പരീക്ഷാപ്പനിഃ പരീക്ഷയുടെ പിരിമുറുക്കം കുറയ്ക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക

 

പരീക്ഷകൾ വളരെ സമ്മർദ്ദപൂർണ്ണമാണെന്ന് നമുക്കറിയാം. നിങ്ങളുടെ കുട്ടികൾ വളരുന്തോറും അവരുടെ സമ്മർദ്ദം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ ഊർജ്ജം ഇത്തരം സമ്മർദ്ദം കൈകാര്യം ചെയ്യാൻ വിനിയോഗിക്കുകയും പഠനത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയാതെ വരികയും ചെയ്യും. ഇതാ നിങ്ങൾക്ക് ഒരു നല്ല വാർത്ത, നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയും എങ്ങനെയെന്നറിയണ്ടേ, ഇതാ:

1) ചിട്ടയോടുള്ള ഇഷ്ടം

നിങ്ങളുടെ കൈയിൽ പരീക്ഷാ ടൈംടേബിൾ കിട്ടിക്കഴിഞ്ഞാൽ, ട്യൂഷൻ, സ്പോർട്സ്, കളിക്കാനുള്ള സമയം എന്നിവയ്ക്കായി Google Calendar, Asana പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഒരു ഷെഡ്യൂൾ ഉണ്ടാക്കുക. പഠന സമയം നിരീക്ഷിക്കുന്നതിലൂടെയും ഇടയ്ക്കിടെ ഇടവേളകൾ നൽകുകയും ചെയ്തു കൊണ്ട് ചിട്ട പാലിക്കാൻ കുട്ടികൽക്ക് പ്രചോദനം നൽകാവുന്നതാണ്.

2) നിങ്ങളുടെ കുട്ടിയ്ക്ക് എന്താണ് ഇണങ്ങുന്നത് എന്ന് കണ്ടെത്തുക.

ഒരു പിസി ഉപയോഗിക്കുക. പരീക്ഷയ്ക്കു മുമ്പുള്ള റിവിഷന് പാഠപുസ്തകങ്ങൾ മാത്രമല്ല പ്രയോജനപ്പെടുന്നത്. യൂട്യൂബ് എഡ്യൂക്കേഷൻ, ഗൂഗ്ൾ സ്കോളർ എന്നിവ വായനയ്ക്കായി ഉപയോഗിക്കാം നിങ്ങളുടെ കുട്ടികൾക്ക് ഒരു വിഷയത്തിൽ കൂടുതൽ ആഴത്തിൽ അറിവുണ്ടാകാൻ നിരവധി വഴികളുണ്ട്. നിങ്ങളുടെ കുട്ടിയ്ക്ക് എന്താണ് ഇണങ്ങുന്നതെന്ന് കണ്ടെത്തുകയും അതിൽ തുടരുകയും മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.

3) സഹായിക്കുക, പക്ഷേ അമിതമാകരുത്

എപ്പോഴും കുട്ടികൾക്ക് പിന്തുണ നൽകുക, പ്രത്യേകിച്ചും ധാർമിക പിന്തുണ. ഒരു പ്രശ്നപരിഹാരത്തിനായി ഒന്നു-രണ്ടു തവണ അവർ ശ്രമിച്ചതിനു ശേഷം മാത്രമേ അവരെ സഹായിക്കാൻ മുന്നോട്ടു വരാൻ പാടുള്ളൂ. ഇത് അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് ആത്മവിശ്വാസം നൽകും. ഇപ്പോൾ മാത്രമല്ല, ഭാവിയിലും ഇത് അവർക്ക് സഹായകരമാകും.

4) കളിസമയത്തെക്കുറിച്ച് മറക്കരുത്

പരീക്ഷാകാലം അവസാനിക്കുമ്പോൾ മാത്രമേ കളിക്കാൻ പാടുള്ളൂ എന്നാണ് മിക്ക മാതാപിതാക്കളും ധരിച്ചു വച്ചിരിക്കുന്നത് Sporcle -ലേതുപോലുള്ള പിസി ഗെയിമുകൾക്കും കായിക വിനോദങ്ങൾക്കുമായി ഇടവേളകൾ നൽകുന്നത് കുട്ടികളെ ദീർഘനേരം ഏകാഗ്രതതോടെയിരിക്കുന്നതിനു സഹായിക്കുകയും മനസ്സിന് കൂടുതൽ ലാഘവത്വം നൽകുകയും ചെയ്യുന്നു. ഇത്തരം ബ്രേക്കുകൾ വളരെ ചെറിയ സമയത്തേയ്ക്കാണെന്ന് ഉറപ്പു വരുത്തുക, അരമണിക്കൂറോ അതിൽ കുറവോ - ഇത് അവരെ എളുപ്പത്തിൽ പഠനത്തിലേയ്ക്ക് മടങ്ങിവരാൻ സഹായിക്കും.

5) അവസാന ഫലത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക

നിങ്ങളുടെ കൈയിൽ പരീക്ഷാ ടൈംടേബിൾ കിട്ടിക്കഴിഞ്ഞാൽ, ട്യൂഷൻ, സ്പോർട്സ്, കളിക്കാനുള്ള സമയം എന്നിവയ്ക്കായി ഗൂഗിൾ കലണ്ടറും അസാനയും പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഒരു ഷെഡ്യൂൾ ഉണ്ടാക്കുക. പഠന സമയം നിരീക്ഷിക്കുന്നതിലൂടെയും ഇടയ്ക്കിടെ ഇടവേളകൾ നൽകുകയും ചെയ്തു കൊണ്ട് ചിട്ട പാലിക്കാൻ കുട്ടികൾക്ക് പ്രചോദനം നൽകാവുന്നതാണ്.

പരീക്ഷ സംബന്ധിച്ച് കുട്ടികളെ അമിതമായ സമ്മർദ്ദത്തിലാക്കുന്നത് എന്താണെന്ന് മനസ്സിലാക്കുകയും പിസി പരമാവധി ഉപയോഗപ്പെടുത്തി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതു പരിഹരിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം.