ഓരോ വിദ്യാർത്ഥിയും പിന്തുടരേണ്ട അഞ്ച് പഠന ഉപായങ്ങൾ

 

പരീക്ഷയുടെ തലേദിവസം രാത്രി അല്ലെങ്കിൽ പ്രൊജക്ട് സമർപ്പിക്കേണ്ടതിന്റെ തലേദിവസം അല്ല പഠിക്കേണ്ടത്.

എത്ര നേരത്തെ നിങ്ങൾ പഠിക്കാൻ തുടങ്ങുന്നോ നിങ്ങൾക്ക് അത്രയും കൂടുതൽ വിഷയം മനസ്സിലാകും, ഇത് നല്ല മാർക്ക് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. [1]

ഒരു പിസി നിങ്ങളുടെ പരീക്ഷകളിൾ മികവു പുലർത്താൻ മാത്രമല്ല, ഗവേഷണങ്ങൾ നടത്താനും സങ്കീർണ്ണമായ പ്രശ് നങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്നു.

ഒരു പിസി ഉപയോഗിച്ച് പഠിക്കുന്ന കാര്യങ്ങളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള അഞ്ച് പഠന ഉപായങ്ങൾ ഇതാ:

 

1. ഒരു ഷെഡ്യൂൾ ഉണ്ടാക്കുക, അത് കൃത്യതയോടെ പാലിക്കുക

പഠന ഷെഡ്യൂൾ ക്രമീകരിക്കുന്നതിലൂടെ എത്ര അധ്യാങ്ങൾ പഠിക്കാനുണ്ടെന്നും ഓരോന്നിനും ആവശ്യമായ സമയം എത്രയെന്നും മനസ്സിലാക്കാൻ സാധിക്കും. സ്ഥിരതയുള്ള ഒരു പഠന ഷെഡ്യൂൾ തയ്യാറാക്കുന്നതിന് ഗൂഗിൾ കലണ്ടർ പോലുള്ള ടൂൾസ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഷെഡ്യൂളിൽ പതിവ് ഇടവേളകളും ആസൂത്രണം ചെയ്യുക.

 

2. ക്ലാസിൽ കുറിപ്പുകൾ തയ്യാറാക്കുക

ക്ലാസിൽ പഠിപ്പിക്കുന്ന വിഷയം പിന്നീട് പരിശോധിക്കുന്നതിനോ അല്ലെങ്കിൽ പരീക്ഷാ സമയത്ത് വീണ്ടും പഠിക്കുന്നതിനോ ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനോ വേണ്ടതായ അറിവ് ശേഖരിച്ചു വയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് കുറിപ്പുകൾ എഴുതി എടുക്കൽ. പേപ്പറിൽ എഴുതി എടുത്താലും മതി, എങ്കിലും കുറിപ്പുകൾ വ്യക്തിഗതമാക്കി വയ്ക്കുന്നതിനും റഫറൻസിനായി ഇന്റർനെറ്റിൽ നിന്നും ലിങ്കുകൾ നൽകുന്നതിനും വേഡ് പ്രോസസ്സ് സഹായിക്കും.

 

3. ചിന്താ സങ്കൽപങ്ങൾ യഥാർത്ഥ ജീവിതത്തിൽ നടപ്പാക്കുവാൻ പഠിക്കുക

പഠിക്കുന്നതിനിടയിൽ, എപ്പോഴും തിയറിയും പ്രാക്ടിക്കലും തമ്മിൽ പരസ്പരം ബന്ധിപ്പിക്കാൻ ശ്രമിക്കുക. ക്ലാസ്സിൽ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ദൈനംദിന ജീവിതത്തിലെ വിവിധ കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നത് അത് മികച്ച രീതിയിൽ ഓർക്കാൻ നിങ്ങളെ സഹായിക്കും[2] വീഡിയോകൾ കാണുക, ഒരു മേക്കർസ് പേസ് പ്രൊജക്ട് 2 ചെയ്യുക, പഠന ഗെയിമുകൾ കളിക്കുക തുടങ്ങിയവ വിഷയം നന്നായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.

 

4. സ്വയം പരീക്ഷിക്കുകയും തെറ്റുകളിൽ നിന്ന് പഠിക്കുകയും ചെയ്യുക

ഒരു വിഷയം പഠിച്ച ശേഷം സ്വയം പരീക്ഷിക്കുക. ഒരേ കാര്യം ആവർത്തിക്കുന്നതിനേക്കാളും എളുപ്പത്തിൽ വിവരങ്ങൾ ഓർത്തുവയ്ക്കാൻ മാർഗ്ഗമാണ് മികച്ചത്.4 ഓൺലൈൻ ടൂൾസ് ഉപയോഗിച്ച്, നിങ്ങൾക്ക് പഠിച്ച കാര്യങ്ങൾ സ്വയം പരീക്ഷിക്കാൻ കഴിയും.[3] ആദ്യം നിങ്ങൾക്കത് ശരിയാക്കാനായില്ലെങ്കിൽപ്പോലും എവിടെയാണ് തെറ്റു സംഭവിച്ചതെന്ന് മനസ്സിലാകും. അടുത്ത തവണ മികച്ച പ്രകടനം നടത്താൻ ഇതു സഹായിക്കും.

 

5. നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ നിരന്തരം പുതുക്കികൊണ്ടിരിക്കുക

സ്ഥിരത പ്രധാനമാണ്. പഠന സാമഗ്രികൾ എന്നും റിവൈസ് ചെയ്യുകയും ദിവസമോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലുമോ അവ ഓൺലൈനിലൂടെ പരിശോധിക്കുന്നതും നല്ലതാണ്. ഇത് ദീർഘകാലത്തേക്ക് വിവരങ്ങൾ ഓർത്തു വയ്ക്കാൻ സഹായിക്കും എന്നു മാത്രമല്ല, പരീക്ഷയുടെ തലേന്നാൾ പഠിക്കുന്നതിന്റെ സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കും.

ഫലപ്രദമായ പഠനം ശീലിക്കുന്നതിലൂടെ സമാഹരിച്ച വിവരങ്ങൾ നിലനിർത്തുന്നതിന് സാധിക്കുന്നു. ഇതു നിങ്ങളെ പഠനത്തിൽ മികവ് പുലർത്താനും സ് കൂൾ പ്രോജക്ടിലായാലും പരീക്ഷയിലായാലും മികച്ച സ് കോർ നേടാനും സഹായിക്കും.