4 വിധത്തിൽ പിസികൾ വേനലവധി രസകരമാക്കുന്നു

പരീക്ഷകൾ കഴിഞ്ഞു,പഠനത്തിന്റെ നീണ്ടതും തളർത്തുന്നതുമായ ഒരു വർഷത്തിനു ശേഷം കുട്ടികൾ ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും കാലത്തേക്ക് കുതിക്കുകയാണ്. കുട്ടികൾ അവരുടെ വേനൽക്കാല അവധി ദിനങ്ങൾ ഇഷ്ടപ്പെടുന്നു, ഏറെ ദൈർഘ്യമുണ്ടെന്നു മാത്രമല്ല,സ്‌കൂളിലെ മുഷിപ്പിക്കുന്ന പതിവുകളിൽ നിന്ന് ഒരു ഇടവേള ലഭിക്കുകയുമാണല്ലോ.മാതാപിതാക്കളെന്ന നിലയിൽ അവരുടെ സ്വന്തം ഉപകരണങ്ങളിലേക്ക് ടുന്നതിനുപകരം, അവർക ഈ അവധിക്കാലം വിനോദത്തിനായി ചിലവഴിക്കുന്നതിനൊപ്പം അറിവു ലഭിക്കുന്ന കാര്യങ്ങളിലും അവർ ഏർപ്പെടുന്നു എന്ന ഉറപ്പാക്കേണ്ടതുണ്ട്.

സൈദ്ധാന്തികമായി പഠിച്ച പാഠങ്ങൾ ദൈനംദിന ജീവിതത്തിലേയ്ക്ക്  ഉൾപ്പെടുത്താനുള്ള മികച്ച മാർഗമാണ് അവധിദിന പ്രവർത്തനങ്ങൾ. കുട്ടികൾക്ക് അവർ പഠിച്ച കാര്യങ്ങൾ പരീക്ഷിക്കുകയും  അവരുടെ സർഗ്ഗ ചിന്തകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള അവസരമാണ് ഇത് നൽകുന്നത്.

ഈ 4 വേനൽക്കാല പ്രവൃത്തികളിലൂടെ, നിങ്ങളുടെ കുട്ടികൾക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് അവധി സമയം ആസ്വദിക്കുകയും,പുതിയ കഴിവുകൾ പഠിക്കാനും അതിരുകളില്ലാത്ത ഒരു ലോകത്തെ അടുത്തറിയാനും സാധിക്കും.

 

1. ഒരു വീഡിയോ തയ്യാറാക്കുക

 

വീഡിയോ കണ്ടന്റ് റെക്കോർഡ് ചെയ്യാനും കമ്പ്യൂട്ടറിൽ വീഡിയോകൾ സൃഷ്ടിക്കാനും കുട്ടികളെ പഠിപ്പിക്കുക.സാങ്കേതികവിദ്യയുടെ അടിത്തറ മാത്രമല്ല, ആശയവിനിമയത്തിനുള്ള ഒരു പ്രധാന രീതിയായി മാത്രമല്ല, കഥപറയാനുള്ള കഴിവും വളർത്തിയെടുക്കാനുമാകുന്നു.

 

2. ഹ്രസ്വകാല ഓൺലൈൻ കോഴ്‌സുകൾ

അവരെ ആകർഷിക്കുന്ന ഒരു മേഖലയിലെ ഏതെങ്കിലും ഹ്രസ്വകാല ഓൺലൈൻ കോഴ്‌സിന് അവരെ ചേർക്കുക.ഇത് അവരെ തിരക്കിലാക്കുകയും,അവരുടെ താല്പര്യങ്ങൾ കൂടുതൽ വികസിപ്പിക്കാൻ അനുവദിക്കുമ്പോൾ തന്നെ അവർ വീട്ടിലുണ്ടായിരിക്കുകയും ചെയ്യും.അത് സ്‌കൂൾ വിഷയമായിരിക്കണമെന്നില്ല,എന്നാൽ അവർക്ക് താൽപര്യമുള്ള ഏതൊരു മേഖലയും തിരഞ്ഞെടുക്കാം.

 

3. ഓൺലൈൻ സ്‌ക്രാപ്ബുക്ക്

കുട്ടികളെ ദിവസങ്ങളോളം പിടിച്ചിരുന്ന ഒരു വലിയ പദ്ധതിയാണ് ഇത്, അവധിദിനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ പറ്റിയ രീതിയും.സ്‌ക്രാപ്ബുക്കിങ് കുട്ടികൾക്ക് നിമിഷങ്ങളെ കാലാനുസൃത വിവരണം സഹിതം പകർത്താനും,അറിവ് എങ്ങനെ മികച്ച രീതിയിൽ അവതരിപ്പിക്കാമെന്നും പഠിപ്പിക്കുന്നു. പേപ്പർ കൊണ്ടുള്ള അഴിഞ്ഞുകൊഴഞ്ഞ  പ്രവർത്തനത്തിനു പകരം,   ജീവതത്തിലെ ഓർമ്മകൾ കാത്തുസൂക്ഷിക്കാൻ അവർ പിസി ഉപയോഗിക്കട്ടെ.

 

4. ഓൺലൈൻ ഗെയിമിംഗ്

 

അവധിക്കാലങ്ങളിൽ കുട്ടികൾ ഓൺലൈൻ ഗെയിമിംഗ് ആസ്വദിക്കുന്നു.എന്നിരുന്നാലും, ലെഗോ,ഫ്‌ളൈറ്റ് സിമുലേറ്റർ തുടങ്ങിയ നിരവധി ഗെയിമുകൾ നിങ്ങളുടെ കുട്ടിയുടെ മനസ്സിനെ പരിശീലിപ്പിക്കാനും സൃഷ്ടിപരമായി ചിന്തിക്കാനുള്ള അവരുടെ കഴിവ് പരിപോഷിപ്പിക്കാനും സഹായിക്കുന്നു.

 

ഒരു പിസി നിങ്ങളുടെ കുട്ടിയ്ക്ക് വിനോദവും ഒപ്പം വിദ്യയും നൽകുന്നു,അവധിക്കാലങ്ങളിൽ മികച്ച പങ്കാളിയാകാനും പിസിക്ക് സാധിക്കും.നിങ്ങളുടെ കുട്ടിയ്ക്ക് വേണ്ടി ഒരു പിസിക്കായി പണം ചിലവഴിക്കുക.ഈ വേനൽക്കാലത്ത് മുകളിൽ പറഞ്ഞ പ്രവർത്തനങ്ങളിൽ പര്യവേക്ഷണം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുക.വിനോദം നിറഞ്ഞ  വേനൽക്കാലം അവർക്ക് ഏറ്റവും മികച്ചതായിരിക്കുകയും ചെയ്യും!