ആധുനിക കമ്പ്യൂട്ടിങ് സാധ്യമാക്കിയ 5 ആളുകൾ!

ഇന്ന്,എല്ലാ കാര്യങ്ങൾക്കും നമ്മൾ കമ്പ്യൂർ ഉപയോഗിക്കുന്നു - നമ്മുടെ ഹോംവർക്ക് ചെയ്യുന്നതു മുതൽ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനുവരെ നമുക്ക് കംപ്യൂട്ടർ വേണം.എന്നാൽ, നിങ്ങൾ ഒരു 50വർഷം പിന്നിലേക്കൊന്നു പോയി നോക്കൂ,സ്ഥിതി ഇതൊന്നുമായിരുന്നില്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും.ലോക ചരിത്രത്തിൽ താരതമ്യേന തിയതെന്നു പറയാവുന്ന കണ്ടുപിടിത്തമായ കംപ്യൂട്ടർ,നിങ്ങൾ ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയെടുത്തതിനു പിന്നിൽ ഒട്ടേറെ പേരുടെ കഠിനാധ്വാനം, പഠനം,ഗവേഷണം എന്നിവയെല്ലാം ഉണ്ട്,ഒപ്പം ഒരു സ്വപ്നവും. അസാധ്യമായ കാര്യങ്ങൾ ചെയ്‌തെടുക്കാൻ സാധിക്കുന്ന ഒരു യന്ത്രം എന്ന സ്വപ്നം.

 

1. അൽ ഖവാരിസ്മി, കമ്പ്യൂട്ടർ സയൻസിന്റെ പിതാമഹൻ

മുഹമ്മദ് ഇബ്‌നു മൂസ അൽ ഖവാരിസ്മി ഒരു പേർഷ്യൻ ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ജ്യോതിഷിയും ഭൗമശാസ്ത്രജ്ഞനും ബാഗ്ദാദിലെ വിജ്ഞാ സദസ്സിലെ ഒരു മഹാ പണ്ഡിതനുമായിരുന്നു.ഗണിത ശാസ്ത്രത്തിൽ അൽഗോരിതം എന്ന ആശയം വികസിപ്പിച്ചെടുത്ത ളായതിനാലാണ് അൽ ഖവാരിസ്മിയെ കമ്പ്യൂട്ടർ സയൻസിന്റെ പിതാമഹൻ എന്നു വിളിക്കുന്നത്.

ഇന്ന് നമ്മൾ നിർദ്ദേശങ്ങൾ അൽഗൊരിതം എന്ന് വിളിക്കുന്ന ഇല്ലാതെ, ആധുനിക കമ്പ്യൂട്ടർ നിലവിലുണ്ടാകില്ല.ഇന്നു നമ്മൾ എല്ലാകാര്യങ്ങളും ഗൂഗിളിലാണല്ലോ തിരയുന്നത്.എത്ര ലളിതമായ കാര്യം പോലും തിരയാനുള്ള ഗൂഗിളിന്റെ കഴിവും ഏകദേശം 1200 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട അൽ ഖവാരിസ്മിയുടെ ലിഖിത തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലാകുമ്പോൾ വിസ്മയം തോന്നുന്നില്ലേ?

 

2. ചാൾസ് ബാബേജ്, ആദ്യ കമ്പ്യൂട്ടറിന്റെ നിർമ്മാതാവ്


1791 ൽ ലണ്ടനിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ചാൾസ് ബാബേജ് ആണ് പ്രോഗ്രാം ചെയ്യൻൻ സാധിക്കുന്ന ഒരു കമ്പ്യൂട്ടർ എന്ന ആശയത്തിന്റെ പിന്നിലെ തലച്ചോറ്.അദ്ദേഹം രണ്ട് വ്യത്യസ്ത കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിനായാണ് തന്റെ ജീവിതം മുഴുവനും ചെലവഴിച്ചത്. ഡിഫറൻസ് എഞ്ചിൻ എന്നു വിളിച്ച ആദ്യത്തേത് ഭാഗികമായി 1830 കളുടെ തുടക്കത്തിൽ തന്നെ ർത്തിയായി.അദ്ദേഹത്തിന്റെ ണ്ടാമത്തെതും ഏറ്റവും സങ്കീർണ്ണവുമായ കണ്ടുപിടിത്തം അനലിറ്റിക്കൽ എഞ്ചിൻ ഒരിക്കലും പൂർത്തിയായില്ല.പക്ഷെ ഇവ രണ്ടും ശക്തമായ കണക്കുകൂട്ടൽ ഉപകരണങ്ങൾ ആകുന്നതിനുള്ള ശേഷി ഉള്ളവ ആയിരുന്നു.അവരുടെ കാലഘട്ടത്തിലെ ആശയങ്ങളും പ്രയോഗങ്ങളും ണക്കിലെടുക്കുമ്പോൾ ഇതുരണ്ടും വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ ആയിരുന്നു.

അദ്ദേഹത്തിന്റെ ഈ യന്ത്രങ്ങൾ ആണ് അടിസ്ഥാനപരമായി ചരിത്രത്തിലെ ആദ്യത്തെ കമ്പ്യൂട്ടറുകൾ എന്ന്‌നിസ്സംശയം പറയാം!

 

3. അലൻ ട്യൂറിംഗ്,  ആധുനിക കമ്പ്യൂട്ടറിന്റെ  പിതാവ്


അലൻ ട്യൂറിംഗ് രണ്ടാം കമഹായുദ്ധകാലത്തെ ഹീറോ ആയിരുന്നു.നാസി എനിഗ്മാ മെഷീൻ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ഡീകോഡ് ചെയ്യുന്നതിനായി അദ്ദേഹം തന്റെ ടീമംഗങ്ങളുമായി ചേർന്ന് ബോംബെ എന്ന പേരിൽ ബ്ലച്ച്‌ലേ പാർക്കിൽ ഒരു കമ്പ്യൂട്ടിംഗ് മെഷീൻ നിർമ്മിച്ചു.അലൻ ട്യൂറിംഗ് ഉണ്ടായിരുന്നില്ലെങ്കിൽ,യുദ്ധം വീണ്ടുമൊരു 8വർഷത്തോളം തുടർന്നു പോയേനെ!

തന്റെ മറ്റു സംഭാവനകൾക്കൊപ്പം (സംഭാവനകൾ ധാരാളം ഉണ്ട്!),അലൻ ട്യൂറിംഗ് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിനുള്ള ഴിയൊരുക്കുകയും ചെയ്തു.ആദ്യകാല കമ്പ്യൂട്ടറുകളിൽ മെമ്മറിയിൽ പ്രോഗ്രാമുകൾ സ്റ്റോർ ചെയ്തു വച്ചിരുന്നില്ല.ഈ കമ്പ്യൂട്ടറുകൾ പുതിയൊരു ജോലിക്കായി സജ്ജമാക്കാൻ,മെഷീനിലെ വയറിങ് ചിലയിടത്ത് മാറ്റുകയും കേബിളുകൾ വഴിതിരിച്ചു വിടുകയും ചില സ്വിച്ചുകൾ സജ്ജീകരിക്കുകയും വേണമായിരുന്നു.ഏകദേശം 7ദശകങ്ങൾക്ക് മുമ്പ്,അലൻ ട്യൂറിംഗ് പ്രോഗ്രാമുകൾ സ്റ്റോർ ചെയ്യാവുന്ന ആദ്യത്തെ കമ്പ്യൂട്ടർ നിർമ്മിച്ചു.ഇന്നു നമ്മൾ കാണുന്ന കമ്പ്യൂട്ടറിനുള്ള ഒരു വിലമതിക്കാനാവാത്ത സംഭാവനയായിരുന്നു അത്. 

 

4. ഡഗ്ലസ് ഇംഗെൽബാർട്ട് - മൗസ്  കണ്ടുപിടിക്കാൻ കാരണക്കാരിൽ പ്രധാനി

ഒരു മൗസ് ഇല്ലാതെ ഒരു കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുക എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സങ്കൽപ്പിക്കാനാകുമോ?ശ്രീ യേർഡിന്റെ പ്രയത്‌നത്താൽ നമുക്ക് അത്തരത്തിൽ ചിന്തിക്കേണ്ട വസരം വന്നില്ല.നിങ്ങൾ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങൾക്ക് നേരെ ചൂണ്ടി ളുപ്പത്തിൽ കമ്പ്യൂട്ടറുമായി വദിക്കാൻ മൗസ് നമ്മളെ അനുവദിക്കുന്നു.മൗസ് കണ്ടു പിടിക്കുന്നതിന് മുൻപ് എല്ലാ കമാൻഡുകളും കീബോർഡ് മുഖേനെ എന്റർ ചെയ്യുകയായിരുന്നു പതിവ്.ഇന്നതെല്ലാം മൗസിന്റെ ഒരു ക്ലിക്കിലൂടെ സാധിക്കുന്നു.

 

5. ടിം ബേണേഴ്‌സ് ലീ - വെറും രണ്ടു ദശകങ്ങൾക്ക് മുമ്പ് വേൾഡ് വൈഡ് വെബ് സൃഷ്ടിച്ചു!


അതെ,ഒരു 25വർഷം മുമ്പ് WWW ഉണ്ടായിരുന്നില്ല.കമ്പ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ 1960ലാണ് ഇന്റർനെറ്റ് വികസിപ്പിച്ചെടുത്തത്.എന്നാൽ ടിം ബേണേഴ്‌സ് ലീ,ജനങ്ങൾക്ക് ഉപകാരപ്പെടാനായി അത് കൂടുതൽ ഉപയോക്തൃദൗഹാർദ്ദമാക്കി തീർക്കുവാൻ തീരുമാനിച്ചു.അദ്ദേഹം  വേൾഡ് വൈഡ് വെബ് തയ്യാറാക്കികൊണ്ടാണ് അത് സാക്ഷാത്കരിച്ചത്. 

അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിൽ ഈ ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ പറഞ്ഞത് ഇങ്ങനെയാണ്.:'വെബ് ഉൾപ്പെട്ട എല്ലാ സാങ്കേതിക വിദ്യകളും ഇതിനകം രൂപപ്പെട്ടിരുന്നു.അവയെല്ലാം ഒന്നിച്ചു കോർത്തിണക്കിയതു മാത്രമാണ് എന്റെ സംഭാവന’.അതാണ് വിനയം!

 

അതേസമയം,കംപ്യൂട്ടർ ഇന്നു നിങ്ങൾ കാണുന്ന രൂപത്തിൽ ആക്കുന്നതിനു പല ശാസ്ത്രജ്ഞരുടെയും കമ്പ്യൂട്ടർ എഞ്ചിനീയർമാരുടെയും പ്രയത്‌നങ്ങൾ ഉണ്ടെങ്കിലും,ഈ അഞ്ചുപേരുടെ ദർശനങ്ങളും പ്രവർത്തനങ്ങളുമാണ് മോഡേൺ കമ്പ്യൂട്ടിംഗ് സാധ്യമാക്കിയത്.