നിങ്ങളുടെ കുട്ടിഹൈസ്കൂളിൽ എത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട 5 ജീവിത നൈപുണ്യം

 

ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും ഫലപ്രദമായി നേരിടാൻ സഹായിക്കുന്ന സ്വീകാര്യതയും ഗുണപരതയും ഉള്ള മാനസികമായ കഴിവുകളെയാണ് 'ജീവിത പ്രാപ്തി' എന്ന പദകൊണ്ട് പൊതുവെ ഉദേശിക്കുന്നത്.[1]

നിങ്ങളുടെ കുട്ടികൾ ഹൈസ്കൂളിൽ എത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതെല്ലാമാണ്:

1) കൃത്യ സമയത്ത് ഉണരുക

ഇപ്പോൾ നിങ്ങൾ 'അലാറം ക്ലോക്ക്' ആണെങ്കിലും, നിങ്ങളുടെ കുട്ടികൾ ഹോസ്റ്റലിലോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോൾ നിങ്ങൾക്ക് അവരുടെ പിന്നാലെ നിൽക്കാനാകുമോ? നിങ്ങളുടെ കുട്ടി മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ കൃത്യസമയത്ത് ഉണരുക എന്നത് ആർജ്ജിച്ചെടുക്കേണ്ട ഒരു ജീവിത പാഠമാണ്. എല്ലാ ദിവസവും ഒരേ സമയത്താണല്ലോ സ്കൂൾ ആരംഭിക്കുന്നതും!

2) ഭക്ഷണം ഉണ്ടാക്കുക

നിങ്ങളുടെ കുട്ടിക്ക് ഭക്ഷണം തയ്യാറാക്കിൽ നൽകാൻ നിങ്ങൾ അടുത്തില്ലാത്തപ്പോൾ അവർ എന്തു ചെയ്യും? വീട്ടിലേക്ക് പാഴ്സൽ വരുത്തുകയോ അല്ലെങ്കിൽ പുറത്തു പോയി കഴിക്കുകയോ ചെയ്യും. വല്ലപ്പോഴും പുറത്തു നിന്നുള്ള ഒരു ട്രീറ്റ് രസമാണ്, എന്നാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്ര നല്ല ഭക്ഷണം എവിടെയും ലഭിക്കില്ല. കുട്ടികളെ കുറെശ്ശെയായി പാചക കാര്യങ്ങളിൽ ൾൾപ്പെടൂത്തുക. ആദ്യം ചായക്കായുള്ള വെള്ളം തിളപ്പിക്കുന്നതു പോലുള്ള ചെറിയ കാര്യങ്ങളിൽ തുടങ്ങി, സ്വതന്ത്രമായി ഒരു പോഷകാഹാരം തയ്യാറാക്കാൻ അവരെ പ്രാപ്തരാക്കണം.

3) വീട്ടിലെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം

ഉത്തരവാദിത്തം വീട്ടിൽ തന്നെ ആരംഭിക്കണം. കുഞ്ഞനിയൻ അല്ലെങ്കിൽ അനിയത്തി അതുമല്ലെങ്കിൽ ചെറിയ കസിൻ, അയലത്തെ കുഞ്ഞ് എന്നിവരെ നോക്കുവാനുള്ള ഉത്തരവാദിത്തം ഇടയ്ക്ക് ഇവരെ ഏൽപ്പിക്കണം. അത് ഒരു മണിക്കൂറാണെങ്കിൽ പോലും. സഹജീവികളോടെ ഉത്തരവാദിത്തത്തോടെയും ദയയോടെയും പെരുമാറാൻ ഇത് കുട്ടികളെ പഠിപ്പിക്കും. തന്നെ ആശ്രയിച്ചു കഴിയുന്നവരോട് കടമയും ഉത്തരവാദിത്തവുമുള്ള നല്ല പൗരൻമാരാകാൻ അതവരെ സഹായിക്കും.

4) ഒരു സമയക്രമം തയ്യാറാക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക.

നിങ്ങളുടെ കുട്ടി അവശ്യം വികസിപ്പിച്ചെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ജീവിത നൈപുണ്യങ്ങളിലൊന്ന് സ്കൂൾ, ട്യൂഷൻസ്, സ്പോർട്സ്, സാമൂഹിക ജീവിതം, വീട്ടിലെ ഉത്തരവാദിത്തങ്ങൾ എന്നിവ തളർച്ചയില്ലാതെ കൃത്യതയോടെ ചെയ്യുക എന്നതാണ്. തുടക്കത്തിൽ തന്നെ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നത് നിങ്ങളുടെ കുട്ടിയെ വെല്ലുവിളി ഏറ്റെടുക്കാനും യൗവനത്തിലേക്ക് പ്രവേശിക്കുമ്പോൾ കാര്യങ്ങൾ അനായാസം ചെയ്തു തീർക്കാനും സഹായിക്കും.

5) ഒരു പിസി ഉപയോഗിക്കുന്നതിൽ മികവ് നേടുക

ഒരു ഡിജിറ്റൽ പേരന്റ് എന്ന നിലയിൽ നിങ്ങൾക്ക് സാങ്കേതികവിദ്യയെ ഒഴിവാക്കികൊണ്ട് ഒരിക്കലും മുന്നോട്ടു പോകാനാകില്ലെന്ന് അറിയാം. വീട്ടിലോ സ്കൂളിലോ ആയിക്കൊള്ളട്ടെ, നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ പഠന ഗാഡ്ജെറ്റ് ഒരു കമ്പ്യൂട്ടറായിരിക്കണം. സമയവും പരിശീലനവും ഉപയോഗിച്ച്, പഠിക്കുന്നതിനും പുതിയ ഹോബി, വിനോദം തുടങ്ങിയവ കണ്ടെത്തുന്നതിനും എങ്ങനെ ഒരു കംപ്യൂട്ടറിനെ ഉപയോഗപ്പെടുത്തണം എന്ന് അവർ അറിഞ്ഞിരിക്കണം.

സംശയം വേണ്ട, 2018 പി.സി.യുടെ വർഷമാണ്!