കാണാപാഠം പഠിക്കാൻ ആഗ്രഹിക്കാത്തപ്പോൾ അഞ്ച് വഴികൾ അറിയുക

 

പ്രധാന സൂത്രവാക്യങ്ങളും സങ്കീർണ്ണമായ പേരുകളും ഓർത്തുവയ്ക്കാൻ കാണാപാഠം പഠിക്കേണ്ടത് ആവശ്യമാണ്, എന്നാൽ നിങ്ങൾ പഠിക്കുന്നതിന് സ്വീകരിക്കേണ്ടതായ ഒരേയൊരു മാർഗ്ഗം തീർച്ചയായും ഇതല്ല. ദീർഘകാലാടിസ്ഥാനത്തിൽ പഠനത്തെ വിനോദകരവും നിങ്ങൾക്ക് പ്രയോജനകരവുമാക്കുന്നതിന്, പഠന പദ്ധതിയിൽ ഒരു പി.സി യുടെ സഹായവും കൂട്ടിചേർക്കുക.

കാണാപാഠം പഠിക്കാൻ ആഗ്രഹിക്കാത്തപ്പോൾ അഞ്ച് വഴികൾ അറിയുക:

1. നിങ്ങളുടെ സ്വന്തം 'പാഠപുസ്തകം' എഴുതുക

ഡയഗ്രമുകൾ, മൈൻഡ് മാപ്പുകൾ, പ്രസന്റേഷൻഹാൻഡ്ഔട്ടുകൾ എന്നിവ ഉപയോഗിച്ച് നിങ്ങൾ പഠിച്ച കാര്യങ്ങൾ എഴുതിവയ്ക്കുക - അടിസ്ഥാനപരമായി, ഇതൽൽ ഏത് രൂപത്തിലുള്ള പഠന വസ്തുക്കൾ നിങ്ങൾക്ക് ലളിതമായതായി തോന്നുന്നോ അത് ഉപയോഗിക്കുക. പഠനത്തിനിടയിൽ നിങ്ങൾ പൂർണമായി ജാഗരൂകരായിരിക്കുകയും, ഒപ്പം എല്ലാ പഠനസാമഗ്രികളും ഒരിടത്ത് തന്നെ ഉണ്ടാവുകയും ചെയ്യും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം.

2. നിങ്ങൾ വിജയിക്കുന്നതു വരെ - ശ്രമിക്കുക, പഠിക്കുക, പരാജയപ്പെട്ടാൽ ആവർത്തിക്കുക

ഇത് അൽപ്പം സമയം ചെലവഴിക്കുന്നതാണ്, പക്ഷേ അത്കൊണ്ട് ഗുണമുണ്ടാകുന്നു. Makerspace project ഉപയോഗിച്ച് ഒരു ശാസ്ത്രീയ സിദ്ധാന്തം പരീക്ഷിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ മൂന്നാമത്തെ ഭാഷയിൽ ആരോടെങ്കിലും സംഭാഷണം നടത്തുകയോ ചെയ്യുകയാണെങ്കിൽ - നിങ്ങൾ അതിൽ വിജയിക്കുന്നതുവരെ വരെ ശ്രമിച്ചുകൊണ്ടിരിക്കുക.

3. ഡയലോഗിക് ലേണിംഗ് പ്രാവർത്തികമാക്കുക

ഒരു വിഷയത്തെക്കുറിച്ച് സന്ദർഭോചിതമായ ധാരണകൾ മെച്ചപ്പെടുത്തുന്നതിന് പഠന വിഷയത്തെ കുറിച്ച് സംഭാഷണങ്ങളും ചർച്ചകളും നടത്തേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്യുന്നതിന്, നിങ്ങളുടെ സഹപാഠികളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ഒരുമിച്ചു ഉത്തരങ്ങൾ തേടുകയും ചെയ്യുക. പ്രധാന സിദ്ധാന്തങ്ങളും ആശയങ്ങളും പരസ്പരം പരീക്ഷിക്കുകയും പരിശീലിക്കുകയും ചെയ്യുക.

4. നിങ്ങൾ പഠിച്ച വിവരങ്ങളിൽ നിന്ന് നിങ്ങൾ സ്വയം പ്രശ്നോത്തരികൾ ഉണ്ടാക്കുക

മുൻവർഷങ്ങളിലെ പേപ്പറുകൾ ഒഴിതി പരിശീലിക്കുന്നത് പരീക്ഷകളിൽ മികവ് പുലർത്തുന്നതിനുള്ള മികച്ചമാർഗ്ഗമാണ്. Quizlet ചോദ്യപേപ്പറുകൾ സൃഷ്ടിച്ച് കൂടുതൽ പരീക്ഷണം നടത്തുന്നതിന് നിങ്ങൾ എത്രത്തോളം കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ സാധിക്കും. ഒപ്പം പരീക്ഷ എഴുതുന്നതിനുള്ള ആത്മവിശ്വാസവും ലഭിക്കും.

5. രക്ഷാപ്രവർത്തനത്തിനുള്ള ഫ്ളാഷ് കാർഡുകൾ

പരീക്ഷാ ദിവസത്തിന് ഏതാനും ദിവസം മുൻപ്, Cram ൽ നിങ്ങളുടെ ഫ്ളാഷ്കാർഡുകൾ സൃഷ്ടിക്കുക, നിങ്ങളുടെ സ്റ്റഡി മെറ്റീരിയൽ നിങ്ങളുടെ വിരൽത്തുമ്പിലുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ ദിവസവും അവ പരിശോധിക്കുക. എല്ലാ ദിവസവും നിങ്ങളുടെ കുറിപ്പുകളിലൂടെ കടന്നുപോകുന്നതിലൂടെ പരീക്ഷകൾക്കുമുമ്പ് നടത്തുന്ന ഒന്നോ രണ്ടോ റിവിഷനുകളേക്കാളും കാര്യങ്ങൾ ഓർത്തു വയ്ക്കാൻ ഇതു സഹായിക്കും.

ഈ പഠന രീതികളിൽ ഓരോന്നും പരമാവധി പ്രയോജനപ്പെടുത്താൻ, നിങ്ങളുടെ ടൈംടേബിളിൾ ഗവേഷണവും ഉൾപ്പെടുത്തുക. ഒരു പിസിയിൽ, ഗവേഷണത്തിലേക്കുള്ള ആക്സസ്സ് വേഗത്തിലാകുമെന്നു മാത്രമല്ല നിങ്ങൾ വായിച്ചവ സൂക്ഷിക്കുന്നതിനും നിങ്ങളുടെ കുറിപ്പുകളിൽ ചേർക്കുന്നതിനും നിങ്ങളുടെ പുനരവലോകനത്തിന് മികച്ച സാഹചര്യം ഒരുക്കാൻ സഹായിക്കുകയും ചെയ്യും.