ഈ പുതുവർഷത്തിൽ ഓരോ വിദ്യാർത്ഥികളും എടുത്തിരിക്കേണ്ട അഞ്ച് തീരുമാനങ്ങൾ

 
 
നിങ്ങൾക്ക് ഒരു പിസി സ്വന്തമായുണ്ട്. 2018 ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ച വർഷമാക്കാൻ മനസ്സിൽ ഒരു പദ്ധതിയും പ്രചോദനവും ഉണ്ട്. അപ്പോൾ, വിജയികളായ എല്ലാ വിദ്യാർത്ഥികളും എടുക്കേണ്ട തീരുമാനങ്ങൾ എന്തൊക്കെയായിരിക്കണം?
 

1) വായന ദിവസേനയുള്ള ഒരു ആചരണമായി ഞാൻ മാറ്റും

അത് ഫിക്ഷൻ ആയാലും നോൺ ഫിക്ഷൻ ആയാലും, പിസിയിൽ അല്ലെങ്കിൽ ഒരു സാധാരണ പുസ്തകം ഒരു ദിവസം ഒരു അദ്ധ്യയം വച്ച് നിങ്ങൾ വായിക്കുകയാണെങ്കിൽ നിങ്ങളുടെ സഹപാഠികളേക്കാൾ ഒരുപടി മുന്നിലായിരിക്കാൻ നിങ്ങൾക്കു കഴിയും. കാരണം നിങ്ങൾ പുതിയ പുതിയ കാര്യങ്ങൾ മനസ്സിലാക്കുകയും അവ മനസ്സിൽ ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണ്!

2) ഞാൻ ഒരു സമയം ഒരു കാര്യം മാത്രം ചെയ്യും

ആദ്യം ഇതു ബുദ്ധിമുട്ടായി തോന്നും, എന്നാൽ ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യാൻ ശ്രമം നടത്തുകയാണെങ്കിൽ അതിൽ കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിസ്സാര തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കാനും കഴിയും. ഒരു മണിക്കൂർ തുടർച്ചയായി നിങ്ങൾ ഒരു ലേഖനം എഴുതുകയാണെങ്കിൽ സാധാരണയിൽ കൂടുതൽ ക്രിയാത്മകമായിരിക്കാൻ നിങ്ങൾക്കു കഴിയും.

3) ക്ലൗഡ് സ്റ്റോറേജ് ഉപയോഗിച്ച് എന്റെ എല്ലാ ഫയലുകളും ഞാൻ ബാക്കപ്പ് ചെയ്യും

സഹകരിച്ച് പ്രവർത്തിക്കേണ്ടതായ ഒരു ഗ്രൂപ്പ് അസൈൻമെന്റിനായി സ്കൂളിൽ അല്ലെങ്കിൽ വീട്ടിൽ നിങ്ങൾ വ്യത്യസ്ത പിസിയാണ് ഉപയോഗിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ ഫയലുകൾക്ക് ഒരു അധിക ബാക്കപ്പ് ആവശ്യമാണെങ്കിൽ ക്ലൗഡ് സ്റ്റോറേജ് അതിനുള്ള മാർഗമാണ്. നിങ്ങൾക്ക് ഇന്റർനെറ്റ് ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.

4) സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നതിനെ കുറിച്ച് ഞാൻ ശ്രദ്ധാലുവായിരിക്കും

സോഷ്യൽ മീഡിയ വളരെ രസകരമായ ഒന്നാണ്, മിക്കവാറും എല്ലാവരും അത് ആസ്വദിക്കുകയും ചെയ്യുന്നു. നിങ്ങൾ പോസ്റ്റു ചെയ്യുന്ന എല്ലാം തന്നെ സ്ക്രീൻഷോട്ടുകളുമായി ശാശ്വതമായി നിൽക്കുന്നതിനാൽ, നിങ്ങൾ ഷെയർ ചെയ്യുന്നത് എന്താണ് എന്നതിനെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവായിരിക്കേണ്ടത് ആവശ്യമാണ്. ഇത് തൊഴിൽപരമായി അല്ലെങ്കിൽ വ്യക്തിപരമായി ആരെ വേണമെങ്കിലും ബാധിക്കാവുന്നതാണ് നിങ്ങളെപ്പോലും.

5) എനിക്ക് എഴുതി പഠിക്കേണ്ട ആവശ്യം വരില്ല

'കാണാപ്പാഠം പഠിക്കൽ' നമ്മൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്, നമ്മുടെ സുഹൃത്തുക്കളെയും ജൂനിയർമാരെയും അങ്ങനെ ചെയ്യാൻ നമ്മൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ വർഷം നിങ്ങൾ കാണാപ്പാഠം പഠിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിന് മനഃപൂർവമായ ഒരു ശ്രമം നടത്തുക, അങ്ങനെ പരീക്ഷ കഴിഞ്ഞും വളരെയേറെ കാര്യങ്ങൾ ഓർത്തു വയ്ക്കാൻ നിങ്ങൾക്കു കഴിയും.

കാണാപ്പാഠം പഠിക്കൽ വളരെ എളുപ്പവും വേഗത്തിലുമുള്ളള്ള മാർഗമാണെന്ന് ആദ്യം തോന്നിയേക്കാം. എന്നാൽ അതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ ഓരോ അധ്യായവും കാണാതെ പഠിക്കുന്നതിന് എത്രയോ മണിക്കൂറുകൾ നിങ്ങൾ ചെലവഴിക്കുന്നു, എന്നാൽ പരീക്ഷയ്ക്കു ശേഷം അവയെല്ലാം മറന്നു പോകുന്നു! ഇതിനു പകരം ശരിയായ ഉപകരണങ്ങൾ, സമയം, ശ്രദ്ധ എന്നിവ ഉപയോഗിച്ച് വരുംവർഷങ്ങളിൽ ആ വിഷയത്തിൽ നിങ്ങൾക്ക് സമർത്ഥരാകാൻ കഴിയും.

കൂടുതൽ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.