നിങ്ങളുടെ അധ്യാപന മികവ് മെച്ചപ്പെടുത്താൻ നിങ്ങൾ ചെയ്യേണ്ട നാലു കാര്യങ്ങൾ

 

 

സാങ്കേതികവിദ്യ നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ പ്രചുരപ്രചാരവും ജനകീയതയും കൈവരിച്ച് മുന്നേറി ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ക്ലാസ് മുറികളിലും അതിന് ഉചിതമായ സ്ഥലം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. വിജ്ഞാനത്തിന്റെയും വിഭവങ്ങളുടെയും വിശാലമായ ലഭ്യത ക്ലാസ്റൂമിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഉപകരണങ്ങളിൽ ഒന്നാണ്.

പഠിപ്പിക്കുന്നതിനുള്ള കഴിവുകൾ മെച്ചപ്പെടുത്താൻ നിങ്ങൾ നാല് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്:

1) ആദ്യത്തെ കാരം ആദ്യം - പ്രതികരണം ആരായുക

നിങ്ങളുടെ പ്രൊഫഷണൽ വളർച്ചയ്ക്ക് നിങ്ങളുടെ സഹ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതികരണം വിലമതിക്കാനാവാത്തതാണ്. നിങ്ങൾക്ക് ക്ലാസ് കഴിഞ്ഞതിനു ശേഷം ചോദിക്കുകയോ അല്ലെങ്കിൽ Question Pro സർവേ വിശദമായ ചോദ്യം സഹിതം അയക്കുകയോ ചെയ്യാം. നിങ്ങൾ എവിടെ നിൽക്കുന്നു എന്നു കണ്ടെത്താൻ ഇതു സഹായിക്കും. നിങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാനും പുരോഗതി ആവശ്യമുള്ള മേഖലകളെ തിരിച്ചറിയാനും ഉൾക്കാഴ്ചകൾ ഉപയോഗിക്കുക.

2) വായനാ ശീലം ഉണ്ടാക്കുക

പാഠപദ്ധതി ആസൂത്രണം ചെയ്യാനും, ഒരു നിരയിൽ പല ക്ലാസുകൾ എടുക്കാനും, പേപ്പറുകളുടെ മൂല്യനിർണ്ണയം നടത്താനും ഒക്കെയായി നിങ്ങൾക്ക് ധാരാളം സമയം ചിലവഴിക്കേണ്ടി വരുമെങ്കിലും പ്രസക്തമായ ഗവേഷണങ്ങളും ലേഖനങ്ങളും വായിക്കാൻ നിങ്ങൾ ഒരു ദിവസം 15 മിനിറ്റ് എങ്കിലും Google Scholar ൽ ചിലവഴിക്കണം. നങ്ങങ്ങൾ വായിക്കുന്ന എല്ലാ ലേഖനങ്ങളും ക്ലാസ്റൂമിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ നിങ്ങളെ പ്രചോദിപ്പിക്കും. കൂടാതെ, നിങ്ങളുടെ അറിവ് വർദ്ധിക്കുന്നതു കൂടാതെ, വായന സമ്മർദ്ദം കുറയ്ക്കാനും വിശകലന കഴിവുകളും എഴുതാനുള്ള കഴിവും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3) അധ്യാപകരല്ലാത്ത സുഹൃത്തുക്കളുമായി സംഭാഷണം നടത്തുക

നിങ്ങളുടെ പഠിപ്പിക്കൽ രീതികളിൽ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുള്ള അധ്യാപകരല്ലാത്ത സുഹൃത്തുക്കളോട് സംസാരിക്കുക. പഠിപ്പിക്കാത്തവർ അവരുടെ ഉത്തരങ്ങൾ കൊണ്ട് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം, കാരണം നിങ്ങൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ അവർ ശ്രദ്ധിച്ചേക്കാം. ജോലി സംബന്ധമായ സംഭാഷണങ്ങളിൽ നിന്ന് ഒരു ഇടവേള ലഭിക്കാനും മനസിന്റെ പിരിമുറുക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

4) പഠിക്കുന്നത് നിർത്തരുത്

അധ്യാപർ പഠിപ്പിക്കണം, ഒപ്പം അവർ പഠിച്ചുകൊണ്ടിരിക്കുകയും വേണം. ഒരു ഓൺലൈൻ കോഴ്സ് എടുക്കുകയോ അല്ലെങ്കിൽ ഒരു വാരാന്ത്യ ഡിപ്ലോമ ക്ലാസിൽ ചേരുകയോ ചെയ്യുക പഠനം നിങ്ങളെ എതിരാളികളേക്കാൾ മുന്നിലെത്താൻ സഹായിക്കും, ഒപ്പം നിങ്ങളുടെ വിദഗ്ധ മേഖലയിൽ അപ്ടുഡേറ്റ് ആയിരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ജിജ്ഞാസ നിങ്ങളെ മുന്നിലേക്ക് നയിക്കട്ടെ!

നിങ്ങൾ ശരിയായ രീതിയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു തുടക്കകാരനായ അധ്യാപകനാണെങ്കിൽ, ഒരു പിസി ഉപയോഗിച്ച് നിങ്ങളുടെ അധ്യാപന വൈദഗ്ദ്ധ്യം നല്ലതിൽ നിന്ന് മികച്ചതിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അത് പാഠങ്ങൾ ആസൂത്രണം ചെയ്യുന്നതായിആലും ഗൃഹപാഠം നൽകുന്നതായാലും, വിദ്യാർത്ഥികൾ യഥാർത്ഥത്തിൽ അവ ആസ്വദിക്കും. നിങ്ങൾക്ക് ആരംഭം കുറിക്കാൻ ഞങ്ങൾ കുറച്ച് അവശ്യവസ്തുക്കൾ തയ്യാറാക്കിയിട്ടുണ്ട്.