ഒരു മേക്കർസ്പേസ് ഭാവിയുടെ ലൈബ്രറിയാണ്

സാങ്കേതിക വിദ്യ, പഠനത്തിന്റെ ഭൂമിക മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, രാജ്യത്താകമാനമുള്ള സ്‌കൂളുകളിലായി പഠനത്തിന്റെ ഒട്ടനവധി മാർ'ങ്ങൾ ലഭ്യമാണ്. ഡിജിറ്റൽ പരിജ്ഞാനമുള്ള കുട്ടികളെ സ്‌കൂളുകളിൽ പ്രവർത്തന നിരതരായി ഇരിക്കുവാൻ ക്ലാസ് മുറികൾ മാറ്റുന്നതു  മുതൽ ഓൺലൈനിൽക്കൂടിയുള്ള ഗ്രൂപ്പ് സ്റ്റഡി വരെയുള്ള വിവിധങ്ങളായ മാർ'ങ്ങൾ അദ്ധ്യാപകർ സ്വീകരിച്ചു പോരുന്നുണ്ട്.

ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹൃദയപൂർവം സ്വീകരിച്ച അത്തരമൊരു ടൂൾ ആണ് മേക്കർസ്‌പേസ്. അപ്പോൾ എന്താണീ മേക്കർസ്‌പേസ്? ജീവിതത്തിൽ പുതിയ ആശയങ്ങൾ കൊണ്ടുവരാനായി കുട്ടികളെ സഹായിക്കുന്നതിന് ആവശ്യമുള്ള സൗജന്യ ടൂളുകളും സൗകര്യങ്ങളും നൽകുന്ന ഒരിടമാണ് ഒരു വിദ്യാഭ്യാസ ചട്ടക്കൂടിലെ മേക്കർസ്‌പേസ്.

 

 

അടുത്തിടെ ന്യൂ മീഡിയ കൺസോർഷ്യത്തിന്റെ (എൻഎംസി)2015-ലെ ഹൊറൈസൺ റിപ്പോർട്ടിൽ, കെ-12 വിദ്യാഭ്യാസത്തിനുള്ള അദ്ധ്യയന സാങ്കേതിക വിദ്യയിൽ ആറ് സുപ്രധാന കണ്ടുപിടിത്തങ്ങളിൽ ഒന്നായി മേക്കർസ്‌പേസിനെ അംഗീകരിക്കുകയുണ്ടായി. അത് ഇങ്ങനെ പറയുന്നു, ''പ്രായോഗികമായ രൂപകൽപ്പന, നിർമ്മിതി, ഇന്ററാക്ഷൻ എന്നിവയിലൂടെ പഠന തൽപരർക്ക് ക്രിയാത്മകമായ, ഉയർന്ന തലത്തിലുള്ള പ്രശ്‌ന പരിഹാരത്തിനുള്ള ഒരു മാർ'മായി മേക്കർസ്‌പേസ് വളർന്നു വരികയാണ് (പേജ് 38)''. മേക്കർസ്‌പേസിൽ ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അവരുടെ തിയറികൾ പരീക്ഷിക്കാനും ജീവിതത്തിൽ പുതിയ ആശയങ്ങൾ കൊണ്ടു വരാനും അവർക്ക് അവസരം ലഭിക്കുന്നു.

 

ക്ലാസ് മുറികളിൽ ചെയ്യാൻ കഴിയാത്ത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉത്തരങ്ങൾ കണ്ടെത്താനും ഒരു മേക്കർസ്‌പേസ് കുട്ടികളെ സഹായിക്കുന്നു. വിശാല ശ്രേണിയിൽ ലഭ്യമായ ഉള്ളടക്കത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും അറിവും നൈപുണ്യവും ഉപയോഗപ്പെടുത്താൻ അവർക്കു കഴിയുന്നു, സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി മനസ്സിലാക്കുവാൻ ഇത് അവരെ സഹായിക്കുന്നു.

 

അതു മാത്രമല്ല, എന്തെങ്കിലും ചെയ്യുന്നതിൽ പുതിയ മാർ'ങ്ങൾ കണ്ടെത്തുന്നതിൽ മേക്കർസ്‌പേസ് അവരെ അനുവദിക്കുന്നു. ഇത് അവരുടെ കരിക്കുലത്തിന്റെ ഭാഗമായിരിക്കില്ല, എന്നാൽ കുട്ടികൾക്ക് വളരെ പ്രാധാന്യമർഹിക്കുന്നതാണ് ഇത്.[1]

 

ആർഎൻ പൊഡാർ സ്‌കൂൾ, മുംബൈയിലെ മുൻ എജ്യൂക്കേഷൻ കൺസൾട്ടന്റായിരുന്ന വർഷ ഭംബാനി പറയുന്നു, ''ഒരു മേക്കർസ്‌പേസ്, സാമൂഹികവും സാംസ്‌കാരികവുമായ അറിവുകൾ പ്രകടിപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്ക് പുതിയ ആശയങ്ങളെക്കുറിച്ച് അറിയുവാൻ മാത്രമല്ല, അവരുടെ സ്വന്തം ആശയങ്ങൾ വികസിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കാവുന്നതാണ്.'' മികച്ച മാർ'ങ്ങളിലൂടെ ആഴത്തിലുള്ള പഠനം സാധ്യമാക്കുന്നതിനായി മേക്കർസ്‌പേസ് സ്വന്തമായി ഉള്ള അനേകം സ്‌കൂളുകളിൽ ഒന്നാണ് ആർഎൻ പൊഡാർ സ്‌കൂൾ.

 

നിങ്ങളുടെ സ്‌കൂലിൽ മേക്കർസ്‌പേസ് എങ്ങനെ ഉണ്ടാക്കും?

ഇത് ആരംഭിക്കുന്നതിനായി നിങ്ങളുടെ സ്‌കൂളിൽ മേക്കർസ്‌പേസ് സൃഷ്ടിക്കുന്നതിനുള്ള ഒരു ലളിതമായ ഇൻഫ്പ്ഗ്രാഫിക്‌സ് ഇവിടെ നൽകിയിരിക്കുന്നു. 

ഇതോടൊപ്പം തന്നെ, സ്‌ക്രാച്ച്, മേക്കി മേക്കി, മേക്ക്‌ബ്ലോക്ക് തുടങ്ങിയ വിവിധതരം ടൂളുകളും സോഫ്റ്റ് വെയറുകളും നിങ്ങളുടെ മേക്കർസ്‌പേസിൽ സംഭരിച്ചു വയ്ക്കാൻ മിസ്, ഭംബാനി നിർദ്ദേശിക്കുന്നു.[2] ഇവയുടെ ഒരു പട്ടിക ഇവിടെ നൽകിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ കുട്ടികളുടെ ക്രിയാത്മകത വളർത്താൻ ഇവ അവരെ സഹായിക്കും. കമ്പ്യൂട്ടറുകൽ മേക്കർസ്‌പേസിന് ജീവശ്വാസം നൽകുന്നു, കൂടാതെ, കുട്ടികളെ അവരുടെ സ്വന്തം ക്രിയാത്മകമായ വീക്ഷണങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു മേക്കർസ്‌പേസിൽ, ഓൺലൈൻ കോഴ്‌സുകൾ രൂപകൽപ്പന ചെയ്യുന്നതിനും, ഒരു മുഴുവൻ പുസ്തകവും സ്‌ക്രീൻ പ്രിന്റ് എടുക്കുന്നതിനും, ത്രീഡി പ്രിന്റർ ഉപയോഗിച്ച് വീടുകൾ ഉണ്ടാക്കുന്നതിനും പിസി ഉപയോഗിക്കാവുന്നതാണ്.[3] സാധ്യതകളുടെ അനന്തതയിലേയ്ക്കുള്ള വാതിലുകൾ തുറക്കുന്നതിനായി ശരിയായ പിസി തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.

 

എജ്യൂക്കേഷണൽ മേക്കർസ്‌പേസിന്റെ നേട്ടങ്ങൾ വ്യത്യസ്തവും അനേകവുമാണ്. സങ്കീർണ്ണതകളില്ലാത്ത മേക്കർസ്‌പേസ്, കുട്ടികളുടെ പഠനത്തിലും വളർച്ചയിലും വളരെ സ്വാധീനം ചെലുത്താൻ കഴിയുന്നതാണ്. നിങ്ങളുടെ സ്‌കൂളിൽ മേക്കർസ്‌പേസ് സ്ഥാപിക്കുന്നത് അതിശയകരമായ ഫലങ്ങൾ നൽകും - ആകാംക്ഷാഭരിതമായ ചോദ്യങ്ങൾ നിറഞ്ഞ പ്രകാശഭരിതമായ മനസ്സും, ഉത്തരങ്ങൾ കണ്ടെത്താനുള്ള പ്രചോദനവും. കുട്ടികൾക്കിടയിൽ ക്രിയാത്മകത വളർത്താൻ മേക്കർസ്‌പേസ് സഹായിക്കും, അതു കൊണ്ടാണ് ഇതിനെ ഭാവിയുടെ ലൈബ്രറി എന്നറിയപ്പെടുന്നത്. നിങ്ങളുടെ സ്‌കൂളിൽ, മേക്കർസ്‌പേസിനായി നിക്ഷേപം നടത്തുന്നത് കുട്ടികളിലെ യഥാർത്ഥ ശേഷികളെ അറിഞ്ഞ് വികസിപ്പിക്കുന്നതിന് വളരെ സുപ്രധാനമാണ്. [4]