ബിവൈഓഡി: സ്കൂളുകൾക്ക് ഇത് എന്താണ് അർത്ഥമാക്കുന്നത്?

 

എന്താണ് ബിവൈഓഡി?

ബിവൈഓഡി അല്ലെങ്കിൽ ബ്രിംഗ് യുവർ ഓൺ ഡിവൈസ് കൊണ്ട് അർത്ഥമാക്കുന്നത് പഠിക്കുന്നതിനായി വിദ്യാർത്ഥികൾ സ്വന്തം കമ്പ്യൂട്ടറുകൾ സ്കൂളിലേയ്ക്ക് കൊണ്ടു വരിക എന്നാണ്. ക്ലാസ് സമയത്തും ബ്രേക്ക് സമയത്തും പി.സി. വളരെ ഉപയോഗപ്രദമാണ്. ഒരു വിദ്യാർത്ഥിയ്ക്ക് താൽപര്യമുണ്ടെങ്കിൽ, Coding Club പോലുള്ള പിസി ആവശ്യമുള്ള ആഫ്റ്റർ-സ്കൂൾ പ്രവർത്തനങ്ങൾക്കും ഇത് പ്രയോജനകരമാണ്. ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും സാവധാനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു പുതിയ ട്രെൻഡ് ആണിത്, കാരണം ഒരു കമ്പ്യൂട്ടർ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പഠിക്കാൻ വിദ്യാർത്ഥികൾക്കുള്ള ഒരു ഫലപ്രദമായ മാർഗമാണ് ഇത്.
ഡിജിറ്റൽ നേറ്റീവ് വിദ്യാർത്ഥിയ്ക്ക് ഒരു കേസ് ഉണ്ടാക്കുക

ആരാണ് ഡിജിറ്റൽ നേറ്റീവ് വിദ്യാർത്ഥി?

നിങ്ങളുടെ എല്ലാ വിദ്യാർത്ഥികളും.

ഇന്നത്തെ കുട്ടികൾ വല്ലപ്പോഴും മാത്രമല്ല പി.സി ഉപയോഗിക്കുന്നത്, അവർ പിസിയോടൊപ്പമാണ് വളരുന്നത് തന്നെ.

അവരുടെ ദൈനംദിന പഠന ശീലങ്ങളുടെ ഒരു സ്വാഭാവിക ഭാഗമായി അത് മാറിയിരിക്കുന്നു. നിങ്ങളുടെ സ്വന്തം പിസി സ്കൂളിൽ കൊണ്ടു പോകുന്നതിന് അതിന്റേതായ ഗുണങ്ങൾ ഉണ്ട്, കുട്ടി വളർന്നു കൊണ്ടിരിക്കുന്ന സമയത്ത് അത് കൂടുതൽ ഗുണം ചെയ്യും. നിങ്ങളുടെ വിദ്യാലയത്തിൽ ബിവൈഓഡി പ്രോത്സാഹിപ്പിക്കേണ്ടത് എന്തു കൊണ്ടാണെന്ന് താഴെ പറയുന്നു:

1) സ്വന്തം പിസി ഉപയോഗിക്കുന്നതിനാൽ കുട്ടികൾക്ക് അതിയായ സന്തോഷവും സൗകര്യവും അനുഭവപ്പെടുന്നു.
2) പിസി ഓപ്പൺ ചെയ്യുന്നതിനോ, ഫയലുകൾ സംരക്ഷിക്കുന്നതിനോ ഉള്ള അടിസ്ഥാനപരമായ കാര്യങ്ങൾക്കായി ക്ലാസ് സമയത്ത് സമയം പാഴാക്കേണ്ടി വരില്ല, കാരണം വീട്ടിൽ വച്ചു തന്നെ വിദ്യാർത്ഥികൾ ഈ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരിക്കും.
3) വിദ്യാർഥികൾക്കു മേൽ കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കും. അവരെ ക്ലാസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സഹായിക്കുകയും പോസിറ്റീവും ഫലപ്രദവുമായ പഠനാനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.

അദ്ധ്യാപകർ എങ്ങനെയാണ് നേട്ടമുണ്ടാക്കുക?

കുട്ടികളുടെ നന്മയ്ക്കായി ബിവൈഓഡി ഉപയോഗിച്ച് അദ്ധ്യാപകർക്ക് നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്. ക്ലാസിനു മുഴുവനും ഒരു പിസി-അധിഷ്ഠിത അനുഭവം ലഭിക്കുക മാത്രമല്ല, വിദ്യാർത്ഥികളുടെ കഴിവ് അനുസരിച്ച് പഠന വസ്തുക്കൾ ഇഷ്ടാനുസൃതമാക്കാൻ അധ്യാപകരെ സഹായിക്കുകയും ചെയ്യുന്നു ഇത്. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ പ്രവർത്തനം യഥാസമയം നിരീക്ഷിക്കാനും പുതിയ അസൈൻമെന്റുകളും പ്രോജക്ടുകളും എളുപ്പത്തിൽ നൽകാനും കഴിയും.

ഒരു സ്കൂൾ എന്താണ് ചെയ്യേണ്ടത്?

ബിവൈഓഡി വിജയകരമായി പൂർത്തിയാക്കുന്നതിന്, ഒരു സ്കൂളിന് ഇനിപ്പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്:

1) ചാർജ്ജിംഗ് സ്റ്റേഷനുകൾ
2) വൈ-ഫൈ ആക്സസ്സ്
3) വിദ്യാർത്ഥികൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം അവരെ സഹായിക്കാൻ കഴിയുന്ന ഒരു ഐടി ടീം
4) പഠിക്കാൻ ഫലപ്രദമായ രീതിയിൽ ഒരു പി.സി. ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച അദ്ധ്യാപകർ

സ്കൂളിന്റെ വശത്തു നിന്നും കൂടുതൽ അദ്ധ്വാനവും സമയവും ശ്രദ്ധാപൂർവമായ ആസൂത്രണവും ആവശ്യമാണ്. എന്നാൽ ഇത് നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഒരു പിസിയുടെ സഹായത്തോടെ പഠിക്കാൻ മുമ്പത്തേക്കാളും കൂടുതൽ പ്രചോദനം നൽകും.