അദ്ധ്യയനത്തിന്റെ പുതിയ യുഗവുമായി ഒത്തുപോകുന്നത്

 

മാറുന്ന കാലത്തിനൊപ്പം, രാജ്യമെമ്പാടുമുള്ള അദ്ധ്യയന മാതൃകയിൽ ഒരു നവീകരണമുണ്ടായിട്ടുണ്ട്. പൊടുന്നനെ, എല്ലാവരും ഡിജിറ്റൽ ക്ലാസ്സ് മുറി മാതൃക സ്വീകരിച്ചിട്ടുണ്ട്. PC പഠനം അദ്ധ്യയനത്തിന്റെ ഈ പുതിയ യുഗത്തിന്റെ കേന്ദ്രസ്ഥാനത്താണ്.

 

വിദ്യാഭ്യാസത്തിനു വേണ്ടി ഡെൽ എന്ന ഞങ്ങളുടെ സംരംഭത്തിന്റെ ഭാഗമായി, അദ്ധ്യാപകരെ അവരുടെ നിപുണതകൾ ഉയർത്തുവാനും PC സജ്ജമായ പഠനം ഉൾപ്പെടുത്താനും സഹായിക്കാനായി ഞങ്ങൾ വെബിനാറുകൾ തുടങ്ങി.

 

75-90 മിനിറ്റുകളിൽ, ആകർഷകമായ ആശയങ്ങൾ, ഫലപ്രദമായ ഓൺലൈൻ അദ്ധ്യാപനം, പഠന പരിണതഫലങ്ങൾ രൂപകൽപന ചെയ്യലും മുൻഗണന നൽകലും, അദ്ധ്യയന മാതൃകകളുടെ കാര്യക്ഷമത, മൂല്യനിർണ്ണയങ്ങളുടെ പുനർചിന്തനം, ഓൺലൈൻ സെഷനിൽ ഒഴിവാക്കേണ്ടത് എന്ത് എന്നിവയെക്കുറിച്ചെല്ലാം നിങ്ങൾക്ക് പഠിക്കാം.

 

ഞങ്ങളുടെ പരിശീലനങ്ങളിൽ നിന്നുള്ള പ്രധാന പാഠങ്ങൾ ഇവയാണ്-

നിങ്ങളുടെ പരിവർത്തനത്തിന്

  • ഓൺലൈൻ മാധ്യമത്തിൽ ഒരു ക്ലാസ്സ് എടുക്കുന്നതിനു മുൻപ് അതിനെപ്പറ്റി പഠിക്കുക. അതിന്റെ സവിശേഷതകളും ഉപകരണങ്ങളുമായി പരിചയപ്പെടുക. മുൻപേത്തന്നെ ഒരു പരീക്ഷണ ക്ളാസ്സ് എടുക്കുക.
  • വ്യക്തിപരമായ ഒരു ടച്ച് കൊടുക്കാൻ ക്യാമറ ഓണാക്കുക. ആൾക്കാരെ ക്ലാസ്സിൽ ഉത്തരം പറയാൻ പ്രോത്സാഹിപ്പിക്കുക. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക.
  • തടസ്സം കൂടാതെയുള്ള ഇന്റർനെറ്റ് ലഭ്യതയില്ലാത്ത അല്ലെങ്കിൽ തിരക്കുള്ള വിദ്യാർത്ഥികൾക്കായി തയ്യാറെടുക്കുകയും ഓരോ സെഷനും മുൻപേ റെക്കോർഡ് ചെയ്യുകയും ചെയ്യുക.

അന്യോന്യ സമ്പർക്കമുള്ള പാഠങ്ങൾക്കായി

  • പാഠത്തെ ചെറിയ ഭാഗങ്ങളാക്കി മുറിച്ച് സംക്ഷിപ്തമാക്കുക. വിദ്യാർത്ഥികൾക്ക് വീഡിയോകളും PDF കളും തുടങ്ങിയ വായനാ സാമഗ്രഹികൾ നൽകുക.
  • ബഹുഗുണ വിഷയങ്ങളും ആധുനീകരിച്ച വിവരങ്ങളുമുള്ള ഇ-ലേണിംഗ് ലൈബ്രറി സൃഷ് ടിക്കുക. ശ്രദ്ധ പിടിച്ചെടുക്കാനായി ആകർഷകമായ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും ഉപയോഗിക്കുക.
  • അന്യോന്യ സമ്പർക്കമുള്ള അസൈന്മെന്റുകൾ, പ്രശ്നോത്തരികൾ, പുരോഗതിയളക്കാനുള്ള വോട്ടെടുപ്പുകൾ എന്നിവയിലൂടെ ക്ലാസ്സിനെ വ്യാപൃതമാക്കുക.

നിങ്ങൾ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക്

  • ചില വിദ്യാർഥികൾ ഓഡിയോ വഴിയും ചിലർ വീഡിയോ വഴിയും പഠിക്കുന്നു. എല്ലാ വിദ്യാർത്ഥികളെയും വ്യാപൃതരാക്കാൻ നിങ്ങളുടെ അദ്ധ്യയന അവതരണത്തിൽ ബഹുഗുണ ഫോർമാറ്റുകൾ ഉൾപ്പെടുത്തുക.
  • വിദ്യാർത്ഥിയുടെ സംശയം നിവാരണം ചെയ്യാൻ ഉടലെടുക്കുന്ന സാദ്ധ്യമായ സാങ്കേതിക പ്രശ്നങ്ങളെപ്പറ്റി സ്വയം പഠിപ്പിക്കുക. ഓൺലൈൻ രേഖകൾക്ക് നിങ്ങൾ തുറന്ന പ്രവേശനമാർഗ്ഗം നൽകുന്നുവെന്ന് ഉറപ്പാക്കുക.
  • ഓൺലൈൻ പഠനത്തിന്റെ ഒറ്റപ്പെടലുമായി പൊരുത്തപ്പെടാൻ കുട്ടികളെ സഹായിക്കാനായി, അനോന്യ സമ്പർക്ക പഠനത്തിനായി ഗ്രൂപ്പ് പ്രവർത്തനങ്ങൾ, അസൈന്മെന്റുകൾ, അവതരണങ്ങൾ എന്നിവ ഏകോപിപ്പിക്കുക.

 

അദ്ധ്യാപകരെന്ന നിലയിൽ, മാറുന്ന കാലത്തിനൊത്ത് മാറാൻ നിങ്ങൾ തയ്യാറെടുക്കണം. നിങ്ങളുടെ നിപുണതകൾ ഉയർത്താനും പഠനത്തിന്റെ ഭാവിയെ ആശ്ലേഷിക്കാനും ഇതിൽ ക്ലിക്ക് ചെയ്യുക.

 (https://www.dellaarambh.com/webinars/)