അദ്ധ്യാപകർക്കായുള്ള 5 സൗജന്യ ഓൺലൈൻ പഠന ഉപകരണങ്ങൾ

 

വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ രസകരവും ഇന്ററാക്റ്റീവും ആക്കുവാൻ നിങ്ങൾക്കു താൽപ്പര്യമുണ്ടോ? നിങ്ങളുടെ വിദ്യാർത്ഥികളെ പഠനത്തിൽ കൂടുതൽ നന്നായി എൻഗേജ് ആക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഓൺലൈൻ ടീച്ചിംഗ് ഉപകരണങ്ങൾ ഇതിനുള്ള ഒരു മാർ'മാണ്. വീഡിയോകൾ, സ്ലൈഡ്‌ഷോകൾ, ഗെയിമുകൾ, ഇന്ററാക്ടീവ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം നിങ്ങൾക്കായി ലഭ്യമാണ്. നിങ്ങളുടെ കുട്ടികളെപ്പോലെ നിങ്ങളും ടെക്‌നോളജിയിൽ നിപുണരായി കഴിയുമ്പോൾ, ക്ലാസ്സ് മുറികളിൽ അൽഭുതങ്ങൾ സംഭവിച്ചേക്കാം. ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ അവതരിപ്പിക്കുന്നത്, 21ാം നൂറ്റാണ്ടിലെ സാഹചര്യങ്ങളുമായി പോരാടുന്നതിന് ആവശ്യമായ കഴിവുകൽ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനു സഹായിക്കുക മാത്രമല്ല, അതു കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുകയും പഠനം മെച്ചപ്പെടുത്തുകയും ചെയ്യും. [1]


ഈ ആറു ഉപകരണങ്ങൾ നിങ്ങളുടെ വിദ്യാർത്ഥികളെ ശ്രദ്ധാലുക്കളാക്കുകയും ആശയങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ സഹായിക്കുകയും ചെയ്യും!

എ) എഡ്‌മോഡോ   

കുട്ടികൾ കൂട്ടംകൂടിയിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു. അതേസമയം, ഡിജിറ്റൽ ലോകത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവർ ഇഷ്ടപ്പെടുന്നു. ഈ രണ്ടു വശങ്ങളും ഒരുമിച്ചു ചേർത്ത്, ഓൺലൈനിൽക്കൂടി ഹോംവർക്ക് നൽകാനും അവയ്ക്ക് ഗ്രേഡ് നൽകാനും ഉള്ള ഒരു നിയന്ത്രിത പ്ലാറ്റ്‌ഫോം   അദ്ധ്യാപകർക്കായി എഡ്‌മോഡോ സൃഷ്ടിക്കുന്നു. ഇതുകാരണം, കുട്ടികൾ ഗൃഹപാഠം കൃത്യസമയത്ത് ചെയ്തു തീർക്കാൻ താൽപ്പര്യപ്പെടും. നിങ്ങളുടെ അടുത്ത ക്ലാസ്സിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അവർ പ്രതീക്ഷയോടെ കാത്തിരിക്കും!

 

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം - നിങ്ങളുടെ സ്‌കൂളിനെ പ്രതിനിധീകരിച്ച് സൈൻ അപ്പ് ചെയ്ത് ഒരു സ്റ്റഡി ഗ്രൂപ്പ് സൃഷ്ടിക്കുക. അതിനു ശേഷം ഗ്രൂപ്പ് കോഡ് നിങ്ങളുടെ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുക. ഇനി തുടങ്ങാം! സൈൻ അപ്പ് ചെയ്ത്  നിങ്ങളുടെ ക്ലാസ് ഗ്രൂപ്പ് സൃഷ്ടിച്ചു കഴിയുമ്പോൾ പ്ലാറ്റ്‌ഫോം എങ്ങനെ കാണപ്പെടും എന്ന് ഈ സ്‌ക്രീൻഷോട്ടിൽ നിങ്ങൾക്കു കാണാം.

 

ബി) കഹൂട്ട്!

ക്ലാസിലേയ്ക്ക് ആവശ്യമായ ചോദ്യാവലികളും ക്വിസുകളും തയ്യാറാക്കാൻ സഹായം ആവശ്യമാണോ? അതിനായി നിങ്ങളെ സഹായിക്കുന്ന സൗജന്യ ടൂൾ ആണ് കഹൂട്ട്! അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥികളുടെ അറിവ് പരിശോധിക്കുന്നതിനായി  ക്വിസ്, സർവേ, അല്ലെങ്കിൽ ചോദ്യാവലി എന്നിവ രൂപകൽപ്പന ചെയ്യാൻ ഇതു സഹായിക്കും. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിദ്യാർഥികൾക്കും കഴിയും. ''കഹൂട്ടുകൾ'' എന്നു വിളിക്കപ്പെടുന്ന ക്വിസുകളും ചോദ്യാവലികളും ക്ലാസ് മുറികളിൽ ഗെയിം കളിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.  കുട്ടികൾ അവരുടെ സ്വന്തം കമ്പ്യൂട്ടറിൽ ഉത്തരം നൽകും, അതേ സമയംതന്നെ ഷെയർ ചെയ്യപ്പെടുന്ന ഒരു സ്‌ക്രീനിൽ, ഒരു ക്യാമ്പ് ഫയർ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട്, ഗെയിമുകൾ തെളിയുകയും ചെയ്യും. അത്ര എളുപ്പമാണ് നിങ്ങളുടെ സ്വന്തം ക്വിസ് സൃഷ്ടിക്കാൻ.

 

സി) സ്‌കൂളോജി       

ചിലപ്പോഴൊക്കെ പഠിപ്പിച്ച കാര്യങ്ങളും കവർ ചെയ്ത വിഷയങ്ങളും ഓർത്തിരിക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെയാണ് ഒരു ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽഎംഎസ്) നിങ്ങളുടെ സഹായത്തിന് എത്തുന്നത്.

ക്ലാസ് റോസ്റ്ററുകൾ, പാഠ്യപദ്ധതി, കലണ്ടറുകൾ എന്നിവ സൃഷ്ടിക്കുന്നതിനു സഹായിക്കുന്ന ഒരു ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം ആണ് സ്‌കൂളോജി. കുട്ടികളുടെ അസ്സെസ്സ്‌മെന്റ് ഫലങ്ങൾ, അവരുമായി നടത്തിയ ഇടപെടലുകൾ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ഇതു സൂക്ഷിക്കുന്നു. നിങ്ങളുടെ വിദ്യാർത്ഥികൾക്ക് പഠനം രസകരമാക്കുന്നതിനായി അസൈൻമെന്റുകൾ, ക്വിസുകൾ, മീഡിയ ആൽബങ്ങൾ തുടങ്ങിയ ഉണ്ടാക്കുവാനും കഴിയും. ഇന്ററാക്ടീവ് ലേണിംഗിനുള്ള ഉത്തമായ ഒരു ടൂൾ ആണിത്, ഇതിന്റെ അതിന്റെ അടിസ്ഥാന പാക്കേജ് സൗജന്യമാണ്. ഈ ടൂൾ ഓഫർ ചെയ്യുന്ന അനന്തമായ സാധ്യതകൾ എന്തൊക്കെയാണെന്ന് ഇവിടെ കാണാം.

 

ഡി) ഡെസ്‌മോസ്

ബോർഡിൽ ഗ്രാഫുകൾ വരയ്ക്കുന്നത് നിങ്ങൾക്ക് ധാരാളം സമയം നഷ്ടപ്പെടുത്തും. സ്‌കൂളിൽ ഓരോ വിഷയത്തിനും പരിമിതമായ സമയം മാത്രം ഉള്ളതിനാൽ, പ്രോജക്ട് ഗ്രാഫുകൾ ഉടനടി ലഭിക്കുന്ന ഒരു ടൂൾ വലിയ സഹായം ആയിരിക്കും. നമുക്ക് ആവശ്യമുള്ള ഏതു ഗ്രാഫും ഉടനടി സൃഷ്ടിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ കാൽക്കുലേറ്റർ ആണ് ഡെസ്‌മോസ്. സ്ലൈഡറുകൾ, റിഗ്രഷനുകൾ എന്നിവ  ഉണ്ടാക്കുക, ഡാറ്റാ ടേബിളുകൾ തയ്യാറാക്കുക എന്നിവയ്ക്കും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.  ജ്യോമെട്രി, ലൈനർ സമവാക്യങ്ങൾ തുടങ്ങിയ കടുപ്പമേറിയ വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ കുട്ടികളിൽ ശ്രദ്ധയുണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെയാണ് ഡെസ്‌മോസ് നിങ്ങളുടെ സഹായത്തിനെത്തുന്നത്.  ഈ ഉപകരണം പാഠപുസ്തകങ്ങൾക്കും അപ്പുറമുള്ള കാര്യങ്ങൾ കുട്ടികൾക്കു നൽകാനും അവരെ ക്ലാസിൽ ശ്രദ്ധിക്കാനും സഹായിക്കുന്നു.

 

ഇ) ഡ്യൂയോലിംഗോ

പഠന ഭാഷയോട് കുട്ടികൾ കൂടുതൽ പ്രതിപത്തി കാണിക്കാത്തതിനു കാരണം അവർക്ക് എളുപ്പത്തിൽ ബോറടിക്കുന്നു. എന്നതാണ്. ഭാഷകൾ പഠിപ്പിക്കുന്നതിന്റെ ശുഷ്‌കിച്ച രീതികൾ അതിനെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു.

വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ രസകരവും ഇന്ററാക്റ്റീവും ആക്കുന്നതിനായുള്ള ഒരു ഭാഷാ പഠന ആപ്പും വെബ്‌സൈറ്റും ആണ് ഡ്യുയോലിംഗോ. ഇതിൽ ഇരുപതു ഭാഷകൾക്കുള്ള സമഗ്ര ഗൈഡുകൾ അടങ്ങിയിരിക്കുന്നു.

പാഠങ്ങളെ കളികളാക്കി മാറ്റുന്നതിന്റെ പ്രയോജനത്തിന്റെ തെളിവാണ് ഡ്യുയോലിംഗോ. മിക്ക ടൂളുകളും ആപ്ലിക്കേഷനുകളും എസ്ടിഇഎം (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്)-ൽ ശ്രദ്ധ നൽകുമ്പോൾ, ഡ്യൂയോലിംഗോ  ഭാഷകൾ പഠിക്കുന്നത് രസകരമാക്കുന്നു. ളിൽ രസകരമായ ധൈര്യപ്പെടില്ല. അക്ഷരമാലകൾ, വാക്കുകൾ, വാക്യങ്ങൾ എന്ന പഠന മാതൃക അതു പിന്തുടരുന്നില്ല. ലളിതമായ വാക്യങ്ങളിൽ തുടങ്ങി പിന്നീട് സങ്കീർണ്ണമായവയിലേയ്ക്കു പോകുന്ന ഒരു സവിശേഷമായ പഠന രീതിയാണ് അതു പിന്തുടരുന്നത്.

സ്‌കൂളുകൾക്കായി ഡ്യുയോലിംഗോ ഉപയോഗിച്ച് വിവിധ ഭാഷകളിൽ പാഠ്യപദ്ധതി സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയും. എങ്ങനെയാണ് അതു ചെയ്യുന്നതെന്ന് ഇവിടെ നിങ്ങൾക്കു കാണാം.