ഗവേഷണത്തിനായി 3 മാർഗ്ഗേനെ ഒരു പിസിക്ക് നിങ്ങളെ സഹായിക്കാനാകും

 

ഈ ഡിജിറ്റൽ കാലത്ത്, ദശലക്ഷക്കണക്കിന് ആളുകൾ എണ്ണമറ്റ കാര്യങ്ങൾ തിരയാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. വെബിൽ അനന്തമായ വിവരങ്ങളും വിഭവങ്ങളും ഉള്ളതിനാൽ, പ്രായോഗികമായി പറഞ്ഞാൽ ലോകത്തിൽ നിങ്ങൾക്ക് അറിയാൻ കഴിയാത്ത ഒരു കാര്യവുമില്ല. എന്നാൽ എങ്ങനെ തുടങ്ങും? [1]

1) ഒരു ഷെഡ്യൂൾ പരിപാലിക്കുന്നതിന്റെയും സമയ പരിധി നിശ്ചയിക്കുന്നതിൻറെയും പ്രാധാന്യം

എല്ലാത്തിനും വേണ്ടി തയ്യാറെടുപ്പ് നടത്തുന്നത് എപ്പോഴും നല്ലതാണ്. അതിനാൽ, നിങ്ങൾ ഒരു ഷെഡ്യൂൾ തയ്യാറാക്കുുമ്പോൾ, നിങ്ങൾക്ക് ഗവേഷണത്തിന് ആവശ്യമായ സമയം മാത്രമല്ല, പലതവണ ഇതിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന സമയം കൂടി മാറ്റിവെക്കണം. ഒരു വിഷയത്തിൽ നിങ്ങളുടെ ഗവേഷണം പൂർത്തീകരിക്കാനും ട്രാക്കിൽ തുടരാനും എത്ര സമയം ചെലവഴിക്കേണ്ടി വരും എന്ന് മനസ്സിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

2) വിക്കിപീഡിയയിൽ ആരംഭിക്കുക (പക്ഷേ അവിടെം കൊണ്ട് നിർത്തരുത്)

വിക്കിപീഡിയ ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാനും കൂടുതൽ സ്രോതസ്സുകൾ കണ്ടെത്താനും മികച്ചതാണ്. നിങ്ങളുടെ ഗവേഷണത്തെക്കുറിച്ചുള്ള കീവേഡുകൾ, ഉറവിടങ്ങൾ, നിർദേശിക്കപ്പെട്ടിട്ടുള്ള അനുബന്ധ ലിങ്കുകൾ എന്നിവ നിങ്ങൾക്ക് ഇവിടെ നിന്ന് തിരഞ്ഞെടുക്കാൻ കഴിയും. എന്നാൽ, ഇത് ഒരു കമ്മ്യൂണിറ്റി ജനറേറ്റഡ് പ്ലാറ്റ്ഫോം ആയതിനാൽ, നിങ്ങളുടെ ഒരേയൊരു സ്രോതസ്സ് ആയി ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക. [2]

3) പ്രത്യേക ശൈലികൾ, തനതായ കീവേഡുകൾ - വിപുലമായ തിരച്ചിൽ പ്രവർത്തനം എന്നിവയുടെ ഉപയോഗം

ഗൂഗിളിനെ പരമാവധി പ്രയോജനപ്പെടുത്തുക! ഗൂഗിൾൾ അഡ്വാന്റേജ് സെർച്ച് ഫംഗ്ഷനിൽ ഏതാനും ഹാക്കുകൾ ഉപയോഗിച്ച്, കൃത്യമായ കീവേഡുകൾ, നിർദ്ദിഷ്ട പദങ്ങൾ, കമാൻഡുകൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ നേടാനാകും. ഉദാഹരണത്തിന്, നിങ്ങളുടെ വാചകം '' '' ഇതിനുള്ളിൽ ഇട്ട് നൽകുമ്പോൾ അതേ വാചകം ഉള്ള ഫലം നിങ്ങൾക്ക് കണ്ടെത്താനാകും. [3]

4) ഗൂഗിൾ സ്കോളറും ഗൂഗിൾ ബുക്ക്സും ഉപയോഗപ്പെടുത്തുക

അറിയപ്പെടുന്ന പണ്ഡിതരിൽ നിന്നും ലഭിക്കുന്ന ജേണലുകളെക്കാളും പാഠപുസ്തകങ്ങളെക്കാളും മികച്ചതായി മറ്റൊന്നും ഇല്ല. വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ ആഴത്തിലുള്ള അറിവുകൾക്കായുള്ള നിങ്ങളുടെ ഗവേഷണത്തിൻറെ സുപ്രധാന ഭാഗമായി ഗൂഗിൾ സ്കോളറും ഗൂഗിൾ ബുക്ക്സും ഉപയോഗിക്കുക. മാത്രമല്ല, നിങ്ങളുടെ തിരച്ചിലുമായി ബന്ധമില്ലാത്ത ആയിരക്കണക്കിന് ഫലങ്ങൾ തിരഞ്ഞ് നിങ്ങളുടെ സമയം പോകുകയുമില്ല്ള!

5) ക്വോറ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ

ജീവിതത്തിന്റെ വിവിധ തുറളിൽ നിന്നുള്ള ആളുകളുടെ ഒരു സവിശേഷമായ കൂട്ടായ്മയായ ക്വോറ, ചർച്ചകളിൽ സജീവമായി ഇടപെടുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ലഭ്യമാക്കാനും നിങ്ങളെപ്പോലുള്ള വിദ്യാർത്ഥികളിൽ നിന്ന് നിങ്ങളുടെ വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളും വായിക്കുവാനും സാധിക്കും.

ശരിയായ വിവരവും ടൂൾസും കൊണ്ട് പഠിക്കുന്നതിനും ഗവേഷണം ചെയ്യുന്നതിനും ഒരു പേഴ്സണൽ കംപ്യൂട്ടറിനെ നിങ്ങളെ ഏറെ സഹായിക്കാനാകും, അതേസമയം തന്നെ പഠനം കൂടുതൽ ആസൂത്രിതവും ആസ്വാദ്യകരവും ആക്കാനും സാധിക്കും. സന്തോഷകരമായ പഠനം ആശംസിക്കുന്നു!