നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന 10 ടൈപ്പിംഗ് ഗെയിമുകൾ!

 

ടൈപ്പ് ചെയ്യുന്ന കാര്യമാകുമ്പോൾ, രണ്ടു കാര്യങ്ങൾ മാത്രമാണ് പ്രധാനം - കൃത്യതയും വേഗതയും. നിങ്ങളുടെ സഹപാഠികളെ പോലെ വേഗത്തിൽ ടൈപ്പുചെയ്യാൻ കഴിയാത്തതുകൊണ്ട് ക്ലാസിൽ പിന്നിലായിപോയി എന്ന് സങ്കൽപ്പിക്കുക. നന്നായി പരിശീലനം നേടുന്നത് അക്ഷരാർഥത്തിൽ തികവു വരുത്തുന്നതിനു സഹായിക്കും.

 

1. ടൈപ്പ്റേസർ

ലോകത്തിൻറെ വിവിധ ഭാഗത്തു നിന്നുള്ളവർക്ക് എതിരായി മത്സരിച്ച് നിങ്ങളുടെ ടൈപ്പിംഗ് വേഗത കൂട്ടുന്ന ഒരു ആഗോള ടൈപ്പിംഗ് മത്സരം ആണ് Typeracer.

 

2. ടൈപ്പിംഗ് ഏലിയൻ

പഠന രസകരമല്ല എന്ന് ആരാണ് പറഞ്ഞത്? Typing Alien ഒരു റൌണ്ട് കളിക്കുക, നിങ്ങൾ പിന്നെ അതു വിടില്ല.! ടൈപ്പിങ് ടെക്നിക്സും വേഗതയും കൈവരിക്കുന്നതിന് ഈ ഗെയിം നല്ലതാണ്.

 

3. കീമാൻ

ഒരു ലെവൽ സജ്ജമാക്കികൊണ്ട് (ഇത് ഈസി മുതൽ ഹാർഡ് വരെയുണ്ട്, അക്ഷരങ്ങളും അക്കങ്ങളും വെവ്വേറെ ) നിങ്ങൾക്ക് കൈകളും കണ്ണും തമ്മിലുള്ള ഏകോപനം വളർത്തിയെടുക്കാനും ടൈപ്പിംഗ് വേഗത വർദ്ധിപ്പിക്കാനും Keyman സഹായിക്കുന്നു!

 

4. കീബോർഡ് നിൻജ

പേര് സൂചിപ്പിക്കുന്നതു പോലെ, Keyboard Ninja വേഗതയും കൂടുതൽ കാര്യക്ഷമതയും കൈവരിക്കാൻ സഹായിക്കുന്ന ഗെയിം ആണ്. ഇത് നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും

 

5. ടൈപ്പ്-എ-ബലൂൺ

ഒന്നിലധികം തരം പാഠങ്ങളും വിവിധ പ്രയാസ തലങ്ങളുമുള്ള (ഹാർഡ്, മീഡിയം, ഈസി) മറ്റൊരു ഗെയിം ആണിത്, ഒരു കീബോർഡിലെ വരികൾ സംയോജിപ്പിച്ചുകൊണ്ട് നിങ്ങളുടെ ടൈപ്പിന് മികച്ച പരിശീലനം നൽകുന്ന ഗെയിം ആണ് Type-a-Balloon.

 

6. ദി ടൈപ്പിംഗ് ഓഫ് ദി ഗോസ്റ്റ്സ്

ഈ പേര് പേടിപ്പെടുത്തുന്നതാകാം, പക്ഷേ Typing of the Ghosts ഒരു വെല്ലുവിളി ഉയർത്തുന്ന ഗെയിമാണ്, അവിടെ നിങ്ങൾ പ്രേതങ്ങളിൽ നിന്ന് സ്വയം രക്ഷിക്കണം- ഈ പ്രക്രിയയിൽ, നിങ്ങളുടെ കൈ-കണ്ണ് ഏകോപനം മെച്ചപ്പെടുന്നു.

 

7. വേഡ്ട്രിസ് സ്ക്രാബിൾ

നിങ്ങളുടെ ടൈപ്പിംഗ് റിഫ്ലക്സുകളും പദസമ്പത്തും മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് WordTris Scrabble . നിങ്ങൾ കളിക്കുന്ന ഓരോ കളിയിലും നിങ്ങളെ മികച്ച "ടൈപ്പർ" ആക്കുന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും നിറഞ്ഞുനിൽക്കുന്നു.

 

8. ടൈപ്പ് ദി ആൽഫാബെറ്റ് 

ഒരു ടൈപ്പിംഗ് സ്പീഡ്സ്റ്റർ ആകുന്നതിന് Type the Alphabet നിങ്ങളെ സഹായിക്കും നിങ്ങൾക്കറിയാവുന്ന മറ്റുള്ളവർക്കും, അത് ക്ലാസ്സിൽ ഒരു മത്സരമായി മാറും!

 

9. ഫാസ്റ്റ് ഫയർ ടൈപ്പർ

നിങ്ങളുടെ പദസമ്പത്ത് കൂട്ടാനും ഒരു ടൈപ്പിംഗ് മാസ്റ്റർ ആകാനും ആഗ്രഹമുണ്ടോ? Fast Fire Typer പ്രധാന അസൈൻമെന്റിൽ അല്ലെങ്കിൽ ടെസ്റ്റുകളിൽ നിങ്ങളെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന ഗെയിമാണ്.

 

10. ടൈപ്പിംഗ് മാസ്റ്റർ 10 ഫോർ വിൻഡോസ്

Typing Master 10 for Windows ഒരു ഗെയിമിനേക്കാളുപരിയായിട്ടുള്ള ഒന്നാണ്. ഡൌൺലോഡ് ചെയ്യാവുന്ന കോഴ്സാണ് ഇത്. നിങ്ങളുടെ ടൈപ്പിംഗ് പെർഫെക്ട് ആക്കാനും ദുർബലമായ പോയിന്റുകളിൽ (വല്ലതും ഉണ്ടെങ്കിൽ) പരിഹരിക്കാനും ഇതു സഹായിക്കും.