമരത്തിരിക്കുന്ന ആൾക്കാരായ അദ്ധ്യാപകരുടെ ശ്രമങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു!
Aarambh is a pan-India PC for Education initiative engineered to enhance learning using the power of technology; it is designed to help parents, teachers and children find firm footing in Digital India. This initiative seeks to connect parents, teachers and students and provide them the necessary training so that they can better utilise the PC for learning, both at school and at home.
 
അറിവ് പകർന്നു നൽകാനുള്ള ഏക മാർഗ്ഗം പുസ്തകങ്ങളും ക്ലാസ് മുറികളുമായിരുന്ന കാലം കഴിഞ്ഞുപോയി. സാങ്കേതികവിദ്യ അതിവേഗം വളരുന്നതിനാൽ, നാളത്തെ കുട്ടികളെ സവിശേഷവും, പാരമ്പര്യത്തിൽ നിന്ന് മാറിയുള്ളതുമായ രീതിയിൽ പഠിപ്പിക്കാൻ ഇപ്പോൾ സാധ്യമാണ്.
 
മാതാപിതാക്കൾ എന്ന നിലയിൽ, നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും മികച്ച രീതിയിൽ പഠനം നടത്താൻ സഹായിക്കുന്നതിനും വെർച്വൽ പഠനത്തെ മികച്ച രീതിയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
 
അതിനുള്ള നാല് എളുപ്പ വഴികൾ ഇനിപ്പറയുന്നു.
നിങ്ങളുടെ കുട്ടിക്കൊപ്പം, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പുതിയ സ്കിൽ തിരഞ്ഞെടുക്കുക. ഇത് പാട്ട്, നൃത്തം അല്ലെങ്കിൽ സംഗീത പാഠങ്ങൾ എന്നിവ പോലെയുള്ളതാകാം. നിങ്ങൾക്കൊപ്പം നിൽക്കുന്ന സമയത്ത് തന്നെ ഒരു പുതിയ സ്കിൽ സെറ്റ് തിരഞ്ഞെടുക്കാൻ ഇത് അവരെ സഹായിക്കും.
 
ഇത് ഒരു മികച്ച ബന്ധവും പഠനാനുഭവുമായി പ്രവർത്തിക്കും. ഇത് YouTube-ൽ എളുപ്പത്തിൽ ചെയ്യാവുന്ന പാചകക്കുറിപ്പ് ഇടുന്നതും ഒരുമിച്ച് പഠിക്കുന്നതും പരീക്ഷിക്കുന്നതും പോലെ ലളിതമാണ്. പാചകത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുമ്പോഴും ഭക്ഷണം ഒന്നിച്ച് ചേർക്കുമ്പോഴും നിങ്ങളുടെ കുട്ടി പഠിക്കും.
 
രസകരവും ഇന്ററാക്ടീവുമായ നിരവധി മൾട്ടിപ്ലെയർ ഗെയിമുകൾ ഓൺലൈനിൽ ലഭ്യമാണ്. സ് ക്രാബിളിന്റെ ഒരു ദ്രുത റൗണ്ടിന് നിങ്ങളുടെ കുട്ടിയുടെ മസ്തിഷ്കം പ്രവർത്തിപ്പിക്കാനും, ഇ-ലേണിംഗിനുള്ള മികച്ച മാർഗ്ഗമായി നിലകൊള്ളാനും കഴിയും. അതേസമയം തന്നെ നിങ്ങൾ രണ്ടുപേർക്കും ഒരുമിച്ച് ഏറെ ആസ്വദിക്കാനും കഴിയും.
 
നിങ്ങളുടെ കുട്ടിയുടെ ശ്രദ്ധ നേടിയെടുക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ശബ്ദ-ദൃശ്യ ഫോർമാറ്റാണ്. ആകർഷകവും വിദ്യാഭ്യാസപരവുമായ ഒരു സിനിമ കാണുന്നതിലൂടെ, നിങ്ങൾക്ക് ഒരുമിച്ച് നല്ല സമയം ലഭിക്കുക മാത്രമല്ല, സിനിമയിലൂടെ അവരെ ചിലത് പഠിപ്പിക്കാനും കഴിയും.
 
ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുന്നത് വഴി, നിങ്ങളുടെ കുട്ടിയുടെ ശോഭനമായ ഭാവിക്കായി അവർക്കൊപ്പം വിദ്യാഭ്യാസപരവും ആകർഷകവുമായ അനുഭവം നേടാനാകും.
Aarambh is a pan-India PC for Education initiative engineered to enhance learning using the power of technology; it is designed to help parents, teachers and children find firm footing in Digital India. This initiative seeks to connect parents, teachers and students and provide them the necessary training so that they can better utilise the PC for learning, both at school and at home.
#DigiParents - കുഞ്ഞുങ്ങളുടെ ഇൻറർനെറ്റ് സമയം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി 3 ടിപ്പുകൾ
PCകൾ എങ്ങിനെ നിങ്ങളുടെ കുട്ടിയുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വികസിപ്പിക്കുന്നു
5 നിങ്ങളുടെ കുട്ടിക്ക് ഇ-ലേണിംഗ് ഗുണം ചെയ്യാനുള്ള കാരണങ്ങൾ
നിങ്ങളുടെ കുട്ടിയെ ഇ-ലേണിംഗ് ലേക്ക് പരിവർത്തനം നടത്താൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
കാണാപ്പാഠമല്ല വേണ്ടത്, ശരിയായ പഠനമാണ്