ഓരോ മാതാപിതാക്കളും കാണേണ്ട 5 ടെഡ് സംവാദങ്ങൾ

 

ഇന്നത്തെ ഡിജിറ്റൽ മാതാപിതാക്കൾ നമ്മുടെ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. പുതിയ തലമുറയിലെ മാതാപിതാക്കൾ എല്ലാ സാങ്കേതികവിദ്യകളിലും മുന്നിൽ തന്നെയാണ്. പാരെന്റ്തിംഗ് വൈദഗ്ദ്യം നേടാനായും അവർ സമയം കണ്ടെത്തുന്നു.

1) അല്പം ആത്മനിയന്ത്രണം നമ്മളെ ഏറെ മുന്നിലെത്തിക്കും - ജോക്കീം ഡി പോസഡ [1]

കുട്ടികളുടെ വളരുന്ന പ്രായത്തിൽ കൈവരിക്കുന്ന സ്വയം അച്ചടക്കം അഥവാ സെൽഫ്ഡിസപ്ലിനും അവരുടെ വിജയവും തമ്മിലുള്ള ബന്ധത്തെകുറിച്ച് മോട്ടിവേഷണൽ കോച്ചായ ജോക്കീം ഡി പോസഡയുടെ ശ്രദ്ധേയമായ സംവാദം. ഭാവിയിലെ വിജയത്തെ പ്രവചിക്കാൻ സാധിക്കുന്ന ഒരു ലാൻഡ്മാർക്ക് പരീക്ഷണം, അതായത് ഒരു മാർഷ്മെല്ലോ കഴിക്കാതിരിക്കാൻ ശ്രമിക്കുന്ന കുട്ടികളുടെ ശ്രദ്ധേയമായ ഒരു വീഡിയോയും ഈ പ്രഭാഷണത്തിൽ ലഭ്യമാണ്.

2) സാഹസികമായിരിക്കുന്നതാണ് നല്ലത് - കരോളിൻ പോൾ [2]

സ്വന്തം കഴിവുകൾ കണ്ടെത്തി അതിർവരമ്പുകൾ ഭേദിച്ച് മുന്നേറാൻ പെൺകുട്ടികളെ പ്രചോദിപ്പിക്കുന്ന ഫയർ ഫൈറ്റർ കരോളിൻ പോളിന്റെ പ്രഭാഷണം. കരോളിൻ പോൾ അവളുടെ സുഖസൗകര്യ മേഖലയിൽ നിന്ന് പുറത്തുവന്ന് മറ്റുള്ളവർ ചിന്തിക്കാൻ പോലും തയ്യാറാകാത്ത കാര്യങ്ങൾ ചെയ്തതിനെ വിശദമാക്കുന്ന വീഡിയോയും ഇതിലുണ്ട്!

3) ഡിജിറ്റൽ യുഗത്തിൽ നിന്ന് പരമാവധി പ്രയോജനം ഉണ്ടാക്കുക - ജാക്ക് കോണ്ടെ [3]

ഡിജിറ്റൽ യുഗത്തിൽ തങ്ങളുടെ കുട്ടികൾക്ക് ഒരു കരിയർ ഫീൽഡ് കണ്ടെത്താൻ സാധിക്കുമോ എന്ന് സംശയിക്കുന്ന രക്ഷിതാക്കളുടെ ആശങ്ക അകറ്റാൻ സഹായിക്കുന്ന ഒരു ചർച്ചയാണ് യൂട്യൂബർ ജാക്ക് കോണ്ടെ അവതരിപ്പിക്കുന്നത്. നിരന്തരം പണമുണ്ടാക്കുന്നത് എങ്ങനെയെന്നതു മുതൽ ഒരാളുടെ യഥാർത്ഥ മൂല്യം മനസ്സിലാക്കുന്നതുവരെ ഈ വീഡിയോ ചർച്ച ചെയ്യുന്നു. സന്തോഷം നൽകുന്ന കാഴ്ചാനുഭവം.

4) അവർ ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താൻ സഹായിക്കുക - സ്കോട്ട് ഡിൻസ്മോർ [4]

സംരംഭകനായ സ്കോട്ട് ഡിൻസ്മോർ ഒരു തൊഴിൽ ജീവിതം കണ്ടെത്താനായി ഓരോ രക്ഷകർത്താക്കളും അവരുടെ കുട്ടിയെ സഹായിക്കേണ്ടതിലേക്കാണ് ഈ അവശ്യം കണ്ടിരിക്കേണ്ട വീഡിയോയിലൂടെ വിരൽ ചൂണ്ടുന്നത്. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് മനസിലാക്കുന്നതിനെയും അതിനു ശേഷം അത് ചെയ്യാൻ ആരംഭിക്കുന്നതിനെയും കുറിച്ച് താൻ പഠിച്ച കാര്യങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു.

5) പാരന്റിംഗ്, ശാസ്ത്ര പിന്തുണയോടെ - ഹെലൻ പിയേഴ്സൺ [5]

കഴിഞ്ഞ 70 വർഷമായി, ബ്രിട്ടീഷുകാർ ആയിരക്കണക്കിന് കുട്ടികളെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിലർ എന്തുകൊണ്ടാണ് സന്തുഷ്ടരും ആരോഗ്യമുള്ളവരും ആകുമ്പോൾ മറ്റുചിലർ വൈഷമ്യങ്ങൾ നേരിടേണ്ടി വരുന്നു എന്ന്. വർഷങ്ങളോളം നടത്തിയ ശാസ്ത്രീയ പഠനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, ശാസ്ത്രജ്ഞനായ ഹെലൻ പിയേഴ്സന്റെ പ്രഭാഷണം നിങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്.

നിങ്ങളുടെ പിസി ടൈം ഫാമിലി ടൈം ആക്കിക്കൂടെ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? അതിശയകരമെന്നു പറയട്ടെ, എല്ലാവർക്കും താൽപ്പര്യമുള്ള ആക്ടിവിറ്റികളിലൂടെ തീർച്ചയായും അതു സാധിക്കും. :)