2020ൽ നിങ്ങൾ കാണാൻ പോകുന്ന അഞ്ച് ടെക് ട്രെൻഡുകൾ

 

വളർച്ച വിവരങ്ങളുടെ ഗുണമേന്മയെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇന്ത്യ, അറിവിന്റെ ഒരു ഇക്കോണമിയായി കൂടുതൽ അടുത്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് നമ്മുടെ കുട്ടികളെ ഭാവിയിൽ അത്യാവശ്യമുള്ള ചാതുര്യം ഉള്ളവരാ&zwjക്കി മാറ്റുക എന്നത് നമ്മെ സംബന്ധിച്ച് വളരെ അത്യാവശ്യമായ കാര്യമാണ്. സാങ്കേതികവിദ്യ പഠിക്കുവാനും അതുമായി സുഖപ്രദമായി ഇടപഴകുവാനും അറിഞ്ഞിരിക്കേണ്ടത് ഒരു രക്ഷകർത്താവ് കുട്ടിക്ക് അത്യാവശ്യമായി പറഞ്ഞുകൊടുക്കേണ്ട ഒരു പ്രധാന നൈപുണ്യമാണ്.

 

1. ശബ്ദ സാങ്കേതികവിദ്യ

 

 

ശബ്ദ സാങ്കേതികവിദ്യ സമയം ലാഭിക്കുന്നതിനായി ശബ്ദം തിരിച്ചറിഞ്ഞ് കമാൻഡ് ചെയ്ത പ്രവർത്തി നടത്തുന്നതിനും അമൂല്യമായ സമയം ലാഭിച്ച് വിവരങ്ങൾ അഭിഗമ്യമാക്കുകയും ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. 1വാസ്തവത്തിൽ, ഇത് ശബ്ദസാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ സാദ്ധ്യതകളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു ഫൺ ഗെയിം സൃഷ്ടിച്ച ക്ലാസ് റൂം പഠനത്തെ വികസിപ്പിക്കാൻ ഉപയോഗിക്കാവുന്നതാണ്. 2

2. 5G

 

 

5G എന്നത് അടുത്ത തലമുറയുടെ അപ്ഗ്രേഡ് ചെയ്ത 4G പതിപ്പായ വയർലെസ്സ് സാങ്കേതിക വിദ്യയാണ്. ഇതിന് ഉയർന്ന ഇന്റർനെറ്റ് സ്പീഡ്, ഉയർന്ന ബാൻഡ് വിഡ്ത്, കുറഞ്ഞ ലാഗിംഗ് അല്ലെങ്കിൽ ബഫറിംഗ് എന്നിങ്ങനെ ബഹുവിധ പ്രയോജനങ്ങളുണ്ട്. ഇതി3നെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നത് എന്തെന്നാൽ ഇതിന് സ്മാർട്ട് ഫോണുകൾ മാത്രമല്ല കമ്പ്യൂട്ടറുകൾ, IoT,സ്മാർട്ട് ഉപകരണങ്ങൾ എന്നിവയിലെല്ലാം കണക്ടിവിറ്റി സാദ്ധ്യമാക്കാൻ കഴിയും.

 

3. ഡാറ്റാ അനലിറ്റിക്സ്

 

 

വലിയ അളവ് അസംസ്കൃത ഡാറ്റയെ പ്രൊസസ്സ് ചെയ്ത് അതിനെ പ്രവർത്തനക്ഷമവും ഉപയോഗയോഗ്യവുമായ ഡാറ്റ ആക്കി മാറ്റുന്ന പ്രക്രിയയാണ് ഇത്.ഇതിനെ വിവരങ്ങളെ കുറിച്ച് ബോധമുണ്ടാക്കുന്നതിനും, പ്രശ്നങ്ങളെ കണ്ടെത്തുന്നതിനും എങ്ങിനെ ഡാറ്റ ഉപയോഗിക്കണം എന്നുള്ളതിനെ കുറിച്ചുള്ള ശുപാർശകൾ നിർമ്മിക്കുന്നതിനുമായി ഉപയോഗിക്കാം. 4ഉദാഹരണത്തിന്, അദ്ധ്യാപകർക്ക് ക്രാഫ്റ്റ് എക്സ്പീരിയൻസിന്റെ ടെസ്റ്റ് സ്കോർ വിശകലനം ചെയ്ത് ഒരു വിദ്യാർത്ഥിയുടെ പഠന ക്ഷമതയും, താൽപ്പര്യങ്ങളും മനസ്സിലാക്കാൻ സാധിക്കും.

 

4. ഇന്റർനെറ്റ് ഓഫ് തിങ്സ്

 

 

ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നത് ഡാറ്റ ശേഖരിക്കുകയും പങ്കു വയ്ക്കുകയും ചെയ്യുന്ന ഒരു വലിയ ശൃംഖലയെ ഇന്റർനെറ്റുമായും ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ഒന്നാണ്. ഇന്ന് സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളിലും, ഫിറ്റ്നെസ്സ് ഉപകരണങ്ങളിലും, വീട്ടുപകരണങ്ങളിലും6 ഉൾപ്പടെ എല്ലാ മേഖലകളിലും കാണുന്ന ഒന്നാണ് IoT, കൂടാതെ ഇത്പഠനസാമഗ്രികൾ ഓൺലൈനായി ലഭ്യമാക്കുന്നതിനായും ഗ്രേഡുകൾ കൈകാര്യം ചെയ്യുന്നതിനായും ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.7

5. സൈബർ സുരക്ഷ

 

 

ബാങ്കിംഗ് വിവരങ്ങൾ പോലെയുള്ള ഡിജിറ്റൽ പ്രസൻസ് ലഭ്യമായ പ്രധാന വിവരങ്ങൾക്ക് ഒരു സൈബർ സുരക്ഷ നൽകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന്, ഇന്റർനെറ്റിന്റെ അധിക ഉപയോഗം കാരണം, ലക്ഷ്യം വച്ചിട്ടുള്ള റാൻസംവെയർ, ഇന്റർനെറ്റിലൂടെയുള്ള പണം തട്ടിയെടുക്കൽ, മൊബൈൽ ബാങ്കിംഗ് ആക്രമണങ്ങൾ എന്നിവ സാധാരണമാണ്. AI പോലെയുള്ള ഉയർന്നുവരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നങ്ങളെ നേരിടുകയും ഇന്റർനെറ്റ് സുരക്ഷിതമാക്കി മാറ്റുകയും ചെയ്യാൻ കഴിയും.8

ഉയർന്നുവരുന്ന ട്രെൻഡുകളെ കുറിച്ച് പഠിക്കേണ്ടത് വളരെ പ്രധാനമാണ് എന്നിരിക്കെ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ആവശ്യമായ PC സ്കില്ലുകളും പഠിപ്പിച്ചിരിക്കേണ്ടതും വളരെ പ്രധാനമാണ്. ഈ 2020 ൽ നമുക്ക് സാങ്കേതികവിദ്യയെ ഒന്നിച്ച് പുണരാം!