ബി വൈ ഒഡി: നിങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത വിദ്യാഭ്യാസ ട്രെൻഡ്

 
 

നിങ്ങളുടെ കുട്ടിക്ക് ഒരി പിസി വാങ്ങി നൽകുന്നത് അവർക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ ദിവസവും വാങ്ങി നൽകുന്നതു പോലെയാണ്. നിങ്ങളുടെ കുട്ടി ഒരു ബട്ടൺ ക്ലിക്കിലൂടെ കളിക്കുന്നു, പഠിക്കുന്നു, ലോകം പര്യവേക്ഷണം ചെയ്യുന്നു. നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ സ്വന്തം പിസി ഉപയോഗിച്ച് പഠിക്കാൻ കഴിയുമ്പോൾ ഉണ്ടാകുന്ന ആവേശം ഒന്നു സങ്കൽപ്പിച്ച് നോക്കൂ!

ബി വൈ ഒഡി (ബ്രിംഗ് യുവർ ഓൺ ഡിവൈസ്) അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഉപകരണം കൊണ്ടുവരുന്നത് ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ട്രെൻഡ് ആയി വളരുകയാണ്, അതെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.

എന്താണ് ബി വൈ ഒഡി?

പ്രധാന സോഫ്റ്റ്വെയർ പ്ലേയർ ആയ അഡോബ് സമീപകാലത്തു നടത്തിയ ഒരു സർവേയിൽ, 85% വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതികവിദ്യയുടെയും വിദ്യാഭ്യാസത്തിന്റെയും ശരിയായ മിശ്രണമുള്ള ഒരു അന്തരീക്ഷം കുട്ടികൾക്ക് നൽകേണ്ടതിന്റെ പ്രാധാന്യത്തിൽ വിശ്വസിക്കുന്നതായി കണ്ടെതി. [1] എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് ദിവസേനയുള്ള പാഠ്യപദ്ധതിയിലേക്ക് സാങ്കേതികവിദ്യ കൂട്ടിച്ചേർക്കുന്നതിന് ബി വൈ ഒ ഡി പ്രയോഗിക്കുന്നത് അത്യന്താപേക്ഷിതമാണ്.

എല്ലാ കുട്ടികളും അവരുടെ കമ്പ്യൂട്ടറുകളെ സ്കൂളിലേക്ക് കൊണ്ടുപോകണം, അതിനായി ശരിയായ അടിസ്ഥാനസൗകര്യങ്ങൾ, അതായത് ഇന്റർനെറ്റ് ആക്സസ്, ചാർജ്ജിംഗ് പോയിന്റുകൾ എന്നിവ തയ്യാറാക്കേണ്ടതുണ്ട്.

നിങ്ങളുടെ കുട്ടികൾക്ക് അത് എങ്ങനെ സഹായകമാണ്?

ഒരു കുട്ടി പഠനത്തിനായി കംപ്യൂട്ടർ പ്രയോജനപ്പെടുത്തുന്നതിൽ പ്രായം ഒരു ഘടകമല്ല. ഒരു കുട്ടിക്ക് ക്ലാസുകളിൽ പഠിക്കാൻ സ്വന്തം പിസി ഉള്ളപ്പോൾ അവനു അല്ലെങ്കിൽ അവൾക്ക് ലഭിക്കുന്ന ആനുകൂല്യം ഇരട്ടിയാകുന്നതാണ്. തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ കുട്ടികൾ അവരുടെ പിസി പ്രവർത്തനങ്ങളിൽ പരിചിതരാകുകയും, അതിലുടെ സ്കൂളിലെ പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനുള്ള സമയവും പരിശ്രമവും ലാഭിക്കാനാകുകയും ചെയ്യുന്നു. ഈ സമയം അസ്സൈൻമെന്റ് പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാൻ സാധിക്കുന്നു. മാത്രമല്ല, സ്വന്തം പിസി ആയതിനാൽ കുട്ടികൾക്ക് വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടാകുകയും പഠനങ്ങളിൽ താത്പര്യമെടുക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് പഠനം 'സ്വന്തം കൈകളിൽ എടുക്കുന്നതിന് ബി വൈ ഒഡി സഹായിക്കുമെന്ന് ജേണൽ ചൂണ്ടിക്കാട്ടുന്നു. ഓരോ കുട്ടിയും അവരുടെ ഭാവിജീവിതത്തിനു വേണ്ടി വികസിപ്പിക്കേണ്ട ഒന്നാണിത്. [2]

ഭാവി എന്താണ് കരുതി വച്ചിരിക്കുന്നത്?

ഭാവിയിൽ, നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സാങ്കേതികവിദ്യയെ ആഴത്തിൽ ഉൾക്കൊള്ളേണ്ടതായുണ്ട്. മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ വേഗത ആവശ്യമാണ്. അതുകൊണ്ട്, ഇന്നത്തെ കുട്ടികളെ ചെറുപ്പത്തിലേ തന്നെ ആരംഭിക്കുവാൻ സഹായിക്കുക. സ്കൂളുകളിലെ ഐ.ടി.റൂമുകൾ വലിയ തുടക്കമാണ്, മിക്ക ഇന്ത്യൻ സ്കൂളുകളിലും ഇത് ഇന്ന് സാധാരണവുമാണ്. അധ്യയന പരിപാടികൾക്കായി ഓരോ കുട്ടിക്കും സ്വന്തം വീട്ടിലെയും സ്കൂളിലെയും

ഉപയോഗത്തിനായി സ്വന്തം പിസി ഉണ്ടായിരിക്കുക എന്നതാണ് അടുത്ത പടി. ഇത് വിഷയങ്ങൾ ഹൃദിസ്ഥമാക്കുന്നതിനു പകരം കൂടുതൽ ശ്രദ്ധിക്കുന്നതിനും കൂടുതൽ മനസിലാക്കുന്നതിനും അവരെ ജിജ്ഞാസുക്കളാക്കി മാറ്റും.