നടപ്പാക്കലിലും മുന്നോട്ടുള്ള പോക്കിലും നേരിടുന്ന വെല്ലുവിളികൾ

ആരംബിലൂടെ, ഞങ്ങൾ 1.5 ദശലക്ഷത്തിലധികം വിദ്യാർത്ഥികളുമായി ഇടപഴകുകയും 70 നഗരങ്ങളിലായി 5,000 ലധികം സ്കൂളുകളിൽ നിന്ന് 1,00,000 അധ്യാപകരെ പരിശീലിപ്പിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു. ഇതുവരെയുള്ള യാത്രയിൽ ഞങ്ങൾ നേരിട്ട വിജയങ്ങളും വെല്ലുവിളികളുമാണ് ഇവ.

അദ്ധ്യാപകർക്ക് പരിശീലനത്തോട് ക്രിയാത്മക മനോഭാവമുണ്ടെന്ന് കാന്തർ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തി. വാരാന്ത്യ പരിശീലനം, ഉള്ളടക്കം, പരിശീലകർ, പരിശീലന രീതി എന്നിവയിൽ അവർ സന്തുഷ്ടരാണ്.

വിദ്യാർത്ഥികൾ കമ്പ്യൂട്ടർ അധിഷ്ഠിത (PPT) അസൈൻമെന്റുകൾ ആവശ്യപ്പെടാൻ തുടങ്ങിയതുകൊണ്ട്, സ്മാർട്ട് ക്ലാസുകൾക്ക് 100% ഹാജർ ഉണ്ടെന്ന് അധ്യാപകർ വിശ്വസിക്കുന്നു. വീട്ടിൽ PC കൾ ഇല്ലാത്ത വിദ്യാർത്ഥികൾ അസൈൻമെന്റുകൾക്കും ഗ്രൂപ്പ് ടാസ് ക്കുകൾക്കുമായി സ് കൂളിലുള്ളവ ഉപയോഗിച്ചു.

ഈ യാത്രയിൽ വെല്ലുവിളികൾ ഉണ്ടായിരുന്നു. ചില മാതാപിതാക്കൾക്ക് ലാപ് ടോപ്പ് / PC വാങ്ങാനോ ഇന്റർനെറ്റ് പ്രശ് നങ്ങൾ നേരിടാനോ കഴിഞ്ഞില്ല. കുട്ടികൾ PC യിൽ കൂടുതൽ സമയം ചെലവഴിക്കുന്നു, ഇത് PC അടിസ്ഥാനമാക്കിയുള്ള അസൈൻമെന്റുകൾ നൽകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

നേരെമറിച്ച്, അദ്ധ്യാപകർ പ്രോഗ്രാമിന്റെ ദൈർഘ്യവും ആവൃത്തിയും വർദ്ധിപ്പിക്കാനും ഉൽ പാദനക്ഷമത മെച്ചപ്പെടുത്തുന്ന ആപ്ലിക്കേഷനുകൾ /ടൂളുകളെക്കുറിച്ച് അറിയാനും ആഗ്രഹിക്കുന്നു.

 

 

സ്റ്റേക്ക്ഹോൾഡേഴ്സിന് എന്താണ് വേണ്ടത്

ഓൺ ലൈൻ പരിശീലനം 84% അധ്യാപകർക്കും ആശ്വാസകരമാണ്, അത് പ്രായത്തിനനുസരിച്ച് കുറയുന്നു. സ്ഥിതികൾ മാറുന്ന കൊണ്ട് പ്രിൻസിപ്പൽമാരും ഓൺലൈൻ പരിശീലനത്തിൽ താൽപര്യം കാണിക്കുന്നു. പ്രായോഗികമായ പരിശീലനത്തിനും സംശയ നിവാരണ സെഷനുകൾക്കും ഓഫ് ലൈൻ പരിശീലനം തിരഞ്ഞെടുക്കുന്നു.

 

 

മുന്നോട്ടുള്ള പോക്ക്

മൂന്നിരട്ടി രീതിയിൽ ഞങ്ങൾ മാറ്റങ്ങൾ നടപ്പിലാക്കും-

  • വീണ്ടുമുള്ള പരിശീലനം -

പ്രായത്തിനനുസരിച്ച് PC വൈദഗ്ധ്യവും ഉപയോഗവും കുറയുന്നു, അതിനാൽ മുതിർന്ന അദ്ധ്യാപകർക്കായി ഞങ്ങൾ പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നു.

  • സെമിനാറുകൾ നടത്തുക -

കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുന്നതിനുള്ള ബോധവൽക്കരണ സംരംഭങ്ങളെ പിന്തുണയ്ക്കാൻ അദ്ധ്യാപകർക്കും മാനേജുമെന്റിനും കഴിയും.

  • നിർദ്ദേശങ്ങൾ ഏകീകരിക്കുക -

84% അദ്ധ്യാപകർ ക്ക് ആശ്വാസകരവും, മാത്രമല്ല ഇത് വരുത്തിയ ബുദ്ധിപരവും പെരുമാറ്റപരവുമായ മാറ്റവും കാരണം ഞങ്ങൾ ഓൺ ലൈൻ പരിശീലനം തുടരും

വരും വർഷങ്ങളിൽ ഇന്ത്യയ്ക്ക് PC സൗഹൃദപരമായ ജനസംഖ്യ ഉണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ അധ്യാപകരെ പരിശീലിപ്പിക്കുക, കൂടുതൽ വിദ്യാർത്ഥികളെ സ്വാധീനിക്കുക എന്നിവയിൽ ഒരു മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾ നോക്കിക്കാണുന്നു.