പഠിപ്പിക്കുമ്പോൾ നാലു കാര്യങ്ങൾ എല്ലാ അധ്യാപകരും പാലിക്കേണ്ടതാണ്

 

’വിദ്യാർത്ഥികൾക്ക് മാത്രമല്ല, പി.സി  അധ്യാപകർക്കും സർഗ്ഗാത്മകതയും നവീകരണവും അവതരിപ്പിക്കാനുള്ള  ഒരു പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നുണ്ട്. പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ രീതികൾ പരീക്ഷിക്കാൻ ഇതവരെ സഹായിക്കുന്നു”

- ആകാംക്ഷ ബക്ഷി - ജോയിന്റ് ഡയറക്ടർ സീഡ്‌ലിംഗ് ഇന്റർനാഷണൽ അക്കാഡമി

വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഒരു അദ്ധ്യാപകന്റെ പങ്ക് സുസ്ഥിരമായി തുടരുന്നു. ഗുണനിലവാരമുള്ള അദ്ധ്യാപകർ ഒരു വിദ്യാർത്ഥിയുടെ അക്കാദമിക് പ്രകടനത്തിൽ മാത്രമല്ല ജീവിത വിജയത്തിലും വ്യത്യാസമുണ്ടാക്കുമെന്ന്  ഗവേഷണങ്ങൾ കാണിക്കുന്നു.[1] തീക്ഷണവും പ്രചോദനപരവും ഫലപ്രദവുമായ നിലപാടുകൾ കൈക്കൊള്ളുന്ന ആദ്ധ്യാപകരാണ്  നിലവാരമുള്ള വിദ്യാഭ്യാസത്തിനു അടിത്തറയിടുന്നത്

ശരിയായ ദിശയിൽ ഏതാനും ചുവടുകൾ വയ്ക്കുന്നതിലൂടെ ഒരു അദ്ധ്യാപകന് വിദ്യാഭ്യാസവും പഠനവുമായുള്ള ഒരു വിദ്യാർത്ഥിയുടെ ബന്ധം ശക്തമാക്കാൻ സാധിക്കും.

1. ഒരു ഇന്ററാക്ടീവ് ആക്റ്റിവിറ്റി പഠിപ്പിക്കുക

പഠനത്തിൽ ആശയങ്ങൾ പ്രയോഗിക്കുന്ന വിദ്യാർത്ഥികൾക്ക്  ഒരു സൈദ്ധാന്തിക അവലോകനം മാത്രം ചെയ്യുന്നവരെ അപേക്ഷിച്ച്  വിഷയത്തിൽ  കൂടുതൽ  അറിവുണ്ടാകാമെന്ന് യൂ-ചിക്കാഗോ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നു. ഫീൽഡ് ട്രിപ്പുകൾ, വെർച്വൽ സിമുലേഷനുകൾ, ലാബ് സന്ദർശനങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊതുവെ ഉപയോഗിക്കുന്ന പ്രായോഗിക  പഠന രീതികൾ. [2] 

2. സഹകരണം പഠനത്തിന്റെ ഭാഗമാക്കുക

വിദ്യാർത്ഥികൾക്കിടയിലുള്ള  കഴിവുകളും, ടൈം മാനേജ്‌മെന്റ്, സംഘാടക ശേഷി എന്നിവ വികസിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് സഹകരണ പ്രോജക്ടുകൾ. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ വിവിധ വിഷയങ്ങളിലെ ചർച്ചകൾ, അവതരണങ്ങൾ, റിപ്പോർട്ടുകൾ, ബ്രെയിൻ സ്‌ട്രോമിംഗ് സെഷനുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾക്ക്  അവർക്ക് ഏതു മേഖലയിലാണ് കഴിവുള്ളതെന്നും എന്തെല്ലാം മെച്ചപ്പെടുത്തണം എന്ന് മനസിലാക്കുവാനും ഇത് സഹായിക്കും. 

3. ശക്തിയും ബലഹീനതയും തിരിച്ചറിയുക

ഒരു വിദ്യാർത്ഥി ഭാഷയോട് ആഭിമുഖ്യം കാണിക്കുന്നുവെങ്കിൽ, പ്രസംഗ കല, ചർച്ച തുടങ്ങിയ  പാഠ്യേതര പദ്ധതികളിൽ താത്പര്യം ഉണ്ടെങ്കിൽ അത്  പ്രോത്സാഹിപ്പിക്കണം. മറുവശത്ത്,   ഒരു വിദ്യാർത്ഥി ഒരു പ്രത്യേക വിഷയത്തിൽ , ഉദാഹരണത്തിന്, ആൾജിബ്രയിൽ വിഷമിക്കുന്നുവെങ്കിൽ  വിക്കിസ്പേസ് ക്ലാസ്‌റൂം വഴി കൂടുതൽ പഠന വിഭവങ്ങൾ വിദ്യാർത്ഥിക്ക് പകർന്നു നൽകാവുന്നതാണ്.  കൂടാതെ, ഗ്രൂപ്പ് പ്രൊജക്റ്റുകൾ പോലുള്ള  അവസരങ്ങളിലൂടെ  വിദ്യാർത്ഥികൾക്ക് പരസ്പരം പഠിക്കാൻ സഹായിക്കാവുന്നതാണ്. [3]

4. പിസി അധിഷ്ഠിത വിദ്യാഭ്യാസം ഒരു ശീലമാക്കണം

പിസി ഉപയോഗിച്ചുകൊണ്ടുള്ള പഠനത്തിൽ വിദ്യാർത്ഥികൾക്ക്  വളരെ വേഗത്തിൽ അറിവ് കരസ്ഥമാക്കാൻ സഹായിക്കുന്നു. ഒപ്പം വിഷയത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സാധിക്കുന്നു. അനുകരണം  മുതൽ ഓൺലൈൻ ഉപകരണങ്ങൾ വരെ, പിസികൾ  വൈവിധ്യമാർന്ന പല വിധ പഠന ഉറവിടങ്ങൾ വാഗ്ദാനം ചെയ്യുന്നു. കാണാപാഠം പഠിക്കുന്നതിനു പകരം വിദ്യാർത്ഥികൾക്ക് വിഷയം വളരെ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും.  ഈ അറിവുകൾ ദീർഘനാൾ ഓർമ്മയിൽ  സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനകരമാണ്. [4]

അധ്യാപകർക്ക്  എല്ലാ ദിവസവും പുതിയ പഠന അനുഭവങ്ങൾ ലഭിക്കുന്നു. ചെറിയ ചുവടു വയപ്പുകൾ പോലും വളരെ നീണ്ടു നിൽക്കുന്ന ഫലം നൽകും.  ഈ വിദ്യകൾ നടപ്പാക്കുന്നത് ക്ലാസ്‌റൂം അനുഭവം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളിൽ പഠനത്തോട്  യഥാർഥസ്‌നേഹം ഉളവാക്കാനും സഹായിക്കും.

അപ്പോൾ, നിങ്ങളുടെ ക്ലാസ്സ് റൂം അനുഭവം എന്നും എങ്ങനെ മെച്ചപ്പെടുത്തുന്നു? #DellAarambh ഉപയോഗിച്ചു ഞങ്ങൾക്ക് ട്വീറ്റ് ചെയ്യുക.