ഓരോ ടീച്ചറും ബുക്ക്മാർക്ക് ചെയ്യേണ്ട 5 യൂട്യൂബ് ചാനലുകൾ

 

എല്ലാ അധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും ശ്രദ്ധയോടെ ക്ലാസിലിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ, പലപ്പോഴും വിദ്യാർത്തികൾ ക്ലാസിൽ ഇരുന്ന് ദിവാ സ്വപ്നം കാണുകയോ അല്ലെങ്കിൽ അവരുടെ ചിന്തകളുമായി ഇടപഴകുകയോ ചെയ്യുന്നു.

നിങ്ങളുടെ വിദ്യാർത്ഥികളുടെ100 ശതമാനം ശ്രദ്ധ കിട്ടാൻ നിങ്ങൾ എന്തു ചെയ്യും?

ക്ലാസിൽ ഒരു ഇന്ററാക്ടീവ് വീഡിയോ!

നിങ്ങളുടെ ലെസ്സൻ പ്ലാൻ അനുസരിച്ച് തുടക്കത്തിൽ, പകുതിയാകുമ്പോൾ, അവസാന അഞ്ച് മിനിറ്റോ അല്ലെങ്കിൽ മുഴുവൻ ക്ലാസ് സമയത്തും നിങ്ങൾക്ക് ഈ വീഡിയോ പ്ലേ ചെയ്യാൻ കഴിയും. ഇത് നിങ്ങളുടെ കുട്ടികളെ വിവരങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറവിടങ്ങൾക്കായി തിരയുമ്പോൾ, എല്ലാ പ്രായക്കാർക്കും വിഷയങ്ങൾക്കും സമർപ്പിച്ചിട്ടുള്ള പഠന ചാനലുകളുളുടെ കാര്യത്തിൽ മറ്റൊന്നും യൂട്യൂബിന് അടുത്തെത്തില്ല.

നിങ്ങളുടെ പിസി ബ്രൗസറിൽ ബുക്ക് ചെയ്യേണ്ട അഞ്ച് സൈറ്റുകൾ ഇതാ. ഇനി നിങ്ങളുടെ ക്ലാസുകൾ എന്നും വിദ്യാർത്ഥികൾ ആവേശത്തോടെ കാത്തിരിക്കുന്നതാകും:

1) സൈ-ഷോ

ശാസ്ത്രത്തെക്കുറിച്ച് വിദ്യാർത്ഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ, മനുഷ്യന്റെ മസ്തിഷ്കം മുതൽ ഒറിഗാമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കണ്ടു പിടിത്തങ്ങൾ വരെ ചെറിയ, ആനിമേറ്റുചെയ്ത വീഡിയോകളിലായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു അഞ്ച് മിനിറ്റിലധികം ദൈർഘ്യമില്ലാത്തതാണ് ഈ ചാനലിലെ വീഡിയോകൾ!

Link: https://www.youtube.com/user/scishowkids/featured

2) ഗ്രാമർലി

പ്രധാന എഴുത്ത് മാർഗ്ഗനിർദ്ദേശങ്ങൾ ലഘൂകരിച്ച് അവതരിപ്പിച്ചിരിക്കുന്ന പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് പ്രധാനമായും ഗ്രാമർലിയിൽ ഉള്ളത്. പൊതുവായി ആശയക്കുഴപ്പമുണ്ടാക്കുന്ന വാക്കുകളും വ്യാകരണവും ഇതിലുൾപ്പെടുന്നു. അവശ്യ പാഠ്യപദ്ധതികൾ പുനരാവിഷ്കരിക്കുന്നതിന് പരീക്ഷക്ക് ഒരു ആഴ്ച മുമ്പ് വിദ്യാർത്ഥികളെ കാണിക്കാൻ അനുയോജ്യം.

Link: https://www.youtube.com/channel/UCfmqLyr1PI3_zbwppHNEzuQ

3) ക്രാഷ് കോഴ്സ്

ഇംഗ്ലീഷ് സാഹിത്യം മുതൽ കമ്പ്യൂട്ടർ സയൻസ് വരെ, ക്രാഷ് കോഴ്സിന്റെ വീഡിയോകൾ വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിൽ പുതിയതായോ അല്ലെങ്കിൽ ഒരു വിഷയം അൽപം പഴയതും മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതോ ആകുമ്പോൾ റിഫ്രഷർ ചെയ്യേുന്നതിനോ സഹായകമാകുന്നതാണ്. ഗൃഹപാഠങ്ങൾക് റഫറൻസ് നൽകുകയും ചെയ്യുന്നു.

Link: https://www.youtube.com/user/crashcourse

4) നാഷണൽ ജ്യോഗ്രഫിക്

ഭൂമിശാസ്ത്രം മാത്രമല്ല, നാഷണൽ ജ്യോഗ്രാഫിയുടെ ഹ്രസ്വചിത്രങ്ങളുടെ കളക്ഷനുകൾ ക്ലാസ്സിൽ നിങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങളുടെ യഥാർത്ഥ ലോകത്തെ കണ്ടു മനസ്സിലാക്കാൻ നിങ്ങളുടെ വിദ്യാർത്ഥികളെ സഹായിക്കുന്നു. ഒരു സെറ്റ് ഷെഡ്യൂൾ ഉപയോഗിച്ച് നിങ്ങളുടെ പാഠഭാഗങ്ങളിൽ ഇത് നിങ്ങൾക്ക് ഒരു പതിവാക്കി മാറ്റാനാകും.
പ്രതിവാര യൂട്യൂബ് ഷെഡ്യൂൾ:
തിങ്കൾ, ചൊവ്വഃ പ്രകൃതി - പരിസ്ഥിതി
ബുധൻ - പര്യവേക്ഷണം
വ്യാഴം - ശാസ്ത്രം
വെള്ളി - രസകരമായ വസ്തുതകൾ
ശനി - സാഹസികത - അതിജീവനം
ഞായർ - ചരിത്രം - സംസ്കാരം

Link: https://www.youtube.com/user/NationalGeographic

5) വേൾഡ് എക്കണോമിക് ഫോറം

അഞ്ച് മിനുട്ടിൽ കുറവായ ഓരോ വീഡിയോയും വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയ വാർത്തകൾ, ആഗോള പ്രവണതകൾ, ഭാവി പ്രവചനങ്ങൾ എന്നിവയെക്കുറിച്ച് ഉപകാരപ്രദമായ അറിവുകൾ നൽകുന്നു. ഗ്രൂപ്പ് അസൈൻമെന്റുകൾ, സിവിക്സ് പാഠങ്ങൾ, ക്ലാസ്റൂം ചർച്ചകൾ എന്നിവയ്ക്ക് മികച്ചതാണ്.

Link: https://www.youtube.com/user/WorldEconomicForum/featured

അടുത്ത പടി - ഗൃഹപാഠം. അദ്ധ്യാപകരെ ഗൃഹപാഠം ഉൾപ്പെടെ എല്ലാ വഴികളിലും ഒരു പിസി സഹായിക്കുന്നു - പ്രത്യേകിച്ചും പരമ്പരാഗത മാർഗ്ഗങ്ങളിൽ നിന്നും വേറിട്ട ആശയങ്ങളെ കുറിച്ച് ചിന്തിക്കുന്നവർക്ക്.