നിങ്ങളുടെ കുട്ടിക്ക് പഠിക്കാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് തെരഞ്ഞെടുക്കുന്നതിനു മുമ്പ് ചോദിക്കേണ്ട നാല് ചോദ്യങ്ങൾ

 

നിങ്ങളുടെ കുട്ടി കൂംപ്യൂട്ടറിനു മുന്നിൽ ചിലവഴിക്കുന്ന സമയം അവരുടെ പഠത്തിനായി ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം. എന്നാൽ നിങ്ങളുടെ കുട്ടി അതിനായി ശരിയായ വെബ് സൈറ്റുകൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസവും വിനോദവും സന്തുലിതമായി നിലനിറുത്തുന്ന വെബ്സൈറ്റുകൾ കുട്ടികളുടെ താല്പര്യം നിലനിർത്തുകയും അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ശരിയായ വെബ്സൈറ്റ് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായിരിക്കാം. നിങ്ങളുടെ കുട്ടിക്ക് ശരിയായ വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു വെബ്സൈറ്റ് കണ്ടെത്തുന്നത് പ്രധാനമാണ്, ഒപ്പം അതവരെ പിടിച്ചിരുത്തുന്നതുമായിരിക്കണം.
നിങ്ങളുടെ കുട്ടി നന്നായി പഠിക്കാൻ ശരിയായ വെബ്സൈറ്റ് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചെക്ക്ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു

 

1. ഇത് നിങ്ങളുടെ കുട്ടിയുടെ പഠനാവശ്യങ്ങൾ നിറവേറ്റുന്നവയാണോ?

നിങ്ങൾ തിരഞ്ഞെടുക്കുന്ന വെബ്സൈറ്റ് നിങ്ങളുടെ കുട്ടിയുടെ പഠന നിലവാരത്തിന് അനുസൃതമായിരിക്കണം. ഏറ്റവും പ്രധാനപ്പെട്ട നിർണ്ണായക ഘടകം നിങ്ങളുടെ കുട്ടിയുടെ പ്രായവും ഗ്രേഡും ആണ്. ഈ രണ്ടു ഘടകങ്ങളും കൂടാതെ, മാതാപിതാക്കൾ മെച്ചപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും വൈദഗ്ധ്യങ്ങളും ഇവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പരിഗണിക്കണം. നിങ്ങളുടെ കുട്ടിക്ക് വെല്ലുവിളി ഉയർത്തുന്ന ഇന്ററാക്ടീവ് വെബ്സൈറ്റുകൾ തിരയുക.

2. ഇവ സൗജന്യമായി ഉപയോഗിക്കാമോ?

പല വെബ്സൈറ്റുകൾക്കും ഒരു 'ഫ്രീമിയം' മോഡൽ ഉണ്ട്, അവിടെ ഉപയോഗപ്പെടുത്താവുന്ന വിവരങ്ങൾക്ക് പരിധിയുണ്ട്. പിന്നീട് മറച്ചുവെച്ച നിരക്കുകൾ കാണിക്കുന്നതു പോലുള്ള ആശ്ചര്യങ്ങളെ ഒഴിവാക്കുന്നതിന് മുൻകൂട്ടി ഇവയുടെ നിരക്കുകൾ പരിശോധിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ , നിങ്ങളുടെ കുട്ടിയുടെ പഠനത്തെ ഇത് തടസപ്പെടുത്തിയേക്കാം. ഉപയോക്തൃ റേറ്റിംഗുകൾ, അവലോകനങ്ങൾ, അധ്യാപക ശുപാർശകൾ തുടങ്ങിയവഒരു വെബ്സൈറ്റ് ആക്സസ് ചെയ്യണോ അല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ കണ്ടെത്തണോ എന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കും.

3. വിവരങ്ങൾ പ്രസക്തമാണോ?

ശരിയായ വിവരവും വിഭവങ്ങളും കുട്ടിയുടെ പഠന രൂപരേഖയിൽ വലിയ വ്യത്യാസം ഉണ്ടാക്കുന്നു. സഹപാടികൾക്കിടയിലും വിദഗ്ദ്ധർക്കിടയിലും പ്രശസ്തമായ വെബ്സൈറ്റുകൾ തിരഞ്ഞെടൂക്കുന്നതാണ് ഉത്തമം. വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഓൺലൈൻ അവലോകനങ്ങൾ വായിക്കുകയും അധ്യാപകരോടും അവരുടെ സുഹൃത്തുക്കളോടും അഭിപ്രായം ആരാഞ്ഞുകൊണ്ടും വെബ്സൈറ്റിന്റെ ഉള്ളടക്കം പ്രസക്തമാണെന്ന് ഉറപ്പുവരുത്തുക.

4. അത് ഉപയോഗിക്കാൻ സുരക്ഷിതമാണോ?

ഓൺലൈൻ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക മനസ്സിലാക്കാവുന്നതാണ്. സുരക്ഷിതത്വത്തിനും വിശ്വാസ്യതയ്ക്കും വേണ്ടി മാൽവെയർ, പോപ്പ് അപ്പുകൾ, അനാവശ്യമായ പരസ്യം, തെറ്റായ ലിങ്കുകൾ തുടങ്ങിയവ വെബ്സൈറ്റുകൾക്കൊപ്പം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി മാതാപിതാക്കൾ ഈ വെബ്സൈറ്റുകൾ ബ്രൗസുചെയ്യണം. അധിക സുരക്ഷയ്ക്കായി, Google Transparency Report Tool. ഉപയോഗിച്ച് കുട്ടികൾ സന്ദർശിക്കാൻ സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകൾ തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് കഴിയും.

ഘട്ടം 1: നിങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്ന വെബ്സൈറ്റിന്റെ ലിങ്ക് കോപ്പി ചെയ്യുക

ഘട്ടം 2: എന്റർ അമർത്തുക

ഘട്ടം 3: ഫലം കാണുക

ആശയവിനിമയങ്ങൾ ഗുണം ചെയ്യും. മുതിർന്ന കുട്ടികളുടെയും നിങ്ങളുടെ കുട്ടികളുടെ സഹപാഠികളുടെയും മാതാപിതാക്കളോട് ചർക്ക ചെയ്ത് ഇക്കാര്യത്തിൽ കൂടൂതൽ വിവരങ്ങൾ സമാഹരിക്കുക. നിങ്ങൾ തിരഞ്ഞെടുത്ത പിസിയും ഉചിതമായതാണെന്ന് ഉറപ്പുവരുത്തുക: https://www.dellaarambh.com/malayalam/pick-right-school-pc/