സ്കൂളിലേക്ക് തിരിച്ചെത്തുന്ന അധ്യാപകർക്കായി 5 പ്രധാന കാര്യങ്ങൾ

 

 

വിദ്യാർത്ഥികൾക്കെന്ന പോലെ അധ്യാപകരെ സംബന്ധിച്ചും ഒരു പുതിയ അക്കാദമിക വർഷം ആരംഭിക്കുമ്പോൾ അൽപം പരിഭ്രാന്തി സ്വാഭാവികമാണ്. പരീക്ഷാ പേപ്പറുകൾ നോക്കി അതക്കി കെട്ടിവയ്ക്കുക, പുതിയ ക്ലാസുകളിലേക്കുള്ള പാഠങ്ങൾ തയ്യാറാക്കുക അങ്ങനെ തിരക്കേറിയ ദിവസങ്ങളിൽ നിങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഈ 5 പ്രധാന കാര്യങ്ങൾ നിങ്ങൾക്ക് ഏറെ പ്രയോജനകരമാകും.

1. പ്ലാനർ

പാഠങ്ങൾ, യോഗങ്ങൾ, കൂടിക്കാഴ്ചകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഓരോ അധ്യാപകനും നല്ല പ്ലാനർ ആവശ്യമാണ്. ആഴ്ചകൾ അല്ലെങ്കിൽ മാസം മുൻപ് തന്നെ നിങ്ങൾ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സജ്ജമായിരിക്കുകയും ചെയ്യുന്നു എന്നുറപ്പാക്കാൻ DayViewer പോലുള്ള സൌജന്യ ഓൺലൈൻ പ്ലാനർ പരീക്ഷിച്ചു നോക്കുക. പി സി ടൂളുകൾ നിങ്ങളുടെ സ്കൂളിലെ മറ്റു അധ്യാപകരുമായും അഡ്മിനിസ്ട്രേഷനുമായും ഇക്കാര്യത്തിൽ സഹകരിക്കാനുള്ള അവസരം നിങ്ങൾക്ക് നൽകുന്നു.

2. സ്റ്റേഷണറി

ഒരു ക്ലാസിക് ചുവപ്പ് പേന, മഞ്ഞ ഹൈലൈറ്റുകൾ, ചോക്ക്, വൈറ്റ്ബോർഡ് മാർക്കറുകൾ, സ്റ്റിക്കി നോട്ടുകൾ - അടിസ്ഥാന കാര്യങ്ങൾ ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടവയാണ്. നിങ്ങളുടെ എല്ലാ അധ്യാപന ആവശ്യങ്ങൾക്കും വേണ്ട കാര്യങ്ങൾ ലേബൽ ചെയ്തതും ക്രമപ്പെടുത്തിയും എളുപ്പത്തിൽ ലഭിക്കാവുന്നതുമായ രീതിയിൽ സജ്ജമാക്കി വയ്ക്കാൻ പ്ലെയിൻ വൈറ്റ് ലേബലുകൾ ഉപയോഗിക്കാം.

3. ഉറപ്പുള്ളയും വിശാലവുമായ ബാക്ക്പാക്ക്

ഉറപ്പുള്ള ഒരു ബാക്ക്പായ്ക്ക് നിങ്ങളുടെ നിരന്തമായുള്ള ജീവിതശൈലിയ്ക്ക് തികച്ചും അനിവാര്യമാണ്. നിങ്ങളുടെ പിസി, പേപ്പറുകൾ, ഉച്ചഭക്ഷണം, സ്നാക്ക്സ്, സ്റ്റേഷനറി, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഇടം ആവശ്യമാണ്, അതിനാൽ ഒരു ബാക്ക് പായ്ക്ക് വാങ്ങാൻ മറക്കരുത്.

4. പെൻഡ്രൈവ്

ഒരു ക്ലാസിൽ നിന്ന് വേറൊരു ക്ലാസിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ വരാനിരിക്കുന്ന ഒരു ക്ലാസ്സിനായി വീട്ടിലിരുന്ന് പ്രസെന്റേഷൻ അല്ലെങ്കിൽ അസൈൻമെന്റുകൾ തയ്യാറാക്കുമ്പോൾ പെൻഡ്രൈവ് വളരെ അത്യാവശ്യമാണ്. നിങ്ങൾക്ക് നിങ്ങളുടെ ബാക്ക്പാക്കിൽ അനായാസം കൊണ്ടു നടക്കുകയും, ഒപ്പം നിങ്ങളുടെ എല്ലാ പാഠങ്ങളും നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം കയ്യെത്തും ദൂരത്തുണ്ടെത്ത് ഉറപ്പുവരുത്തുകയും ചെയ്യാം!

5. പോർട്ടബിൾ ഡെസ്ക് ഓർഗനൈസർ

സുസജ്ജമായിരിക്കുന്ന ഒരു ഡെസ്ക് സുസജ്ജമായ ഒരു മനസ്സുപോലെയാണ്. ഒരു ക്ലാസ് നിറയെ കുട്ടികളെ കൈകാര്യം ചെയ്ത് തിരികെയെത്തുമ്പോൾ നിങ്ങളുടെ ഉൽപാദനക്ഷമതയെയും ക്ഷമയെയും കുത്തി നിറച്ചിരിക്കുന്ന മേശപ്പുറം അപഹരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാല്ല. നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും - നിങ്ങളുടെ സ്റ്റേഷനറികളും പെൻ ഡ്രൈവുകളും ഫോണും ചാർജറും -നിങ്ങൾക്ക് കാണുന്നസ്ഥലങ്ങളിൽ സൂക്ഷിക്കുന്നതിന് ഒരു നല്ല ഓർഗനൈസർ നിങ്ങളെ സഹായിക്കും.

ഇപ്പോൾ നമുക്ക് ചില അവശ്യസാധനങ്ങൾ ഉണ്ട്, ഇനി ഒരു പാടു ക്ഷമയും സമയവും ആവശ്യമുള്ള ലെസ്സൻ പ്ലാനിംഗ് എന്ന ദൗത്യത്തിലേക്ക് കടക്കാനുള്ള സമയമായിരിക്കുന്നു. നുറുങ്ങുകൾ, തന്ത്രങ്ങൾ, മറ്റ് ടൂൾസ് എന്നിവ ഉപയോഗിച്ച് ലെസ്സൻ പ്ലാനിംഗിന് ഒരു 5 പോയിന്റ് ചെക്ക് ലിസ്റ്റ് തയ്യാറാക്കുക. അതു നിങ്ങളെ വിദഗ്ദ്ധനാക്കും. ഹാപ്പി ടീച്ചിംഗ്!