സൈബർ ഭീഷണിയും അത് കൈകാര്യം ചെയ്യുന്ന രീതിയും

ബാസ്‌കറ്റ്‌ബോളിൽ തന്റെ സ്‌കൂൾ സീനിയർമാരെപോലും  നിശാന്ത് നിലം പരിശാക്കുമായിരുന്നു . അവൻ ഇനി കളിക്കുന്നില്ലെന്ന് തീരുമാനിക്കുന്നവരെ ഇതു തുടർന്നു. 14 വയസ്സുകാരൻ എല്ലാത്തിൽ നിന്നും പിൻവാങ്ങാൻ തുടങ്ങുകയും അതോടെ  കളിയിൽ പിഴവുകൾ വരാൻ തുടങ്ങുകയും  ചെയ്തു.

ഒടുവിൽ, തന്റെ സീനിയർമാർ അവനെ ഓൺലൈനിൽ ഉപദ്രവിക്കുകയാണെന്നും,  പരുഷമായ വാക്കുകൾ ഉപയോഗിച്ചും ഫോട്ടോകൾ ഷെയർ ചെയ്തും തന്നെ പീഡിപ്പിക്കുകയാണെന്നും അവൻ തന്റെ അച്ഛനോട് പറഞ്ഞു.

ഇന്റർനെറ്റിലൂടെ  ഭീഷണിപ്പെടുത്തുന്ന അല്ലെങ്കിൽ മറ്റൊരാളെ അപമാനിക്കുന്ന ഒരാളെ സൈബർ ബള്ളി എന്നാണ് വിളിക്കുക.  അയാൾ അല്ലെങ്കിൽ അവൾ ഒരു  സൈബർ ഭീഷണി ആണ്!

പരമ്പരാഗത ഭീഷണിയിൽ നിന്ന് വ്യത്യസ്തമായി സൈബർ ഭീഷണിക്ക് ശാരീരിക ശക്തിയോ മുഖാമുഖമോ ആവശ്യമില്ല. ഇന്റർനെറ്റ് കണക്ഷനോ മൊബൈൽ ഫോണോ  ഉള്ള ഏതൊരാൾക്കും മറ്റുള്ളവരെ സൈബർ ഭീഷണിപ്പെടുത്താനാകും, പലപ്പോഴും അവരുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ.

സൈബർ ഭീഷണിയുടെ  ഈ സവിശേഷ ഉദാഹരണങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

  1. അനാവശ്യ ചിത്രങ്ങൾ അല്ലെങ്കിൽ സന്ദേശങ്ങൾ സോഷ്യൽ മീഡിയ ഔട്ട്‌ലെറ്റുകളിൽ പോസ്റ്റുചെയ്യുക.
  2. ഉപദ്രവിക്കുന്ന ടെക്‌സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുന്നു
  3. മറ്റൊരാളായി ആൾമാറാട്ടം നടത്താൻ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നു
  4. സ്വകാര്യ കമ്പ്യൂട്ടറുകളിലെ സ്വകാര്യ ഫയലുകൾ അല്ലെങ്കിൽ ഫോൾഡറുകൾ ആക്‌സസ് ചെയ്യൽ

നിങ്ങൾ എങ്ങനെ സൈബർഭീഷണികൾ കൈകാര്യം ചെയ്യും?

  1. പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളെ അസ്വസ്ഥനാക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രതികരണമായിരിക്കും സാധാരണയായി ഭീഷണിപ്പെടുത്തുന്നവർ പ്രതീക്ഷിക്കുന്നതും. അത് നിങ്ങളുടെ മേൽ അവന് അല്ലെങ്കിൽ അവൾക്ക് ശക്തി നൽകുന്നു.   ഭീഷണിപ്പെടുത്തുന്നവനെ കരുത്തനാക്കാൻ ആരാണ്  ആഗ്രഹിക്കുന്നത്?
  2. പകരം വീട്ടാൻ നിൽക്കരുത്. ഭീഷണിയിൽ തിരികെ പ്രതികരിക്കുന്നത് അവരുടെ ഭീഷണിയും പെരുമാറ്റവും ശക്തിപ്പെടുത്തുകയേ ഉള്ളൂ. ഇതെല്ലാം കണ്ടില്ലെന്ന് വച്ച് ഒഴിവാക്കുക.
  3. തെളിവുകൾ സേവ് ചെയ്യുക. ഡിജിറ്റൽ ഭീഷണിപ്പെടുത്തലിനെക്കുറിച്ചുള്ള ഒരേയൊരു നല്ല വാർത്ത എന്തെന്നാൽ ഉപദ്രവകരമായ സന്ദേശങ്ങൾ സാധാരണയായി പിടിച്ചെടുക്കാനും സേവ്‌ചെയ്യാനും, സഹായിക്കാൻ കഴിയുന്നവരെ കാണിക്കാനും കഴിയും എന്നതാണ്. തുടർച്ചയായി ഇത് ഉണ്ടാവുകയാണെങ്കിൽ ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും ഇത് നിങ്ങൾ ചെയ്യേണ്ടതുണ്ട്.
  4. വിശ്വസിക്കാവുന്ന മുതിർന്നയാളോട് സംസാരിക്കുക. നിങ്ങൾക്ക് പിന്തുണ ആവശ്യമാണ്. മാതാപിതാക്കളെ ഉൾപ്പെടുത്തുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. അതിന് നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഒരു സ്‌കൂൾ കൗൺസലറെ സമീപിക്കുക . സാധാരണയായി ഇക്കാര്യങ്ങളിൽ എങ്ങനെ സഹായിക്കാമെന്ന് അവർക്ക് അറിയാം. എന്തെങ്കിലും പറയാൻ നിങ്ങൾക്ക് ശരിക്കും ആശങ്കയുണ്ടെങ്കിൽ, സ്‌കൂളിൽ നിങ്ങളുടെ പേര് വെളിപ്പെടുത്താതെ സംഭവം റിപ്പോർട്ടുചെയ്യാൻ ഒരു വഴി ഉണ്ടോ എന്ന് നോക്കുക.
  5. ഭീഷണിപ്പെടുത്തുന്നവനെ തടയുക. ഇൻസ്റ്റന്റ് മെസ്സേജ്, ടെക്സ്റ്റുകൾ അല്ലെങ്കിൽ പ്രൊഫൈൽ കമന്റുകൾ എന്നിവയുടെ രൂപത്തിൽ ആണ് ഉപദ്രവം വരുന്നതെങ്കിൽ നിങ്ങളെത്തന്നെ സഹായിക്കുന്നതിനായി, വ്യക്തിയെ തടയുന്നതിനായി മുൻഗണനകൾ അല്ലെങ്കിൽ പ്രൈവസി ടൂൾസ് ഉപയോഗിക്കുക. അത് ഒരു ചാറ്റിൽ ആണെങ്കിൽ, 'റൂം' വിട്ടു പോവുക.
  6. നിങ്ങളുടെ പിസി പരിരക്ഷിക്കുക. നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കുവാനും സൈബർ ഭീഷണികളിൽ നിന്ന് നിങ്ങളെ സുരക്ഷിതമായി നിലനിർത്തുവാനും ഒരു നല്ല ആന്റിവൈറസിനു സാധിക്കും. ഡെൽ കംപ്യൂട്ടറുകൾക്കൊപ്പം മക്എഫീ ആന്റിവൈറസിന്റെ 15 മാസ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നുണ്ട് ഇത് സുരക്ഷിതമായ സൈബർ അനുഭവം ഉറപ്പാക്കുന്നു.

സൈബർ ഭീഷണിയെ നേരിടുന്ന ഒരാളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? #DellAarambh  ഉപയോഗിച്ച് ഞങ്ങളോട് ട്വീറ്റ് ചെയ്ത് അവരെക്കുറിച്ച് ഞങ്ങളെ അറിയിക്കുക.