നിങ്ങളുടെ കുട്ടികൾ പഠിക്കാൻ ഇഷ്ടപ്പെടുന്ന ചില വെബ്സൈറ്റുകൾ: പ്രായത്തിന് അസരിച്ചുള്ള ഒരു ഗൈഡ്

 

നിങ്ങളുടെ കുട്ടിക്ക് നിങ്ങൾ ഒരു പിസി വാങ്ങികൊടുത്തതുകൊണ്ടു മാത്രമായില്ല, അവർ അതിന്റെ സഹായം കൊണ്ട് പഠിക്കുകയും വേണം. എന്നാൽ, എങ്ങനെയാണ് പി.സി ഉപയോഗിച്ചുകൊണ്ടുള്ള ഒരു പഠന പ്രക്രിയ തുടങ്ങുന്നത്? നിങ്ങളുടെ കുട്ടിക്ക് ഒരു തുടക്കം കൊടുക്കാൻ അവരുടെ പ്രായം അനുസരിച്ചുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ.

5 -7 വയസ്

വിനോദവും ഒപ്പം വിജ്ഞാനവും സന്തുലനം ചെയ്തുകൊണ്ടുള്ള Learning Games For Kids, സ് കൂൾ വിട്ടു വന്ന ശേഷം കുട്ടികൾക്ക് സമയം ചിലവഴിക്കാനും ഒപ്പം അറിവ് ആർജ്ജിക്കാനുമുള്ള ഒരു ഉപാധിയാണ്. ഇത് കുട്ടികൾക്ക് വെറുതെ സമയം കളയാനുള്ള ഒരു മാർഗ്ഗമല്ല, മറിച്ച് പഠനവുമായി നീണ്ടു നിൽക്കുന്നതും താൽപര്യജനകവുമായ ഒരു ബന്ധം നിലനിർത്തിക്കൊണ്ടുപോകാൻ സഹായിക്കുന്നവയാണ്. ഇതിലെ മെച്ചപ്പെട്ട ഭാഗം, ഇതിലെ എല്ലാ ഗെയിമുകളും പ്രായം അനുസരിച്ച് വകതിരിച്ചിട്ടുള്ളതും അക്ഷരമാല ക്രമത്തിൽ ഉള്ളതുമാണ്. 

8-10 വയസ്

Uptoten ന്റെ ലളിതമായ നാവിഗേഷനും വർണ്ണാഭമായ ആനിമേഷനുകകളും കൊണ്ട് ഈ വെബ് സൈറ്റ് വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും വലിയ ഹിറ്റ് ആയി തീർന്നു. പ്രത്യേകിച്ച് അതിന്റെ ഷോർട്ട്-ടു-പോയിന്റ് വീഡിയോകൾ. വീഡിയോകളിൽ ഉപയോഗിക്കുന്ന ഭാഷ സൗഹാർദ്ദപരവും ആശ്വാസകരവുമാണ്, ഒരു സുഹൃത്ത് അവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. അതുമൂലം അതിന്റെ ആശയങ്ങൾ അവർക്ക് ആസ്വാദ്യകരവും ഓർമ്മയിൽ തങ്ങി നിൽക്കുന്നതുമാകുന്നു. വിഷയങ്ങൾ ലളിതമാക്കുന്ന ഇന്ററാക്ടീവ് കളറിംഗ് ഷീറ്റുകളുടെയും ഗെയിമുകളുടെയും ഒരു വിഭാഗമുണ്ട്.

10 -12 വയസ്

ഈ പ്രായത്തിലെ കുട്ടികൾക്ക്, പദാവലിയിലും അരിത് മെറ്റിക് സിലും അടിസ്ഥാന അറിവുകൾ ഉള്ളതിനാൽ സ് കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ അവരെ പ്രേരിപ്പിക്കും. അവിടെയാണ് Wonderpolis ചിത്രത്തിൽ വരുന്നത്. നിങ്ങളുടെ കുട്ടികൾ അറിയാൻ ആഗ്രഹിക്കുന്ന ഒരു പദത്തെ കുറിച്ച് പരിശോധിക്കാൻ, അല്ലെങ്കിൽ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ, അല്ലെങ്കിൽ വെബ് സൈറ്റിൽ പഠിക്കുന്നതിനായി എന്താണ് നൽകിയിരിക്കുന്നതെന്ന് തിരഞ്ഞെടുക്കുവാനും പ്രധാനപ്പെട്ട കാര്യങ്ങളുടെ റിയൽ വേൾഡ് ആപ്ലിക്കേഷൻ മനസിലാക്കാനും സാധിക്കും. 

12 വയസിനു മുകളിൽ

റിവിഷൻ ചെയ്യുന്നതിനായി നിങ്ങളുടെ കുട്ടികൾ അവരുടെ പിസി ബ്രൗസറിൽ ഒരു വെബ് സൈറ്റ് ബുക്ക്മാർക്ക് ചെയ്യുന്നു എങ്കിൽ, അത് തീർച്ചയായും Brainscape ആയിരിക്കണം. പഠന വിഷയത്തെ നന്നായി ഓർമ്മയിൽ നിലനിർത്തുന്നതിന് വിദഗ്ധർ തയ്യാറാക്കിയ വിഷയാധിഷ്ഠിത ഫ് ളാഷ് കാർഡുകൾ ആണ് ഇതിന്റെ സവിശേഷത. നിങ്ങളുടെ കുട്ടികൾക്ക് അവർ പഠിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനും വീഴ്ചകളും പോരായ്മകളും പരിഹരിക്കുന്നതിനും ഈ വെബ് സൈറ്റ് സഹായിക്കുന്നതാണ്. ഉത്തരങ്ങൾ ശരിയാകുമ്പോൾ അവർക്ക് ലഭിക്കുന്ന ആത്മവിശ്വാസം തീർച്ചയായും നിങ്ങളുടെ കുട്ടികൾക്ക് പരീക്ഷ സംബന്ധിച്ചുള്ള ഉത്കണ്ഠ കുറയ്ക്കുവാനും സഹായിക്കും.

അല്പം പര്യവേക്ഷണം നടത്തിയാൽ നിങ്ങളുടെ കുട്ടികൾക്ക് വേണ്ടതായ കൂടുതൽ കാര്യൾൾ കണ്ടെത്താം, നിങ്ങളുടെ കുട്ടിയ്ക്ക് ഏറ്റവും മികച്ചത് കണ്ടെത്തുന്നതിന് ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി വയ്ക്കുക. :)നിങ്ങൾ ഇൻറർനെറ്റിൽ നിന്ന് വിവരം പങ്കുവയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിനു മുൻപ് ഇത് ചെയ്യണം.

 

ഇന്ന് നമ്മൾ ജീവിക്കുന്ന ലോകത്ത്, ഒരു ബട്ടൺ ക്ലിക്കിൽ ധാരാളം വിവരം പ്രാപ്യവും ലഭ്യവുമാണ്. എന്നാൽ, ഓൺലൈനായി ലഭ്യമായ എല്ലാ വിവരവും ആധികാരികവും വിശസനീയവുമല്ല. ഇത്തരം വിവരം നേടുകയോ ഉപയോഗിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ ചില മാർഗ്ഗ രേഖകൾ പാലിക്കേണ്ടതുണ്ട് .

 

  • എപ്പോഴും വിവരത്തിന്റെ ഉറവിടം അന്വേഷിക്കുക

അനവധി പേജുകളും ഉറവിടങ്ങളും ഓൺലൈൻ വഴി വ്യാജ വിവരം പങ്കുവയ്ക്കുന്നതിനാൽ നിങ്ങൾ വിവരത്തിന്റെ ശ്രോതസ്സ് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണം. വിശ്വസ്ത ശ്രോതസ്സുകളുമായി വിവരം പല തരത്തിൽ പരിശോധിച്ച് പേജിന്റെ നിയമസാധുത പരിശോധിക്കുക.

 

  • വിവരം ഉപയോഗിക്കുമ്പോൾ   ഉത്തരവാദിത്തത്തോടെ ക്രെഡിറ്റ് നൽകുക

PC സജ്ജ പഠന സമയത്ത് വിവരം ഉപയോഗിക്കുമ്പോൾ, നിങ്ങൾ എഴുത്തുകാരന് ക്രെഡിറ്റ് നൽകി അയാളുടെ സൃഷ് ടി റെഫർ ചെയ്തിട്ടുണ്ട് എന്ന് പരാമർശിക്കണം. ശരിയായ ക്രെഡിറ്റ് നൽകുക വഴി, നിങ്ങൾ രചനാചോരണം ഒഴിവാക്കുന്നു.

 

  • വിവരം നിങ്ങളുടേതായ വാക്കുകളിലാക്കാൻ ശ്രദ്ധിക്കണം

നിങ്ങളുടെ പ്രോജക്ടുകളിലോ ഹോംവർക്കിലോ അസൈൻമെന്റുകളിലോ നിങ്ങൾക്ക് പദാനുപദം പകർത്തിയ വിവരം അതേപോലെ ഉപയോഗിക്കാനാകില്ല. അത് നിങ്ങൾ നിങ്ങളുടേതായ വാക്കുകളിലാക്കണം.

 

  • യഥാർത്ഥമല്ല എന്ന് തോന്നുന്ന ലിങ്കുകൾ തുറക്കരുത്

ഒരു ലിങ്ക് യാഥാർത്ഥം അല്ലെങ്കിൽ സത്യസന്ധമല്ല എന്ന് തോന്നിയാൽ, അത് തുറക്കരുത്.

 

പഠനത്തിന് PC ഉപയോഗിക്കുമ്പോൾ ലിങ്ക് യഥാർത്ഥമാണോ എന്ന് ഇങ്ങനെ പരിശോധിക്കാം:

  • ദോഷകരമായ ലിങ്കുകളിൽ നമ്പരുകൾ തെറ്റ് അല്ലെങ്കിൽ അക്ഷരത്തെറ്റ് ഉണ്ടാകാമെന്നതിനാൽ ഡൊമൈൻ പേര് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
  • തുറക്കുന്നതിനു മുൻപ് ലിങ്കിന് മുകളിൽ ഹോവർ ചെയ് ത് പ്രിവ്യു കാണുക.
  • ഒരു പേജിലെ പോപ്പ്-അപ്പ് പരസ്യങ്ങൾ തുറക്കരുത്.
  • Https സുരക്ഷമാണ്, http ക്ക് അപകടസാദ്ധ്യതയുണ്ട്.

 

  • നിങ്ങളുടെ എല്ലാ വിവരവും ഒരൊറ്റ ശ്രോതസ്സിൽ നിന്ന് എടുക്കരുത്

നിങ്ങൾ ഒരു പ്രോജക്റ്റിലോ ഹോംവർക്കിലോ അസൈൻമെന്റിലോ വർക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ എല്ലാ വിവരവും ഒരൊറ്റ ശ്രോതസ്സിൽ നിന്ന് എടുക്കുന്നില്ല എന്നുറപ്പാക്കുക. വിവരപൂർവ്വവും ആനുപാതികഭംഗിയുള്ളതുമായ ഒരു അഭിപ്രായം രൂപീകരിക്കാൻ നിരവധി ശ്രോതസ്സുകൾ പരിശോധിക്കുക.

ഈ റ്റിപ്പുകൾ പാലിക്കുന്നതു വഴി, നിങ്ങൾക്ക് നിങ്ങൾ വിവരം ഉത്തരവാദിത്തത്തോടെയും വിശ്വസ്തതയോടെയും പങ്കുവയ്ക്കുന്നുവെന്ന് ഉറപ്പാക്കാം.