സാങ്കേതിക വിദ്യയില് നേട്ടങ്ങള് കൊയ്ത, നിങ്ങള് അറിഞ്ഞിരിക്കേണ്ട 3 ഇന്ത്യന് യുവാക്കള്

മികവ് തെളിയിക്കുന്നതിന് പ്രായപരിധി ഇല്ല. സാങ്കേതികവിദ്യയിലെ പല പ്രഗല്‍ഭരെയും നിങ്ങള്‍ക്കറിയാമെങ്കിലും, നിങ്ങളെപ്പോലെ ചെറുപ്പമായിരിക്കുന്നവര്‍ ചിലപ്പോള്‍ നിങ്ങളേക്കാള്‍ ചെറുപ്പമായവര്‍ പലരും ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഈ യുവാക്കള്‍ സാങ്കേതിക രംഗത്തെ അവരുടെ നേട്ടങ്ങാളിലൂടെ എല്ലാവര്‍ക്കും അഭിമാനം പകരുകയും ചെയ്യുന്നു.

അവയില്‍ ചിലരെ നമുക്ക് പരിചയപ്പെടാം!

 

1. ടെനിത്ത് ആദിത്യ  ഇന്‍വെന്റര്‍ എക്‌സ്ട്രാ ഓര്‍ഡിനയര്‍

അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിസിറ്റി എക്സ്റ്റന്‍ഷന്‍ ബോര്‍ഡും വാഴയില പ്രിസര്‍വേഷന്‍ ടെക്‌നോളജിയും. ഇതെ കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഈ കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നിലുള്ള കുട്ടിയാണ് ടെനിത്ത്! ടെനിത്തിന്റെ പേരില്‍ 17 കണ്ടുപിടിത്തങ്ങളുണ്ട്. 2013 ല്‍ ടെനിതിനെ രാഷ്ട്രപതിഭവനിലും ഗീകാരം നല്‍കിയിരുന്നു.

 

2. അംഗദ് ദര്യാണി അടുത്ത ഏലോണ്‍ മസ്‌ക്!

മുംബൈയില്‍ നിന്നുള്ള മാരപ്രായക്കാരന്‍ അംഗദ് ദര്യാണി, ഓപ്പണ്‍ സോഴ്‌സ് ഫ്‌റ്റ്വെയറുമായി അന്ധര്‍ക്കുള്ള ഒരു റീഡര്‍ തയ്യാറാക്കുകയുണ്ടായി. സൗരോര്‍ജത്തില് പ്രവര്‍ത്തിക്കുന്ന ഒരു ബോട്ട്, ഗാര്‍ഡുയ്‌നോ എന്നു വിളിക്കുന്ന ഓട്ടോമോട്ടീവ് ര്‍ഡനിങ് സംവിധാനം, ഷാര്‍ക്‌ബോട്ട് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ 3ഡി പ്രിന്റര്‍ എന്നിവയും അംഗദിന്റെ കണ്ടുപിടിത്തമാണ്. സ്‌കൂളില്‍ പഠനം അവസാനിപ്പിച്ച അംഗദ് കുട്ടികള്‍ക്ക് വിലകുറഞ്ഞ ഡി ഐ വൈ കിറ്റുകള്‍ ലഭ്യമാക്കുന്നതിനായി കിറ്റ് കമ്പനി ആരംഭിക്കുകയും ചെയ്തു.

 

3. ആനന്ദ് ഗംഗാധരന്‍  മോഹക് ഭല്ല  ജീനിയസ് കൂട്ടുകാര്‍

ഡെല്‍ഹിയില്‍ നിന്നുള്ള രണ്ട് സുഹൃത്തുക്കളായ ആനന്ദും മോഹകും ഒരു ഷൂ കണ്ടുപിടിച്ചു. വെറും ഷൂ അല്ല അത്! മൊബൈല്‍ ഫോണിനുള്ള പോര്‍ട്ടബിള്‍ ചാര്‍ജറായിരുന്നു. അവര്‍ അതിനെ 'വോക്കി മൊബി ചാര്‍ജര്‍' എന്ന് വിളിക്കുന്നു, മിക്ക ചാര്‍ജറും 5 വോള്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഇവരുടെ ഷൂ 6 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

 

ഈ യുവജനങ്ങള്‍ക്ക് സാങ്കേതികവിദ്യ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താനും നൂതനമാക്കാനും സാധിച്ചു. നിങ്ങളുടെ പ്രായം എന്തുതന്നെ ആയാലും സാങ്കേതികതവിദ്യ കൊണ്ട് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊയ്യാനാകുമെന്നതിനുള്ള ജീവിക്കുന്ന തെളിവാണ്. ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ രസകരമായ സാങ്കേതിക ഹോബികള്‍ പരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം സാഹസികതകള്‍ ആരംഭിക്കുക!

പ്രായം കുറവെന്ന് കരുതിയും സ്വപ്നം വലുതെന്നു കരുതിയും മടിച്ച് നില്‍ക്കേണ്ട.  ഇപ്പോള്‍ തന്നെ ആരംഭിക്കൂ!