#DigiParents - കുഞ്ഞുങ്ങളുടെ ഇൻറർനെറ്റ് സമയം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി 3 ടിപ്പുകൾ

 

കുട്ടികൾ ഗെയിമിംഗിനും കൂടാതെ അനന്തമായ സ്ക്രോളിംഗിനുമായി ഇൻറർനെറ്റ് ഇഷ്ടപ്പെടുന്നു. അനന്തമായ പഠനത്തിനും വിശാലമായ വിനോദങ്ങൾക്കുമായി ധാരാളം കാര്യങ്ങൾ ലഭ്യമാണ്.

 

എന്നാൽ വ്യക്തമായ ഒരു പോരായ്മയുണ്ട്. പലപ്പേഴും സ്ക്രോളിംഗ് അലസമായതും TV ഷോകളും കാർട്ടൂണുകളും കാണുമ്പോൾ ധാരാളം സമയ നഷ്ടം വരുത്തുന്നതുമായ കാര്യമാണ്. അതുകൊണ്ടാണ് മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗം മെച്ചപ്പെട്ട രീതിയിലാക്കുന്നതിനായി വേഗത്തിലും ലളിതമായും ഉപയോഗിക്കാവുന്ന ഈ ടിപ്പുകൾ പങ്കു വയ്ക്കുന്നത്.

 

  1. പുതിയ സ്കില്ലുകൾ പഠിക്കുന്നത് പ്രോൽസാഹിപ്പിക്കുക

 

ഓറിഗമി, ശാസ്ത്ര പ്രോജക്ടുകൾ മുതൽ പുതിയ ഭാഷകളിലെ പാട്ടുകളും പഠനങ്ങളും വരെ പഠിക്കുന്നതിനായി വിവിധ മാദ്ധ്യമങ്ങളും ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകളും കുട്ടികൾ ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ ഉറപ്പ് വരുത്തണം.

 

അവർ ചെയ്യുന്ന വർക്കുകൾ പങ്കു വയ്ക്കുക. നിങ്ങളുടെ കുട്ടികൾക്ക് കിട്ടാവുന്നിടത്തോളം ഫീഡ് ബാക്കുകൾ ലഭ്യമാക്കുക. ഇൻറർ നെറ്റും കിഡ്സ് ആൻഡ് ടെക്കും നിങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിക്കുക. ഞങ്ങളെ വിശ്വസിക്കൂ. വെറുതെ കട്ടിലിൽ കിടന്ന് കാർട്ടൂൺ കാണുന്നതിനു പകരം വളരെ വേഗത്തിൽ അവർ ഓരോദിവസവും ധാരാളം കാര്യങ്ങൾ ചെയ്യാൻ പഠിക്കും.

 

  1. വിനോദങ്ങളും വിമർശനാത്മക ചിന്തയും പ്രോൽസാഹിപ്പിക്കുക

 

നിങ്ങളുടെ കുട്ടികളെ പാഠ്യേതര പ്രവർത്തനങ്ങളിൽ ക്ലാസുകൾ കേൾക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. ഒരുപക്ഷെ നിങ്ങളുടെ കുട്ടിക്ക് പിയാനോ പോലെയുള്ള ഒരു സംഗീതോപകരണം വായിക്കാനായിരിക്കും ഇഷ്ടം. ഇതിനായി കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ധാരാളം ഓൺ ലൈൻ പ്ലാറ്റ്ഫോമുകളുണ്ട്. ആഗ്രഹങ്ങൾ വികസിപ്പിക്കുന്നതിനായി അവരെ മൃദുവായി പ്രോത്സാഹിപ്പിക്കുക.

 

സുഡോകു, ക്രോസ് വേഡുകൾ പോലെ എളുപ്പത്തിൽ ഓൺലൈനിൽ കിട്ടുന്ന മാനസികാരോഗ്യം പ്രദാനം ചെയ്യുന്ന കളികളിലേർപ്പെടാനും നിങ്ങൾക്ക് അവരെ നിർബ്ബന്ധിക്കാവുന്നതാണ്. ഇത് അവരുടെ ഓർമ്മയും യുക്തിസാമർത്ഥ്യവും വർദ്ധിപ്പിക്കും.

 

ക്ലോക്ക് വർക്ക് ബ്രെയ്ൻ അല്ലെങ്കിൽ ബ്രെയ്ൻ ബീൻ പോലെയുള്ള ആപ്പുകൾ നിങ്ങളുടെ കുട്ടികളെ വെല്ലുവിളിക്കുകയും പസിലുകൾ, ഓർമ്മ വർദ്ധിപ്പിക്കാനുള്ള കളികൾ, എഡ്യൂ-ഗെയിമുകൾ എന്നിവയിലൂടെ അവർക്ക് അറിവു പകരുകയും ചെയ്യും. വിമർശനാത്മകമായ ചിന്ത എന്നത് 21 നൂറ്റാണ്ടിലെ ഒരു ആവശ്യമാണ് കൂടാതെ നാളത്തെ കുട്ടികൾ അത് വികസിപ്പിക്കേണ്ടത് വളരെ പ്രധാനവുമാണ്.

 

  1. മാർഗ്ഗനിർദ്ദേശം നൽകുന്നതും പരിമിതവുമായ ലഭ്യത

 

‘ഗൈഡഡ് ആക്സസ്’ പോലെയുള്ള പ്രത്യേകതകൾ നിങ്ങൾക്ക് പ്രത്യേക ആപ്പുകൾ ഉപയോഗിക്കാവുന്ന സമയത്തെ പരിമിതപ്പെടുത്തുന്നു. ഗെയിമുകളിലും മറ്റ് സ്ട്രീമിംഗ് ആപ്പുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് വിവിധ ആപ്പുകളിൽ വിവിധ പരിധികൾ നിശ്ചയിക്കാവുന്നതാണ്. ഗൈഡഡ് ആക്സസ് നിങ്ങളുടെ കുട്ടികളെ അവരുടെ സമയം സാങ്കേതികതയുമായി ചേർത്ത് വളരെ കാര്യക്ഷമമായ മാർഗ്ഗത്തിൽ ഉപയോഗിക്കുന്നതിന് സഹായിക്കുന്നു.