നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 പിസി പദങ്ങൾ

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം, ലൈബ്രറി, ഒരൊറ്റ ക്ലിക്കിലൂടെയുള്ള വിനോദം - ഇവയെല്ലാം ഒന്നു ചേർന്നതാണ് ഒരു പിസി. വീട്ടിലും സ്കൂളിലും പിസി ഉണ്ടായിരിക്കുന്നത് അവരുടേതായ രീതിയിൽ പഠിക്കുന്നതിന് കുട്ടികൾക്ക് സാഹചര്യം ഒരുക്കുന്നു. വിവരങ്ങൾ വെറുതേ വായിക്കുക മാത്രമല്ല, വീഡിയോകൾ, ഡയഗ്രാമുകൾ തുടങ്ങിയവ ഉപയോഗിച്ച് നിങ്ങൾ എന്താണ് പഠിക്കുന്നതെന്ന് യഥാർഥത്തിൽ ദൃശ്യവത്കരിക്കുക കൂടിയാണ് അത് ചെയ്യുന്നത്.

എന്നാൽ നിങ്ങളുടെ പിസിയിൽ എന്താണ് ഉള്ളത്?

നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 പിസി പദങ്ങൾ:

 

 

ഒരു നെഗറ്റീവ് ഫലം പ്രദാനം ചെയ്യുന്ന സ്വയം കോപ്പി ചെയ്യുന്ന ഒരു കോഡാണ് വൈറസ്, അത് സിസ്റ്റത്തെ കറപ്റ്റ് ആക്കുകയോ നിങ്ങളുടെ ഡാറ്റ നശിപ്പിക്കുകയോ ചെയ് തേക്കാം.

 

 

ഒരു ബാക്ക്അപ്പ് അല്ലെങ്കിൽ ബാക്ക്അപ്പ് പ്രക്രിയ, നിങ്ങളുടെ കമ്പ്യൂട്ടർ ഡാറ്റ പകർത്തുന്നതിനെയും ആർക്കൈവു ചെയ്യുന്നതിനെയും സൂചിപ്പിക്കുന്നു. ഇതുവഴി ഒരു ഡാറ്റ നഷ്ടപ്പെടുന്നെങ്കിൽ ഇതു ഉപയോഗിച്ച് ഡാറ്റ പുനഃസ്ഥാപിക്കാൻ കഴിയും.

 

 

നിങ്ങളുടെ അസൈൻമെന്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയ ഒരു കമ്പ്യൂട്ടറിലെ അല്ലെങ്കിൽ സ്മാർട്ട് ഫോണിലെ സംഭരിച്ചു വയ്ക്കാനും സ്ഥലം മാറ്റാനും കഴിയുന്ന വിവരങ്ങളാണ് ഡാറ്റ.

 

 

വലിപ്പവും, വൈദ്യുതി ആവശ്യകതകളും പരിഗണിച്ച് ഒരു സ്ഥലത്തു തന്നെ അല്ലെങ്കിൽ ഒരു ഡെസ് കിന്റെയോ മേശയുടേയോ മുകളിൽ സ്ഥാപിച്ചിട്ടുള്ള ഒരു പേഴ് സണൽ കമ്പ്യൂട്ടർ ആണ് ഡെസ് ക് ടോപ്പ്.

 

 

ഉപയോക്താവിന്റെ ആവശ്യപ്രകാരം നീക്കേണ്ട പോയിന്റ് തിരിച്ചറിയാൻ സഹായിക്കുന്ന സ് ക്രീനിലെ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു അടയാളമാണ് കർസർ

 

 

ഒരു വെബ്സൈറ്റിന്റെ ആമുഖ പേജാണ് ഹോംപേജ്. സാധാരണയായി സൈറ്റിന്റെ ഉള്ളടക്കത്തിന്റെ വിവരണം അല്ലെങ്കിൽ ഇന്റർനെറ്റ് ബ്രൌസറിന്റെ ഡീഫാൾട്ട് വെബ്പേജാണ് ഇത്.

 

 

ഒരു വ്യക്തിയെ ഒരു കമ്പ്യൂട്ടറിലേയ്ക്ക്, ഇമെയിലിലേയ്ക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും പരിരക്ഷിത സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന കുറേ ക്യാരക്ടറുകളുടെ ഒരു കൂട്ടമാണ് പാസ്സ് വേർഡ്.

 

 

മൈക്രോസോഫ്റ്റ് വേഡിൽ ഒരു ലേഖനമെഴുതുന്നതിനുള്ള നിർദ്ദിഷ്ട ജോലികൾ ചെയ്യാൻ ഒരു പിസിയോടു ആവശ്യപ്പെടുന്ന ഒരു കൂട്ടം നിർദ്ദേശങ്ങൾ അല്ലെങ്കിൽ പ്രോഗ്രാമുകളാണ് സാധാരണ നിലയിൽ ഒരു സോഫ്റ്റ് വെയർ

 

 

കുറച്ചു നേരത്തെ നിഷ് ക്രിയത്വത്തിനു ശേഷം, കമ്പ്യൂട്ടർ സ് ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു ആനിമേഷൻ അല്ലെങ്കിൽ ഇമേജാണു് സ് ക്രീൻസേവർ.

 

 

ഒരു ഫയലിൽ, വെബ്സൈറ്റിൽ, മറ്റു ഡാറ്റകളിലേയ്ക്ക് പെട്ടെന്ന് പ്രവേശിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന അഡ്രസുകളുടെ ഒരു റെക്കോർഡ് ആണ് ഷോർട്ട്കട്ട്, ഉദാഹരണം ഡാറ്റ കോപ്പി ചെയ്യുന്നതിനായി Ctrl + C.

സ്കൂളിലും വീട്ടിലും ദിവസംതോറും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ, വളരെയധികം പുതിയ പിസി പദങ്ങൾ നിങ്ങൾക്ക് ക്രമേണ മനസ്സിലാക്കാൻ കഴിയും. സന്തോഷകരമായ ഒരു അദ്ധ്യയനം ആശംസിക്കുന്നു!