ഇമെയിൽ മര്യാദകൾ101

 

ഇമെയിൽ - നിങ്ങൾഒന്നുകിൽ അതിനെ സ്നേഹിക്കും അല്ലെങ്കിൽ വെറുക്കും, അതിനിടയിലായിരിക്കാൻ സാധിക്കില്ല. അതെന്തുതന്നെയായാലും, ചില കാര്യങ്ങൾനിങ്ങൾമനസ്സിൽ സൂക്ഷിക്കണം, പ്രത്യേകിച്ച് ചില "മര്യാദകൾ". മര്യാദ എന്നത് പഴങ്കഥ ആയില്ലേ എന്നു നിങ്ങൾ ചിന്തിച്ചേക്കാം, പക്ഷേ വാസ്തവത്തിൽ ഇത് നിങ്ങളെ സഹായിക്കുകയേ ചെയ്യൂ.

 

 

1. നിങ്ങളുടെ സന്ദേശവുമായി പൊരുത്തമുള്ളതാകണം സബ്ജക്ട് ലൈൻ

പ്രൊഫഷണൽ ഇ-മെയിലിലെ ആദ്യ ചുവട് സബ്ജക്ട് ലൈൻ ആണ്, സ്വീകർത്താവിന് സന്ദേശം യഥാർത്ഥത്തിൽ എന്തിനെ ഉദ്ദേശിച്ചാണ് എന്ന് പെട്ടെന്ന് അറിയാൻ ഇതു സഹായിക്കുന്നു. സബ്ജക്ട് ലൈൻ വാക്കുകൾ കുത്തി നിറച്ചത്" അല്ലെങ്കിൽ "ദൈർഘ്യമുള്ളത്" അല്ലെന്ന് ഉറപ്പുവരുത്താൻ ഒന്നുകൂടി വായിച്ചു നോക്കണം.

 

2. എപ്പോഴും ഒരു സിഗ്നേച്ചർ ചേർക്കുക

മെയിൽ സ്വീകരിക്കുന്ന ആൾക്ക് നിങ്ങൾആരാണ് എന്നു പെട്ടെന്ന് മനസ്സിലാകുന്നതിനും നിങ്ങളുമായി സമ്പർക്കം പുലർത്തുന്നതിനും സഹായിക്കുന്ന ഒരു സിഗ്നേച്ചർ ചേർക്കുക. നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡലുകളും നിങ്ങളുടെ കോൺടാക്റ്റ് നമ്പറും ഇതിൽ ഉൾപ്പെടുത്തുക.

 

3. സമയബന്ധിതമായി പ്രതികരിക്കുക

നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിച്ചാൽ, എത്രയും വേഗത്തിൽ പ്രതികരിക്കേണ്ടതാണ്, പ്രത്യേകിച്ചും വിഷയം പ്രധാനപ്പെട്ടതാകുമ്പോൾ . വേഗത്തിലുള്ള പ്രതികരണത്തെ സ്വീകർത്താവ് അഭിനന്ദിക്കുകയും നിങ്ങളെ വിശ്വസിക്കാനാകുന്നയാൾ എന്ന് കണക്കാക്കുകയും ചെയ്യും.

 

4. ഷോർട്ട്ഫോമുകൾഒഴിവാക്കുക- പ്രൊഫഷണൽ ആയിരിക്കുക

നിങ്ങൾഒരു ഇമെയിൽ കംപോസ് ചെയ്യുന്ന രീതി അനുസരിച്ച് നിങ്ങളെ വിലയിരുത്തുകയാണെങ്കിൽ അതിശയിക്കേണ്ടതില്ല. ഉദാഹരണത്തിന്, നിങ്ങളുടെ ഇമെയിൽ തെറ്റായ വാക്കുകളോ, വ്യാകരണ പിശകുകളോ, ഷോർട്ട് ഫോമുകളോ അല്ലെങ്കിൽ സംസാര ഭാഷയോ ആയി തോന്നിയിട്ടുണ്ടെങ്കിൽ, നിങ്ങളെ ശ്രദ്ധയില്ലാത്ത ആളായി കണക്കാക്കിയേക്കാം അതിനാൽ "അയയ്ക്കുക" അമർത്തുന്നതിന് മുമ്പ് ഒന്നുകൂടി പരിശോധിക്കുക.

 

5. എപ്പോഴും സിസിയിൽ ഒരാളെ മാർക്ക് ചെയ്യുക

നിങ്ങൾ ഒരു മീറ്റിംഗിലോ അല്ലെങ്കിൽ അവധി യിലോ ആണെങ്കിൽ പ്രധാനപ്പെട്ട ഇമെയിലുകൾക്ക് സമയബന്ധിതമായി പ്രതികരിക്കുന്നതാണെന്ന് ഉറപ്പുവരുത്തുന്നതാണ് ഇത്.

 

6. ചെറുതും ലളിതവുമാക്കി നിലനിർത്തുക

ദൈർഘ്യമേറിയ ഇമെയിലുകൾഎഴുതാൻ ശ്രമിക്കുന്നതിനു പകരം കൂടുതൽ പ്രാധാന്യം ലഭിക്കുവാൻ, അവ ചുരുക്കുക, നിരർത്ഥകമായ വാക്കുകൾ നീക്കം ചെയ്യുക. ഇമെയിൽ സ്വീകരിക്കുന്ന വ്യക്തി അറിയേണ്ടതുംആശയവിനിമയം നടത്താൻ നിങ്ങൾആഗ്രഹിക്കുന്നതും ആയ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

ഇപ്പോൾ, നിങ്ങൾഇമെയിൽ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായി. ഇനി ഒരു പിസി ഉപയോഗപ്പെടുത്തി മികവുറ്റ ഒരു അധ്യാപകനാകാൻ സജ്ജനാകൂ.