ഭാവിയിൽ നിലനിൽക്കുന്ന നാല് തൊഴിൽ മേഖലകൾ

 

'ഇൻഫർമേഷൻ ടെക്‌നോളജിയും ബിസിനസ്സ് പരസ്പരം ഇഴചേർന്നിരിക്കുന്നതായി മാറിയിരിക്കുന്നു. ഇതിൽ ഒന്നിനെ കുറിച്ച്  സംസാരിക്കാതെ ആർക്കും മറ്റേതിനെ കുറിച്ച് സംസാരിക്കാനാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു- ബിൽ ഗേറ്റ്‌സ്

ഇന്ന് സ്‌കൂളിൽ ചേരുന്ന 65% കുട്ടികളും നമ്മളുടെ ആശയങ്ങളിൽ പോലും ഇല്ലാത്ത പുതിയ തരം ജോലി ആയിരിക്കും ചെയ്യാൻ പോകുന്നത്. [1] ആ ജോലികൾ എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?

3ഡി ഡിസൈൻ സ്‌പെഷ്യലിസ്റ്റ്

 

3 ഡി ഡിസൈനർ സ്‌പെസഷ്യലിതിന് 3 ഡി ടൂൾസിനെ കുറിച്ച് മികച്ച ധാരണയും അതേ സമയം തുടർന്നുള്ള ഡിസൈൻ ആപ്ലിക്കേഷനുകൾ അറിഞ്ഞിരിക്കുകയും വേണം.   ഈ പ്രൊഫഷനിൽ മെച്ചപ്പെടുത്തിയെടുക്കേണ്ട കഴിവുകളാണ് രൂപകൽപനയും  പ്രോജക്റ്റ് മാനേജ്‌മെന്റും ഇൻഡസ്ട്രിയിൽ ആവശ്യമായുള്ള സോഫ്റ്റ്‌വെയറുകളെകുറിച്ചുള്ള അവഗാഹവും. വൈദഗ്ധ്യം എന്നിവയാണ്.  ഫർണീച്ചറുകൾ മുതൽ  പ്രോസെ്തറ്റിക്‌സ് വരെ മനോഹരമായ ഉത്പന്നങ്ങൾ സൃഷ്ടിക്കാൻ ഡിസൈനർമാരുടെ ആവശ്യം കൂടി വരുന്നതാണ്..

വെർച്വൽ റിയാലിറ്റി എക്‌സ്പീരിയൻസ് ഡിസൈനർ

 

ഒരു പ്രത്യേക ഹെഡ്‌സെറ്റ് ഉപയോഗിച്ച് വേറിട്ടൊരു  യാഥാർത്ഥ്യത്തെ അനുഭവിക്കാൻ അനുവദിക്കുന്ന ഒരു കമ്പ്യൂട്ടർ ജനിതകമായ ഒരു  പരിസ്ഥിതിയാണ് വിർച്വൽ റിയാലിറ്റി. പുറം ലോകം പോലെ തന്നെ തോന്നിക്കുന്ന ഒരു ലോകം ഡിസൈനർ  ഗവേഷണം നടത്തി അതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിച്ച്  അതിന് ഡിസൈൻ നൽകി 'വിശ്വസനീയതയോടെ' അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.  ഉപഭോക്താക്കളുടെ  പെരുമാറ്റത്തെ കുറിച്ചു് ആഴത്തിലുള്ള  ജ്ഞാനവും സൃഷ്ടിപരമായ അഭിരുചിയും  ഈ റോളിന് അനിവാര്യമാണ്.  ഒപ്പം  സാങ്കേതികവിദ്യയിലുള്ള വൈദഗ്ധ്യവും ആവശ്യമായി വരും. വെർച്വൽ ട്രെയിനിങ് കോൺഫറൻസുകൾ, ടീം മീറ്റിംഗുകൾ, വിദൂര സ്ഥലങ്ങളിലേക്കുള്ള അവധി ദിവസങ്ങൾ, ഫാന്റസി റണ്ണിംഗ് ട്രയൽസ് അങ്ങനെ ധാരാളം പ്രവർത്തന സാധ്യതകളാണ് ഒരു വി ആറിനെ കാത്തിരിക്കുന്നത്. [2]

ഡിജിറ്റൽ കറൻസി അഡൈ്വസേഴ്‌സ്

 

ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികൾ നിക്ഷേപം കൈകാര്യം ചെയ്യാനായി വിദഗ്ദ്ധർ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇവയ്ക്ക് ഡിമാൻഡ്  ഏറെയുമാണ്. [3] ഒരു ഡിജിറ്റൽ കറൻസി  അഡൈ്വസർ ഈ പുതിയ സാമ്പത്തിക ആവാസവ്യവസ്ഥകളിൽ എങ്ങനെ തങ്ങളുടെ സമ്പാദ്യങ്ങൾ കൈകാര്യം ചെയ്യാമെന്ന് നിക്ഷേപകർക്ക് ഉപദേശം നൽകുന്നു. ഫൈനാൻഷ്യൽ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ സുരക്ഷ, ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ എന്നിവയിൽ  ഉപദേഷ്ടാവ് വിദഗ്ദ്ധനായിരിക്കണം.

ഹ്യൂമൻ ടെക്‌നോളജി ഇന്റഗ്രേഷൻ സ്‌പെഷ്യലിസ്റ്റ്

 

മനുഷ്യ-സാങ്കേതിക വിദ്യ ഏകീകരണ വിദഗ്ദ്ധൻ സാങ്കേതികവിദ്യയുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗത്തോട് ഒരു  സമഗ്രമായ ഒരു സമീപനം സ്വീകരിക്കുന്നു. ജോലിസ്ഥലത്തിലോ വീട്ടിലോ ആകട്ടെ, സാങ്കേതികവിദ്യ ഇതിനകം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതിനാൽ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സാങ്കേതിക വിദ്യ അത്യാവശ്യമായിവരുന്നതാണ്. വ്യക്തിഗതമായ കഴിവുകളും ഐടി അറിവും ഒരു ജോലി സംബന്ധിച്ച് നിർണ്ണായകമായിരിക്കും. അങ്ങനെ, ഒരു ക്ലയതിന് അനവധി ഉപകരണങ്ങളും സോഫ്‌റ്റ്വെയറുകളും മികച്ച രീതിയിൽ പ്രവർത്തിപ്പിച്ച് അവയിൽ നിന്നും പരമാവധി പ്രയോജനമുണ്ടാക്കാൻ കഴിയും

ഈ എല്ലാ പ്രൊഫഷനുകളെയും പൊതുവായ ത്രെഡ് സാങ്കേതികവിദ്യയാണ്. ഇന്നത്തെ കുട്ടികൾ സാങ്കേതിക വിദ്യ അടുത്തറിയുകയും നാളെ  ഉൽപാദനക്ഷമതയുള്ള  മുതിർന്ന ഒരാളായി തീരുകയും ചെയ്യണം. അതിന് ശുഭാരംഭം കുറിക്കാൻ  ശരിയായ പിസി തെരഞ്ഞെടുക്കുക http://www.dellaarambh.com/pick-right-school-pc/