നിങ്ങളുടെ കുട്ടിയുടെ പഠന ശേഷി പുറത്തെടുക്കാൻ അഞ്ച് വഴികൾ

'നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണ് വിദ്യാഭ്യാസം.' - ക്രിസ്റ്റ്യൻ ഗ്രിഗറി

 

aമാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തെ വെറുതെ അതിജീവിച്ചു പോകുന്നതിനു പകരം, സ്കൂളിൽ അവർ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്ര അഭിമാനം പകരുന്ന നിമിഷം വേറെ ഉണ്ടാകില്ല. സ്കൂളിൽ അവരുടെ നിലവാരം മികച്ചതാക്കാൻ, ഒരു കുട്ടിക്ക് അവരുടെ ചെറുപ്രായത്തിൽ തന്നെ അവരുടെ പഠന ശേഷി ഉയർത്തേണ്ടതുണ്ട്. നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ പടിപടിയായുള്ള ഒരു മാർഗ്ഗനിർദ്ദേശം ഇതാ:

1) വായന ഒരു ദിനചര്യയാക്കി മാറ്റുക
ദിവസവും വായിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം, നിങ്ങളുടെ കുട്ടികൾക്ക് ചിന്തകൾ സ്പഷ്ടമാക്കാനും എഴുത്ത് മെച്ചപ്പെടുത്താനും അവസരം ലഭിക്കുന്നു എന്നതാണ്. ഒരു ക്ലാസിക്ക് നോവലിലെ ഒരു അധ്യായമോ ഒരു പത്രത്തിന്റെ സ്പോർട്സ് വിഭാഗമോ - എല്ലാ ദിവസവും വായിക്കുന്നതിലൂടെ നിങ്ങളുടെ കുട്ടികൾ പുതിയ വാക്കുകളും ഭാഷാ സന്ദർഭവും മനസിലാക്കും.

2) അവരുടെ ക്രിയാത്മക ശേഷി പുറത്തു കൊണ്ടുവരിക
എല്ലാ പ്രായക്കാർക്കും എല്ലാ അഭിരുചികൾക്കും യോജിക്കുന്ന ഒരു Makerspace പ്രൊജക്ട് ഉണ്ട്. രസകരമായ കാര്യങ്ങൾ കണ്ടെത്തുന്നതിന് നിങ്ങൾ നിങ്ങളുടെ കുട്ടിയെ പ്രചോദിപ്പിക്കുകയും ആവശ്യമായ വസ്തുക്കൾ നൽകുകയും ചെയ്യണം. ഓരോ മേക്കേർസ്പേസ് പ്രൊജക്ടും നിങ്ങളുടെ കുട്ടിയെ പുതിയ എന്തെങ്കിലും പഠിപ്പിക്കുന്നു. ബുദ്ധിമുട്ടുള്ള ഒരു ദൗത്യം വിജയകരമാംവിധം പൂർത്തിയാക്കുന്നതിൽ നിന്നു ലഭിക്കുന്ന സംതൃപ്തിയും ആത്മ വിശ്വാസവും മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്.

3) അവരെ കളിക്കാൻ അനുവദിക്കുക
നിങ്ങളുടെ കുട്ടിയുടെ പഠന ക്രമത്തിലേക്ക് ഗെയിമുകൾ ചേർക്കുന്നതിന്റെ മികച്ച ഭാഗം പഠിക്കുന്നതിനിടെ അവർക്ക് 'എനിക്ക് ബോറടിക്കുന്നു' എന്ന് ഒരിക്കലും പറയാനാകില്ല എന്നതാണ്. പരീക്ഷയ്ക്കായി പഠിക്കുന്നതിന്റെ ഇടവേളയിലോ അല്ലെങ്കിൽ മുഴുവൻ പോർഷനും പൂർത്തിയാക്കിയതിന്റെ പ്രത്യേക പരിഗണനയായും ഇത് അനുവദിച്ചു കൊടുക്കാം. ഇതു മൂലം നിങ്ങളുടെ കുട്ടികൾ അവരുടെ മുഴുവൻ പരിശ്രമവും ഇവിടെ വിനിയോഗിക്കുകയും അവരുടെ കഴിവുകൾ മുഴുവൻ പുറത്തു കൊണ്ടുവരാൻ സാധിക്കുകയും ചെയ്യും.

4) നിങ്ങളുടെ കുട്ടികളുടെ പഠന ശൈലി തിരിച്ചറിയുക


സമയവും വിഷയവും അനുസരിച്ച്, നിങ്ങളുടെ കുട്ടി അവർക്ക് യോജിക്കുന്ന ഒരു പഠന ശൈലി വികസിപ്പിച്ചെടുത്തിട്ടുണ്ടാകും. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ ഈ രീതി തിരിച്ചറിയുകയും ശരിയായ പിസി വിഭവങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

5) സ്പഷ്ടമായ പ്രതികരണം നൽകുക
ശക്തമായ വിഷയങ്ങളെ പരിപോഷിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ നിങ്ങളുടെ കുട്ടിക്ക് കഠിനമായ വിഷയങ്ങളിൽ എന്തു ചെയ്യും ?
അധ്യാപകരോട് സ്പഷ്ടവും പ്രവർത്തികമാക്കാവുന്നതുമായ പ്രതികരണം അഭ്യർത്ഥിക്കുക എന്നതാണ് ആദ്യ ഘട്ടം, അതിനുശേഷം സഹായം ലഭ്യമാക്കുക. ഇവിടെ പ്രസക്തമായത് നിങ്ങളുടെ കുട്ടിയുടെ ടീച്ചറോട് ധാരാളം ചോദ്യങ്ങൾ ഉന്നയിക്കുക എന്നതാണ്. അവയുടെ ഉത്തരം വെറും അതെ അല്ലെങ്കിൽ അല്ല എന്നാകരുത്


നിങ്ങളുടെ കുട്ടിയുടെ വിജയത്തിന് പിസി വലിയ പ്രചോദനാത്മക ഉപകരണമാണ് എന്നകാര്യം മറക്കരുത്.