#ഡിജിമോംസ് ഇത് നിങ്ങൾക്കുള്ള ഒരു വഴികാട്ടിയാണ്!

 

ഒരേ ഒരു സൂപ്പർ വുമൺ, റോൾ മോഡൽ എന്നിവ എല്ലാം ഒന്നായിച്ചേർന്ന ഒരു വ്യക്തിയാണ് നിങ്ങൾ നിങ്ങളുടെ കുരുന്നിന്. നമ്മൾക്ക് മറക്കാതിരിക്കാം, നിങ്ങൾ അവരുടെ #ഡിജിമോംസ് കൂടിയാണെന്ന്. അപ്പോൾ, നിങ്ങളെന്താണ് ചെയ്യാൻ പോകുന്നത്?

 

1. ദയാവായ് പ്പോടെയിരിക്കുക

ദയ എന്ന വികാരമാണ് നിങ്ങളെ നിങ്ങളാക്കുന്നത്!

നിങ്ങൾ ഒരു അമ്മയാകുന്ന നിമിഷം മുതൽ, നിങ്ങളുടെ കുഞ്ഞിനെ ഉറക്കുമ്പോഴായിരിക്കും നിങ്ങൾ ഉണരുക ഓരോ നിമിഷവും നിങ്ങളുടെ ദയയുടെ പവിത്രരേഖയാണ്. നിങ്ങളുടെ കുട്ടി ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെടാൻ പോകുകയാണെന്ന് എന്നതും ഒരു വാസ്തവമാണ്, സാങ്കേതിക സംബന്ധമായ ചോദ്യങ്ങൾ നിങ്ങളെ വിഷമവൃത്തത്തിലാക്കിയേക്കാം. നിങ്ങളുടെ കുട്ടി കേട്ടു എന്ന് ഉറപ്പുവരുത്താൻ, എല്ലാ ദിവസവും സാങ്കേതികകാര്യങ്ങൾക്കായി ഒരു നിശ്ചിത സമയം ക്രമീകരിക്കുക. ഇതിൽ പിസി, മൊബൈൽ എന്നിവ ഉൾപ്പെടുത്താം. ഈ സമയം സാങ്കേതിക കാര്യങ്ങൾക്കുള്ള സമയമാണെന്ന് നിങ്ങളുടെ കുട്ടി അറിയുമ്പോൾ, അപ്രതീക്ഷിത ചോദ്യങ്ങൾ ഒന്നും ഉണ്ടാകില്ല.

 

2. ക്ഷമ ഒരു ശക്തിയാണ് അത് പടുത്തുയർത്തുക

പിസിയിൽ നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ ശരിയായ പഠനോപാധി തിരഞ്ഞെടുക്കുമ്പോൾ ഇത് വാസ്തവമായി വരും. നിങ്ങളുടെ കുട്ടി കാണരുതാത്ത വിവരങ്ങൾ അടങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കുന്നതിന് അവരെ അത് ഉപയോഗിക്കാൻ അനുവദിക്കുന്നതിനു മുമ്പ് ഓരോ വെബ് സൈറ്റിലൂടെയും കടന്നു പോകുക. സത്യത്തിൽ നിന്നും കെട്ടുകഥ എങ്ങനെ വേർതിരിച്ചെടുക്കണമെന്ന് മനസ്സിലാക്കിക്കൊടുത്തുകൊണ്ട് 'വ്യാജ' വാർത്തയും വിവരവും എങ്ങനെ തിരിച്ചറിയാമെന്ന് പഠിപ്പിക്കുകയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

 

3. പറയാനുള്ളത് കേൾക്കുക

നിങ്ങളുടെ കുട്ടിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരിക്കും, നിങ്ങളോ അല്ലെങ്കിൽ ഇന്റർനെറ്റോ അവർക്ക് ഉത്തരം നൽകണം. ഇന്റർനെറ്റ് പലപ്പോഴും പെട്ടെന്ന് മറുപടി നൽകും, എന്നാൽ അവയെല്ലാം ശരിയായിരിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ, അവർക്ക് ആവശ്യമായിരിക്കുമ്പോൾ നിങ്ങളെ ലഭ്യമാകുകയും അവർ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും ലളിതമായ കാര്യം.

ഒരു ചെക്ക് ലിസ്റ്റുംഡിജിറ്റൽ പേരന്റിംഗും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്ന് ഓരോ അമ്മയും വിശ്വസിക്കുന്നു നിങ്ങളുടെ ചെക്ക് ലിസ്റ്റ് തരംതിരിക്കുക, ഞൊടിയിടയിൽ നിങ്ങൾ ഒരു ഡിജിറ്റൽ പേരന്റിംഗ് പ്രോ ആയിത്തീരും! ഇവിടെ പ്രധാനകാര്യം എന്തെന്നാൽ, കുറച്ച് സമയമെടുത്ത് ഒരു പിസി നിങ്ങൾക്കും നിങ്ങളുടെ മുഴുവൻ കുടുംബത്തിനും എന്താണ് നൽകുന്നത് എന്നത് മനസ്സിലാക്കി അത് നന്നായി പ്രയോജനപ്പെടുത്തുക എന്നതാണ്. സന്തോഷകരമായ ഡിജിറ്റൽ പേരന്റിംഗ് ആശംസിക്കുന്നു!