നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന അഞ്ച് സ്റ്റഡി ബ്രേക്ക് ആശയങ്ങൾ

 

 

 

പരീക്ഷാ സമയം വളരെ സമ്മർദമേറിയതാകാം. വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക എന്നിവയെല്ലാം സംഭവിക്കാം.സമ്മർദ്ദം ഒഴിവാക്കുകയും പരീക്ഷാ കാലഘട്ടങ്ങളിൽ പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നതിന് സമയബന്ധിതമായ ഇടവേളകൾ എടുക്കുന്നതുൾപ്പെടെ ലളിതമായ ചില നടപടികൾ സഹായകരമായേക്കാം.

പഠനത്തിന്റെ ഇടവേളയിൽ നിങ്ങൾ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ:

1) സുഹൃത്തിന് ഫോൺ ചെയ്യുക

നിങ്ങളുടെ മനസിന് ഒരു ഇടവേള നൽകാൻ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് ഫോൺ ചെയ്ത് മനസ്സു തുറന്നു ചിരിക്കുകയും സ്പോർട്സ്, സിനിമ തുടങ്ങിയ രസകരമായ കാര്യങ്ങൾ ചർച്ച നടത്തുകയും ചെയ്യുക. പ്രിയപ്പെട്ടവരുമായുള്ള കുറച്ചു നേരത്തെ സംഭാഷണം നിങ്ങളുടെ മനസ്സിന് ഉൻമേഷം നൽകും. നിങ്ങൾ സ്വയം നിശ്ചയിച്ച സമയത്തേക്കാൾ കൂടുതൽ സംസാരിക്കാൻ പാടില്ലെന്ന് ഉറപ്പാക്കുക! പഠിക്കുന്ന നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ സുഹൃത്തിനോട ആവശ്യപ്പെട്ട് ഒരു രസകരമായ ക്വിസ് കളിക്കുന്നതിലൂടെയും കാര്യങ്ങൾ അൽപ്പം മാറ്റാൻ കഴിയും.

2) ബ്രയിനെർസൈസ്

ബ്രെയിൻ പരിശീലന പ്രവർത്തനങ്ങൾ പ്രശ്നം പരിഹരിക്കുന്നതിനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നു, നിങ്ങളുടെ പദസമ്പത്ത് വികസിപ്പിക്കുകയും പഠനത്തിന്റെ സമ്മർദ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പാഠനത്തിനിടയിലെ ഇടവേളയിൽ പദപ്രശ്നങ്ങൾ, സുഡോകു അല്ലെങ്കിൽ ലുമസിറ്റി ഗെയിമുകൾ പരിഹരിക്കുന്നതിന് ശ്രമിക്കുക, ഇതു നിങ്ങളെ കൂടുതൽ ജാഗരൂകരാക്കുകയും വീണ്ടും പഠനത്തിനായി തയ്യാറാക്കുകയും ചെയ്യുന്നു.

3) പ്രചോദനം നേടുക

പഠിക്കാൻ ഇരിക്കുന്നതിനു മുൻപ്, നിങ്ങളെ പ്രചോദിപ്പിക്കുന്ന ആളുകളുടെ അല്ലെങ്കിൽ നിങ്ങളെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുക. നിങ്ങളുടെ ഡെസ്കിനരികിലായി പ്രചോദനാത്മകമായ ഒരു ' മൂഡ് ബോർഡ്' സ്ഥാപിക്കുകയും അവയിൽ ചിത്രങ്ങൾ അല്ലെങ്കിൽ ഉദ്ധരണികൾ കുറിച്ചു വയ്ക്കുക . നിങ്ങളുടെ ലക്ഷ്യം എഴുതിവയ്ക്കുകയും നിങ്ങൾക്കു ലഭിച്ച സമ്മാനങ്ങൾ അവിടെ നിരത്തി വയ്ക്കുന്നതും ഗുണം ചെയ്യും. നിങ്ങളുടെ ബ്രേക്കിനിടെ TED talks വായിക്കുന്നതോ വീക്ഷിക്കുന്നതോ നിങ്ങൾക്ക് ഉണർവ് പകരാൻ സഹായിക്കും.

4) ക്രിയാത്മകമായിരിക്കുക

നിങ്ങളുടെ സർഗ്ഗവൈഭവം നിങ്ങളെ മുന്നോട്ട് നയിക്കും! നിങ്ങളുടെ മനസ്സിനെ പുനരുജ്ജീവിപ്പിക്കാനും നിങ്ങളുടെ മാനസികാവസ്ഥ ഉയർത്താനും സഹായിക്കുന്ന, ഗിറ്റാർ വായനയോ ഡൂഡിലിംഗോ പോലുള്ള, പഠനങ്ങളുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുക. നിങ്ങൾക്ക് ഫ്രെഷ് ആയ മനസോടെയും ശ്രദ്ധയോടെയും പഠനത്തിലേക്ക് മടങ്ങാൻ സാധിക്കും!

5) നിങ്ങളുടെ ബക്കറ്റ് ലിസ്റ്റ് പുതുക്കുക

ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നത്, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. നിങ്ങൾ ഇതുവരെ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലെങ്കിൽ, ഇപ്പോൾ ചെയ്യേണ്ട സമയമാണ്! നിങ്ങൾ പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ, കഴിക്കാനാഗ്രഹിക്കുന്ന ഭക്ഷണങ്ങൾ, ചെയ്യാനാഗ്രഹിക്കുന്ന സാഹസികതകൾ എന്നിവയെല്ലാം നിങ്ങൾ ഒരു വേഡ് ഡോക്യുമെന്റിൽ തയ്യാറാക്കുക, ഒപ്പം ഇവയുടെ അനുബധ ലിങ്കുകളും ചിത്രങ്ങളും ഉൾപ്പെടുത്തണം. നിങ്ങളുടെ പഠനപദ്ധതിയിൽ ഒരു നാഴികക്കല്ല് പിന്നിടുന്ന ഓരോ തവണയും, നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ പുതിയ എന്തെങ്കിലും ചേർത്ത് സ്വയം പ്രതിഫലം നൽകുക.

പ്രോജക്റ്റുകൾ മുതൽ പ്രെസെന്റേഷൻ വരെ, ശരിയായ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് പഠനങ്ങൾ ലളിതമാക്കുവാൻ മറക്കരുത്!