വേനൽക്കാലത്ത് കുട്ടികളുടെ പഠന നഷ്ടം തടയുവാനുള്ള 4വഴികൾ

കുട്ടികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ്  60 ദിവസം നീണ്ടു നിൽക്കുന്ന വേനലവധി.വെയിലും വിനോദങ്ങളും,സ്‌കൂൾ ഇല്ല. അവധിക്കാലം അവരുടെ സാധാരണ അക്കാദമിക് ടൈം ടേബിളിൽ നിന്നുള്ള വളരെ നല്ല ഒരു ഇടവേളയാണ്,പക്ഷെ പരിണതഫലങ്ങൾ ഇല്ലെന്നല്ല പറയുന്നത്.ചില കുട്ടികൾക്ക് വേനൽക്കാല അവധി അവരുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു.രണ്ടു മാസത്തെ അവധി കഴിഞ്ഞ് അടുത്ത  അക്കാദമിക വർഷത്തിൽ എത്തുമ്പോൾ കുട്ടികൾക്ക് അറിവുകൾ നഷ്ടമാകുകയും പഠനത്തിൽ പിന്നോക്കം പോവുകയും ചെയ്യുന്നു.   ഇതിനെ'വേനൽക്കാല പഠന നഷ്ടം'എന്ന് വിളിക്കുന്നു.

 

വേനൽക്കാല പഠന നഷ്ടത്തിന്റെ  ചില സാധാരണ ലക്ഷണങ്ങൾ

1.അവധിക്കാലം കഴിഞ്ഞ് എത്തുന്ന കുട്ടികൾ ടെസ്റ്റുകളിൽ അവധിക്കു പോകുന്നതിനു മുമ്പത്തേക്കാൾ കുറഞ്ഞ മാർക്ക് സ്‌കോർ ചെയ്യുന്നു.

2. കണക്ക് വിഷയങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

3.അവരുടെ വായനയിലും സ്‌പെല്ലിംഗിലും ഉള്ള പ്രാവീണ്യത്തെ ബാധിക്കപ്പെടുന്നു.

 

വേനൽക്കാല പഠന നഷ്ടം എങ്ങനെ തടയാം?

1. മാത്സ് സ്‌കിൽസ് വികസിപ്പിക്കുക

അവർക്ക് അത്ര രസകരമാകില്ലെങ്കിലും വേനൽക്കാലത്ത് ദിവസവും മൂന്നോ നാലോ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് വേനൽകാലത്ത്  നിങ്ങളുടെ കുട്ടിയുടെ ഗണിതശാസ്ര്ത സംബന്ധമായ കഴിവുകൾ തുരുമ്പിക്കാതെ തടയാൻ കഴിയും.  അവരുടെ ഗണിത സങ്കൽപ്പങ്ങൾ പൊടി തട്ടിയെടുക്കാൻ ഓൺലൈൻ ഉപകരണങ്ങളും വീഡിയോകളും സഹായിക്കും.പാട്രിക് ജെഎംടി അത്തരത്തിലുള്ള ഒരു ചാനൽ ആണ് -യൂട്യൂബിലെ ഏറ്റവും ജനപ്രിയമായ വിദ്യാഭ്യാസ ചാനലുകളിൽ ഒന്നാണ്. 150,000ൽപരം വരിക്കാർക്ക് സൗജന്യമായി മാത്സ് വീഡിയോകൾ നൽകുന്നു.

 

2. ഗ്രാമർ സ്‌കിൽ ശക്തമാക്കുക

നിങ്ങളുടെ കുട്ടിക്ക് ഭാഷയിലുള്ള പിടി അയയുന്നില്ലെന്ന് ഉറപ്പാക്കാനും,വ്യാകരണ ആശയങ്ങളെ അവലോകനം ചെയ്യാനും അടുത്ത വർഷത്തെ സിലബസിൽ ഒരു അവഗാഹം ഉണ്ടാക്കാൻ ശ്രമം നടത്തുകയുമാവാം.കുട്ടികളുടെ  ഭാഷാ വൈദഗ്ദ്ധ്യം ഉറപ്പ് വരുത്താനായി English Grammar 101 പോലുള്ള വീഡിയോകളും വെബ്‌സൈറ്റുകളും ഉപയോഗിച്ച് നിങ്ങളുടെ കുട്ടികളെ നന്നായി ഭാഷാ സങ്കൽപങ്ങൾ മനസ്സിലാക്കി കൊടുക്കുക.

 

3. ബ്ലോഗുകൾ വഴി ക്രിയേറ്റീവ് എഴുത്ത്

നിങ്ങളുടെ കുട്ടിയെ ഒരു ബ്ലോഗ് തുടങ്ങാൻ പ്രോത്സാഹിപ്പിക്കുക. അവധിക്കാലത്തെ യാത്രാ വിവരണമോ DIY വിജയ കഥകളോ ബ്ലോഗുകളിൽ എഴുതാൻ കഴിയും. അതുമല്ലെങ്കിൽ അവരെ പ്രചോദിപ്പിച്ചിക്കുന്ന ഏതെങ്കിലും വിഷയം എഴുതട്ടെ.ഇത് അവരുടെ സർഗാത്മകത മെച്ചപ്പെടുത്തുകയും ഒഴുക്കോടെ എഴുതാൻ സഹായിക്കുകയും ചെയ്യും.

 

4. ഏറ്റവും ദുർബലമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങളുടെ കുട്ടിക്ക് കഠിനമായുള്ള ഒരു വിഷയമെങ്കിലും ഉണ്ടാകും.  ബോറടിക്കുന്ന സബ്ജക്റ്റിൽ ശ്രമം നടത്താനും കാര്യങ്ങൾ വരുതിക്കാക്കാനും അനുയോജ്യമായ സമയമാണ് വേനൽ അവധിക്കാലം.എഡ്യൂറൈറ്റിൽ നിന്നുള്ള ഇന്ററാക്ടീവ് പാഠങ്ങൾ ഡെൽ ഉൽപ്പന്നങ്ങളിൽ  ഒരു ആഡ്-ഓൺ ആണ്.എല്ലാ വിഷയങ്ങളിലും നിങ്ങളുടെ കുട്ടിയുടെ അറിവ് വർദ്ധിപ്പിക്കുന്നതിന് അവ ഫലപ്രദമാണ്.അതിനാൽ അവർക്ക് അടുത്ത അക്കാദമിക വർഷത്തിന്  വിജ്ഞാനപ്രദമായ ആരംഭം കുറിക്കാൻ സാധിക്കുന്നു.