നിങ്ങളുടെ കുട്ടിയെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതിന്റെ അഞ്ച് കാരണങ്ങൾ

 

ഉണരുക
സ്കൂൾ
ട്യൂഷനുകൾ
ഉറക്കം
ആവർത്തനം

ഇവിടെ എന്താണ് വിട്ടുപോകുന്നത്?

നിങ്ങളുടെ കുട്ടി ഇഷ്ടപ്പെടുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതുമായ ഒരു പ്രവൃത്തി!

ഓരോ ദിവസവും പതിവായി ഒരേകാര്യങ്ങൾ മാത്രം ചെയ്യുന്നതിന്റെ വിരസത ഒന്ന് ആലോചിച്ച് നോക്കൂ. തൊഴിലും ജീവിതവും തമ്മിലുള്ള ബാലൻസിൽ മുതിർന്നവർ ക്ക് നഷ്ടമാകുന്ന അതേ കാര്യം. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടാകാവുന്ന അതേ കാര്യം.

നിങ്ങളുടെ കുട്ടിയെ പാഠ്യേതര പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ കുട്ടിക്ക് സമയം ഗുണപരമായി ചെലവഴിക്കാൻ അവസരം നൽകുകയാണ് ചെയ്യുന്നത്. ഒപ്പം അവർക്ക് അത് ആസ്വദിക്കാനും സാധിക്കും. ഇവിടെ അഞ്ച് കാരണങ്ങൾ കൂടി ഉണ്ട്:

1) പഠനങ്ങളിൽ നിന്നും ഏറെ ആവശ്യമുള്ള ഒരു ഇടവേള

പഠനങ്ങളും പരീക്ഷകളും കൂടുതൽ മത്സരാത്മകമായതോടെ, സ്പോർട്സിൽ പങ്കെടുക്കുന്നതും ഡാൻസ്, യോഗ അല്ലെങ്കിൽ മറ്റേതെങ്കിലും കലാരൂപങ്ങൾ തുടങ്ങിയ ഹോബികളിൽ സമയം ചിലവഴിക്കുന്നത് കുട്ടികൾക്ക് അത്യാവശ്യമായ ഇടവേളകൾ ലഭ്യമാക്കുകയും നിങ്ങളുടെ കുട്ടിയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും സമ്മർദ്ദം ഉണ്ടെങ്കിൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

2) ഒരു ടീമിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയാൻ ഒരു അവസരം

ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നത് ടീം പരിശ്രമത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും മറ്റുള്ളവരുമായി സഹകരിക്കാനും കൂട്ട്ചേർന്ന് പ്രവർത്തിക്കാനും കുട്ടികളെ സഹായിക്കുന്നു. അവർക്ക് സഹപാഠികളിൽ നിന്ന് കൂടുതൽ വൈദഗ്ധ്യങ്ങൾ മനസ്സിലാക്കാനും അറിയാത്ത ആളുകളുമായി സംസാരിക്കുന്നതിലെ ഭയം പോലുള്ള വ്യക്തിപരമായ പോരായ്മകളെ മറികടക്കാനും ഇത് സഹായിക്കും.

3) ടൈം മാനേജ്മെന്റ് സ്കിൽസ് സ്വന്തമാക്കുക ഇത് പരിശീലനത്തോടെ മാത്രം ലഭിക്കുന്നതാണ്

പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പ്രതിബദ്ധതകൾ ഉത്തരവാദിത്തങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ നിർവഹിക്കാനും ഒപ്പം പഠിക്കുന്നതിനും കളിക്കുന്നതിനും ഇടയിൽ മികച്ച സന്തുലനം നിലനിർത്തുന്നതിനും സഹായിക്കും. ഇത് കുട്ടികളെ ഫലപ്രദമായി തങ്ങളുടെ ദിനങ്ങളെയും ചുമതലകളെയും ആസൂത്രണം ചെയ്യുവാൻ സഹായിക്കുകയും ചെയ്യുന്നു.

4) അനിവാര്യമായ സാമൂഹിക വൈഭവം വികസിപ്പിച്ചെടുക്കൽ

പുതിയ ആളുകളുമായി ഇടപെടുന്നതും പ്രവർത്തനങ്ങളിൽ അവർക്കൊപ്പം പങ്കാളികളാകുന്നതും മാനസികവും വൈകാരികവുമായ നേട്ടങ്ങൾ കുട്ടികൾക്ക് നൽകും. ഇത് പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാനും അവരുടെ ആത്മവിശ്വാസത്തെ കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

5) പുതിയ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യുക

പാഠ്യേതര പദ്ധതികൾ കളിസ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. കംപ്യൂട്ടറുകൾ പഠനം മുമ്പത്തേക്കാളും കൂടുതൽ എളുപ്പവും പ്രാപ്യമാക്കാൻ സാധിക്കുന്നതുമാക്കിയിട്ടുണ്ട്. Canva മുഖേന ഡിജിറ്റൽ ആർട്ട് കരസ്ഥമാക്കാൻ അല്ലെങ്കിൽ Code.org. ൽ നിന്ന് കോഡിന്റെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. നിങ്ങളുടെ കുട്ടിയുടെ സ്കൂൾ ഇതിനകം നൽകിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് അധികാരികളോട് സംസാരിച്ച് ഇത് ഏർപ്പാടു ചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടികളോട് തന്നെ ഇത് ഏറ്റെടുക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യാം!


നിങ്ങളുടെ കുട്ടി വെല്ലുവിളികൾ ഏറ്റെടുക്കുകയും പ്രവർത്തനം ആസ്വദിക്കുകയും ചെയ്യുന്നിടത്തോളം, നിങ്ങളുടെ കുട്ടി ഒരിക്കലും 'മമ്മാ, എനിക്ക് ബോറടിക്കുന്നു' എന്ന് പറയില്ല. :)