ക്ലാസ്സിലെ നിങ്ങളുടെ അവതരണ പാടവം മിനുക്കിയെടുക്കാനുള്ള അഞ്ച് വഴികൾ

 

 

ക്ലാസ്സിനകത്തെ ഏറ്റവും വലിയ വെല്ലുവിളി, വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അതിനെ നിലനിർത്തുകയുമാണെന്ന് ഏത് അദ്ധ്യാപകനും സമ്മതിക്കും. ഒരു ക്ലാസിക് ലക്ചർ നടന്നുകൊണ്ടിരിക്കുമ്പോൾ മിക്ക വിദ്യാർത്ഥികളുടെയും ശ്രദ്ധ തിരിഞ്ഞുപോകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ പ്രതീക്ഷകളും നഷ്ടമായിട്ടില്ല.

ഈ ആവശ്യത്തിനായി ഉപയോഗിക്കാൻ കഴിയുന്ന മികച്ച ഉപകരണങ്ങളിൽ ഒന്നാണ് നമ്മുടെ പിസി.

ഇത് ക്ലാസിക് എംഎസ് പവർപോയിന്റ് ആണ്!

ഉചിതമായി ഉപയോഗിക്കുമ്പോൾ, എതു പാഠവും വിദ്യർത്ഥികളെ അതിൽ മുഴുകുന്നവരാക്കി മാറ്റും. കൂടാതെ നിങ്ങൾക്ക് വിദ്യാർത്ഥികളെ കയ്യിലെടുക്കാൻ കഴിയുന്ന നിരവധി സവിശേഷതകളും അതിൽ ഉണ്ട്, എങ്കിൽ പോലും അവതാരണം നടത്താനുള്ള കഴിവുകൾ അത്യന്താപേക്ഷിതമാണ്.

നിങ്ങളുടെ അവതരണങ്ങൾ നല്ലതിൽ നിന്ന് മികച്ചതുമാക്കി മാറ്റാൻ അഞ്ച് വഴികൾ കണ്ടെത്തുന്നതിന് തുടർന്ന് വായിക്കുക:

1) ശ്രദ്ധ നിലനിർത്താനായി വിഷ്വൽ എയ്ഡുകൾ ഉപയോഗിക്കുക

നിങ്ങളുടെ വാക്കുകൾ കുറയ്ക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് കൂടുതൽ വിഷ്വൽ കണ്ടന്റുകൾ ഉൾപ്പെടുത്താൻ സാധിച്ചാൽ, നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ ഗ്രഹിക്കാനും കൂടുതൽ മെച്ചപ്പെടാനും കഴിയും. ഡയഗ്രമുകൾ, ഫ്ളോാ ചാർട്ടുകൾ, ഗ്രാഫുകൾ എന്നിവ വിസ്വൽ എയ്ഡുകളിൽ ഉൾക്കൊള്ളുന്നു. പക്ഷെ നിങ്ങൾ അവിടെ നിർത്തേണ്ടതില്ല - അവതരണങ്ങൾ കൂടുതൽ ശ്രദ്ധയാകരഷിക്കുന്നതിന് വീഡിയോകളും ഉൾപ്പെടുത്താം.

2) മാറിക്കൊണ്ടേയിരിക്കുക

ഒരു വിദ്യാർത്ഥിയുടെ ശരാശരി ശ്രദ്ധാസമയം വളരെ നീണ്ടതല്ലെന്ന് നിങ്ങൾക്ക് നന്നായി അറിയാം. എല്ലാ 15-20 മിനിറ്റിലും അധ്യാപന രീതികൾ നിങ്ങൾ മാറ്റികൊണ്ടിരിക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ ക്ലാസ് ശ്രദ്ധിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് നിങ്ങളുടെ അവതരണത്തിനിടയിൽ ബ്രെയിൻസ്റ്റോം ഐഡിയകൾ രൂപപ്പെടുത്തുന്നതിന് ഒരു ക്വിസ് അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ആക്ടിവിറ്റി നിങ്ങൾക്ക് ഉൾപ്പെടുത്താൻ കഴിയും.

3) അൽപം തമാശയൊക്കെ ആകാം

വൈകാരിക പ്രതികരണങ്ങൾ ഓർമ്മ നിലനിർത്താൻ സഹായിക്കും. നിങ്ങളുടെ അവതരണങ്ങൾക്കിടയിൽ അൽപം തമാശകൾ ചേർക്കുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യവും ശ്രദ്ധയും ഉളവാക്കും. ക്ലാസുകളിൽ ഇത് ചർച്ചക്ക് വഴിവയ്ക്കുകയും ചെയ്യും. പഠിപ്പിക്കുന്ന വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഉള്ളതും താല്പര്യം ജനിപ്പിക്കുന്നതുമായ തമാശകൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുക.

4) എല്ലാവരും നിറങ്ങൾ ഇഷ്ടപ്പെടുന്നു

ഒരു വിഷയത്തിലേക്ക് ശ്രദ്ധ കേന്ത്രീകരിക്കുന്നതിനായി നിറങ്ങൾഉപയോഗിക്കാം. പരീക്ഷയിൽ വരാൻ കൂടുതൽ സാധ്യതയുള്ളത്, പ്രധാനപ്പെട്ട വിവരങ്ങൾ ഓർമ്മിപ്പിക്കാനും സഹായിക്കുന്നത്, ഡാറ്റ സംഘടിപ്പിക്കുക എന്നീ കാര്യങ്ങളിൽ സഹായകമായി നിറങ്ങൾ ഉപയോഗിക്കാനാകും. എന്നാൽ അമിത ഉപയോഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക - അമിതമായാൽ അമൃതും വിഷം.

5) ഒരു സംഗ്രഹം നൽകുക

ഇതുവരെ ചർച്ചചെയ്ത പോയിന്റുകളെ ചുരുക്കിപ്പറയുക. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ വിദ്യാർത്ഥികളിൽ ആരെങ്കിലും ഒരാളോടു മുന്നോട്ടു വരാൻ പറയുക. ഇത് വീണ്ടും വിവരങ്ങൾ ഉൾക്കൊള്ളുന്നതിനു സഹായിക്കുന്നു, അതുവഴി പരീക്ഷയ്ക്ക് എളുപ്പത്തിൽ ഓർത്തെടുക്കാനാകുന്നു.

നിങ്ങളുടെ അവതരണങ്ങൾ ശ്രദ്ധേയമാക്കാനുള്ള മറ്റൊരു മികച്ച മാർഗമാണ് ക്ലാസ് മുറികളിൽ നിന്ന് കൊണ്ടു തന്നെ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ലോകം തുറന്നു നൽകൻൻ സാധിക്കുന്ന Virtual Field Trips ഉൾപ്പെടുത്തുന്നത്!