നിങ്ങളുടെ വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ചു വഴികൾ

 

വിമർശനാത്മക ചിന്ത ഒരു വിചിത്രഭ്രമം എന്നതിലും ഏറെയാണ്. ഇന്നത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഭാവിയെ നേരിടുന്നതിനായി ആവശ്യമായ ഒരു നിർണായക ശേഷിയാണ് ഇത്.

ലളിതമായി പറഞ്ഞാൽ, രണ്ടു വശത്തുനിന്നുമുള്ള വിവരങ്ങൾ വിശകലനം ചെയ്ത്, ആവശ്യമെങ്കിൽ അതിനെ എതിർത്തുകൊണ്ടും, ഒരു അഭിപ്രായം രൂപീകരിക്കാനുള്ള കഴിവാണ് ഇത്. ക്ലാസിൽ പഠിപ്പിക്കുന്ന ഒരു ആശയത്തിന്റെ പിന്നിലുള്ള യുക്തിയും കാരണങ്ങളും മനസിലാക്കാൻ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിയും, കൂടാതെ, പരീക്ഷയ്ക്ക് നല്ല രീതിയിൽ ഓർത്തുവയ്ക്കാനും അതു സഹായിക്കും കാണാപ്പാഠം പഠിക്കുന്നതിന്റെ ആവശ്യം ഇതു കുറയ്ക്കും.

നിങ്ങളുടെ വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷി വർദ്ധിപ്പിക്കാനുള്ള അഞ്ച് വഴികൾ ഇതാ:

1) ഇന്നത്തെ ചോദ്യം

നിങ്ങളുടെ പാഠം അവസാനിക്കുമ്പോൾ, എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യം ചോദിക്കുക - ഉദാഹരണത്തിന് ''ലോകം പരന്നതായിരുന്നെങ്കിൽ എന്തു സംഭവിച്ചേനെ?'' എന്നിങ്ങനെയുള്ളത്. ഇതുപോലുള്ള ഒരു പ്രവർത്തനം നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഒരു സിദ്ധാന്തത്തിന്റെ ''എന്തുകൊണ്ട്'' എന്നതിനെക്കുറിച്ച് കൂടുതൽ വായിക്കാൻ പ്രേരിപ്പിക്കുകയും അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കും.

2) ''എന്തുകൊണ്ട്''

ഒരു സിദ്ധാന്തത്തിനു പിന്നിലെ യുക്തിവാദം മനസ്സിലാക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചു കൊണ്ട് ക്ലാസ് റൂമിലെ പതിവ് ചിട്ടകളിൽ മാറ്റം വരുത്തുക. ഉദാഹരണത്തിന്, ''ഇലകൾക്ക് എന്തുകൊണ്ട് പച്ച നിറം'' എന്ന് അവരോടു ചോദിക്കുക, എന്നിട്ട് അവരുടെ മറുപടികൾ ശ്രദ്ധിക്കൂ! ഇത്തരം പ്രവർത്തനങ്ങൾ നിങ്ങളുടെ ക്ലാസ് കൂടുതൽ സജീവവും ഉണർവുള്ളതും ആകും.

3) സംവാദം നല്ലതാണ്

നിർബന്ധിത യൂണിഫോമുകൾ പോലെയുള്ള, കുട്ടികൾക്ക് താൽപര്യമുള്ള ഒരു വിഷയത്തെക്കുറിച്ച് ചർച്ചചെയ്യാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ വിദ്യാർത്ഥികൾ തയ്യാറാണെന്നു കാണുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ തീവ്രമായ വിഷയങ്ങൾ അവർക്കു നൽകാവുന്നതാണ്. പിസിയിൽ തിരച്ചിലുകൾ നടത്തുന്നതിനു പ്രോത്സാഹിപ്പിക്കുക - സംവാദങ്ങൾ നടത്താനുള്ള വിവരങ്ങൾ അവർക്കു ലഭിക്കും.

4) വിട്ടുപോയവ ബന്ധിപ്പിക്കുക

വ്യത്യസ്ത ആശയങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് Mindmeister പോലുള്ള ഒരു സാങ്കേതിക ഉപകരണം ഉപയോഗിക്കുക. ഈ കണക്ഷനുകൾ നിങ്ങളുടെ വിദ്യാർത്ഥികളെ പരീക്ഷകൾക്കായി എല്ലാം ഓർത്തുവയ്ക്കാൻ സഹായിക്കുന്നു.. എല്ലാറ്റിനും ഉപരിയായി, പരീക്ഷയുടെ മാർക്കാണ് എല്ലാവരും കണക്കിലെടുക്കുക.

5) ഇത് ശരിയോ തെറ്റോ?

ഉത്തരം നൽകാൻ പ്രയാസമുള്ള ശരിയോ തെറ്റോ ചോദ്യങ്ങൾ ചോദിക്കാൻ Google Forms അല്ലെങ്കിൽ SurveyMonkey തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്തുക. ഇത് ആരംഭിക്കുന്നതിനുള്ള ഒരു വലിയ റഫറൻസ് ആണ് Buzzfeed -ന്റെ ക്വിസ്.

ഒരു പിസിയുടെ ഉപയോഗവും ഒരു വിഷയം സംബന്ധിച്ച മെച്ചപ്പെട്ട അറിവും തമ്മിലുള്ള ബന്ധം അധ്യാപക വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളാണ്. പിസി നിങ്ങളുടെ വിദ്യാർത്ഥികളെ സ്വതന്ത്ര പഠിതാക്കളാക്കുകയും പഠനത്തോട് ഇഷ്ടമുണ്ടാക്കാനും സഹായിക്കുന്നു.