ഓൺലൈൻ പഠനത്തിലെ വലിയ കുതിപ്പിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ വിപണിക്ക്  2024 ഓടെ 360 ബില്യൺ INR  മൂല്യം കണക്കാക്കപ്പെടുന്നു.
മാതാപിതാക്കൾ എന്ന നിലയിൽ, നിങ്ങൾക്ക് ഇ- ലേണിംഗിനെക്കുറിച്ചും നിങ്ങളുടെ കുട്ടിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടാകാം. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പഠന ശേഷിയും മൊത്തത്തിലുള്ള അനുഭവവും വർദ്ധിപ്പിക്കുന്നതിനൊപ്പം നിരവധി ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും.
ആനുകൂല്യങ്ങൾ ഇവയാണ്-
നിങ്ങളുടെ കുട്ടിയെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നു
ഇ-ലേണിംഗ് സമയത്ത്, അസൈൻമെന്റുകൾ സമർപ്പിക്കാനും ക്ലാസ് ചർച്ചകളിൽ പങ്കെടുക്കാനും നിങ്ങളുടെ കുട്ടിയെ ഓർമ്മിപ്പിക്കാൻ ശാരീരിക സാന്നിധ്യമില്ല. ഇത് ചെറുപ്രായത്തിൽ തന്നെ അവരെ സ്വയം പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു.
ജിജ്ഞാസയും പഠിക്കാനുള്ള തീവ്രമായ ആഗ്രഹവും പ്രോത്സാഹിപ്പിക്കുന്നു
ഓൺ ലൈനിൽ ധാരാളം വിവരങ്ങൾ ലഭ്യമാണ്. വ്യത്യസ് ത തരത്തിലുള്ള ഓൺലൈൻ പഠനങ്ങളിലേക്കുള്ള ആക് സസ് ഉപയോഗിച്ച്, നിങ്ങളുടെ കുട്ടിക്ക് ജിജ്ഞാസയുള്ളതോ അറിയാൻ ആഗ്രഹിക്കുന്നതോ ആയ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടാനാകും.
കുട്ടികൾ കൂടുതൽ അടുക്കും ചിട്ടയുമുള്ളവരാകുന്നു
ക്ലാസ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിലൂടെയും മറ്റ് വിദ്യാർത്ഥികളുമായി ഏകോപിപ്പിക്കുന്നതിലൂടെയും അസൈൻമെന്റുകൾ സമർപ്പിക്കുന്നതിലൂടെയും, നിങ്ങളുടെ കുട്ടിക്ക് സംഘടനാ വൈദഗ്ധ്യത്തിന്റെ ആദ്യ അനുഭവം ലഭിക്കും. ചെറുപ്പം മുതലേ കര്&zwjത്തവ്യങ്ങൾക്ക് മുൻഗണന നൽകാനും ഇത് അവരെ പഠിപ്പിക്കും.
വ്യക്തിപരമായ പഠനം
ഓഡിയോ, വിഷ്വൽ അല്ലെങ്കിൽ ടെക്സ്റ്റ് പോലുള്ള ഒന്നിലധികം പഠന മാർഗ്ഗങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ കുട്ടികൾക്ക് അവർക്ക് സുഖപ്രദമായ ഒരു ഫോർമാറ്റിൽ പഠിക്കാൻ കഴിയും. അധ്യാപകരെ ഓൺലൈനിൽ ബന്ധപ്പെടുന്നതിലൂടെയോ അല്ലെങ്കിൽ സ്വന്തമായി പരിഹാരങ്ങൾ തേടുന്നതിലൂടെയോ അവർക്ക് അവരുടെ സംശയങ്ങൾ പരിഹരിക്കാൻ കഴിയും.
വിനോദത്തേക്കാൾ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുക
നിങ്ങളുടെ കുട്ടി എല്ലായ് പ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലാണെന്ന് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ഇ-ലേണിംഗ് ആ ആശങ്കയെ ലഘൂകരിക്കും. നിരവധി പഠന അവസരങ്ങൾ ഓൺ ലൈനിൽ ലഭ്യമായതിനാൽ, വിനോദത്തിന് പുറമെയുള്ള ആവശ്യങ്ങൾക്കായി അവർ സാങ്കേതികവിദ്യ ഉപയോഗിക്കും.
ഈ പഠനരീതിയുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, കാരണം ഇത് അവരുടെ ഭാവി ജീവിതത്തിലേക്ക് വിജയകരമായ സ്വഭാവസവിശേഷതകളും അഭിലാഷ മനോഭാവവും വികസിപ്പിക്കാൻ സഹായിക്കും.
 
Aarambh is a pan-India PC for Education initiative engineered to enhance learning using the power of technology; it is designed to help parents, teachers and children find firm footing in Digital India. This initiative seeks to connect parents, teachers and students and provide them the necessary training so that they can better utilise the PC for learning, both at school and at home.
#DigiParents - കുഞ്ഞുങ്ങളുടെ ഇൻറർനെറ്റ് സമയം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി 3 ടിപ്പുകൾ
PCകൾ എങ്ങിനെ നിങ്ങളുടെ കുട്ടിയുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വികസിപ്പിക്കുന്നു
നിങ്ങളുടെ കുട്ടിയെ ഇ-ലേണിംഗ് ലേക്ക് പരിവർത്തനം നടത്താൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
കാണാപ്പാഠമല്ല വേണ്ടത്, ശരിയായ പഠനമാണ്
PC യാൽ പ്രാപ്തമാക്കിയ പഠനം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ വിധിയെ പരിവർത്തനം ചെയ്യുന്നു