ടെക്നോളജി ഉപയോഗിച്ചുള്ള പഠനത്തിന്റെ അഞ്ച് കല്പനകൾ

 

നമുക്കത് നേരിടാം - സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ ഏറെ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുൻപ് "പഠനത്തിന് പിസി" എന്ന ആശയം കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. ഇന്ന് നല്ലതിൽ നിന്ന് മഹത്തായതിലേക്ക് നീങ്ങുവാൻ ആഗ്രഹിക്കുന്നതുമായ എല്ലാ അധ്യാപകർക്കും അത് അത്യന്താപേക്ഷിതമാണ്.

ഇപ്പോഴത്തെ വലിയ ചോദ്യം ഇതാണ്: ക്ലാസ് മുറിയിൽ ടെക്നോളജി ഉപയോഗിക്കുന്നത് എങ്ങനെ ലളിതമാക്കാം – ഇവിടെ കൊടുത്തിരിക്കുന്നത് നോക്കാം :

 

കല്പനകൾ # 1: ഗവേഷണത്തിൽ മാസ്റ്റർ ആകുക

ഇത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ നിങ്ങൾ അതിൽ പ്രാഗത്ഭ്യം നേടികഴിഞ്ഞാൽ പിന്നെ ഒരു തടസവും ഇല്ല. ആദ്യത്തെ കാര്യം ആദ്യം തന്നെ, ബ്രൌസറിൽ Wikipedia , Google Scholar പോലുള്ള അത്യാവശ്യങ്ങൾ ബുക്ക്മാർക്ക് ചെയ്യുക. അടുത്തതായി, നിങ്ങളുടെ വിഷയത്തിലെ പുതിയ വിവരങ്ങളറിയാന്&zwj Google News  ദിവസവും താൽപ്പര്യമുള്ള വിഷയങ്ങൾ തിരയുക. അതിലൂടെ നിങ്ങൾക്ക് തത്സമയ അടിസ്ഥാനത്തിൽ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാകും.

 

കല്പന # 2: ആവശ്യമായിടത്തെല്ലാം ക്രെഡിറ്റ് നൽകുക.

മുഖസ്തുതിയുടെ മികച്ച രൂപമാണ് അനുകരണം...

എന്നാൽ അക്കാദമികവിഷയങ്ങളിലല്ലെന്നു മാത്രം!

ഒരു ലേഖനത്തിൽ നിന്നോ, റിസർച്ച് പേപ്പറിൽ നിന്നോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നോ നിങ്ങൾ വിവരങ്ങളേതെങ്കിലും സ്വീകരിക്കുന്നെങ്കിൽ രചനാ മോഷണ പ്രശ്നങ്ങളെ ഒഴിവാക്കുന്നതിന് ഹൈപ്പർലിങ്ക് നൽകുകയോ ഉറവിടം ഉദ്ധരിക്കുകയോ ചെയ്യുക.

 

കല്പന # 3: സ്ഥിരമായി നിങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യുക

നിങ്ങൾ ഫയലുകളിൽ മാറ്റങ്ങൾ വരുത്തുമ്പോഴോ പുതിയ ഫയലുകൾ ചേർക്കുമ്പോഴോ നിങ്ങളുടെ ഫയലുകൾ ബാക്കപ്പ് ചെയ്യേണ്ടതുണ്ട്. ഒരു ബാക്കപ്പ് ഷെഡ്യൂൾ നിലനിർത്തുന്നതിനുള്ള ശീലം നിങ്ങൾക്ക് ഒരിക്കലും ഡാറ്റ നഷ്ടം ഉണ്ടാക്കില്ല. ഒരു നിർണ്ണായകമായ പ്രോജക്ടിൽ നിങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ആവശ്യമെങ്കിൽ കൂടുതൽ തവണ, ദിവസേന പോലും നിങ്ങൾക്ക് ബാക്കപ്പ് ചെയ്യേണ്ടി വന്നേക്കാം

 

കല്പന # 4: ഇമെയിൽ മര്യാദകൾ പാലിക്കുക

ഇത് വളരെ അടിസ്ഥാന കാര്യമാണെന്ന് തോന്നുമെങ്കിലും നിങ്ങളുടെ ആശയവിനിമയങ്ങൾ ഫലപ്രദമാക്കാന്&zwj ഇതാവശ്യമാണ്. ഉദാഹരണത്തിന്, ദൈർഘ്യമേറിയതും സബ്ജക്ട് ലൈനിൽ നിന്ന് വ്യതിചലിക്കുന്നതുമായ ഇമെയിലുകൾ ഫലം ചെയ്യണമെന്നില്ല. എല്ലായ്പ്പോഴും വിഷയത്തിലൂന്നി ആശയവിനിമയം നടത്തുക. അറ്റാച്ച്മെന്&zwjറ് അയക്കുന്നെങ്കിൽ അതു വ്യക്തമാക്കുകയും അതിന് ശരിയായ പേര് നൽകുകയും ചെയ്യണം

 

കല്പന # 5: സോഷ്യൽ മീഡിയയുടെ ചെയ്യേണ്ടതും ചെയ്യരുതാത്തതും പിന്തുടരുക

ചെയ്യേണ്ടത്

നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങൾ നിയന്ത്രിക്കുക

നിഷേധാത്മകതകളിൽ നിന്ന് വിട്ടുനിൽക്കുക

ശരിയായ നെറ്റ്&zwjവർക്കിൽ ശരിയായ ഉള്ളടക്കം ഉപയോഗിക്കുക

ബിസിനസ് അക്കൌണ്ടും വ്യക്തിഗത അക്കൗണ്ടും വേർതിരിക്കുക

നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൂർത്തിയാക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക

ചെയ്യരുതാത്തത്

പോസ്റ്റുകൾ അമിതമാകരുത്

പോസ്റ്റുകളിൽ എല്ലാം ക്യാപിറ്റൽ ലെറ്റർ ഉപയോഗിക്കരുത്

ഒരു ടീച്ചർക്ക് അവരുടെ കരിയറിലെ മികവ് കാട്ടുന്നതിന് up-skilling വളരെ പ്രധാനമാണ് . ഇത് നിങ്ങളെ സഹായിക്കുക മാത്രമല്ല, വിദ്യാർത്ഥികളെ കൂടുതൽ മനസിലാക്കാൻ സഹായിക്കുന്ന വിധം അവരെ പിടിച്ചിരുത്തുകയും ചെയ്യും.