ഒരു പിസി എങ്ങനെ നിങ്ങളുടെ കുട്ടിയെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്നു.

 

 

നമ്മുടെ ചുറ്റുമുള്ള ലോകം ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുമ്പോൾ രക്ഷാകർതൃത്വവും അങ്ങനെ ആകാത്തതിൽ ആശ്ചര്യമില്ല! അത് ശരിയാണ്, 2018 വെളിവാക്കുന്നത് രക്ഷിതാക്കളും സാങ്കേതികവിദ്യബോധമുള്ളവരും ഡിജിറ്റൽ ലോകത്തെ അറിയുന്നവരുമായിരിക്കണം എന്നാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസ കാര്യത്തിൽ.

1. പി.സി.കൾ ഗവേഷണത്തിന്റെ വേഗത കൂട്ടുന്നു

അസൈൻമെന്റുകളുടെ ഗുണനിലവാരം അതിനായി നടത്തിയ ഗവേഷണങ്ങളുടെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. Google Search, Google Scholar, Kiddle തുടങ്ങിയ പിസി ടൂളുകൾ ഉപയോഗിച്ച്, ഗവേഷണം കൂടുതൽ വേഗമേറിയതുമാത്രമല്ല, എളുപ്പവുമാക്കാം! ഗൂഗിൾ സ്കോളർ ഏതാണ്ട് എല്ലാ വിഷയങ്ങളിലും ഗവേഷണ പേപ്പറുകൾ, റിപ്പോർട്ടുകൾ, സ്കോളറി ആരട്ടിക്കിൾ എന്നിവയുടെ രൂപത്തിൽ ആശ്രയയോഗ്യമായ വിവരങ്ങൾ നൽകുന്നതിനാൽ വളരെ പ്രയോജനകരമാണ്.

2. നിങ്ങളുടെ കുട്ടികൾക്ക് ആരംഭിക്കാൻ പിസി പ്രചോദനമാകും

പലപ്പോഴും കുട്ടികൾ ഗൃഹപാഠം തുടങ്ങുന്നതിനുപകരം സമയം വൈകിക്കുകയോ പാഴാക്കുകയോ ചെയ്യും. ഈ കാലതാമസത്തിന്റെ പ്രധാന കാരണം ദിശാബോധം കുറവായതാണ്. Templatelab പോലുള്ള വെബ്സൈറ്റുകൾ ഉപന്യാസങ്ങൾക്കായി എളുപ്പത്തിൽ ലഭ്യമായ ടെംപ്ലേറ്റുകൾ നൽകുന്നു, നിങ്ങളുടെ കുട്ടികൾക്ക് വിശ്വസനീയമായ ഒരു സ്റ്റാർട്ടിംഗ് പോയിന്റ് ഇതു നൽകുന്നു.

3. പി.സി.കൾ കാര്യങ്ങൾ സമ്മിശ്രണം ചെയ്യാൻ സഹായിക്കുന്നു

ഒരു പിസിയിൽ വേഡ്, പിപിഡി, എക്സെൽ, വീഡിയോ മുതലായവ വിവിധ ഫോർമാറ്റുകൾ ലഭ്യമാണ്. ഇതു കാരണം നിങ്ങളുടെ കുട്ടിയ്ക്ക് വ്യത്യസ്തമായ വൈദഗ്ധ്യം വികസിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. ഉപന്യാസങ്ങൾക്കും വേഡ് നന്നായിരിക്കുമ്പോൾ കണക്കു കൂട്ടലുകൾക്ക് എക്സൽ മികച്ചതാകുന്നു. പിപിടി നിങ്ങളുടെ കുട്ടിയുടെ അവതരണ ശേഷി വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.

4. പിസി എല്ലാം ക്രമീകരിച്ചു വയ്ക്കുന്നു

നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഒരു സ്ഥലത്തു തന്നെ സൂക്ഷിക്കാൻ ഒരു പിസി സഹായിക്കുന്നു, ഇത് തിരച്ചിൽ എളുപ്പവും ലളിതവുമാക്കുന്നു. Calendar, Evernote, One Note എന്നിവ പോലുള്ള സ്രോതസ്സുകൾ, ഡോക്യുമെന്റുകൾ, വെബ്സൈറ്റുകൾ, ചാർട്ട് മുതലായവയിൽ നിന്ന് എല്ലാം സമാഹരിച്ചെടുക്കുവാൻ സഹായിക്കുന്നു - അതിനാൽ പരീക്ഷാ സമയത്ത് നിങ്ങൾ നെട്ടോട്ടം ഓടേണ്ടി വരില്ല..

5. പിസി വിഷയത്തിൽ ഊന്നിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു

ഒരു വാക്കിന്റെ ഉച്ഛാരണം മുതൽ സങ്കീർണ്ണമായ ശാസ്ത്രീയ സിദ്ധാന്തങ്ങൾ വരെ, ഓരോ വിഷയത്തിനും പരിഹാരം ലഭിക്കും. നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും ശരിയായ പിസി റിസോഴ്സുകൾക്കായി തിരയണമെന്നു മാത്രം. ലളിതമായി മനസ്സിലാക്കാവുന്ന ഫോർമാറ്റിൽ വിദ്യാഭ്യാസ വീഡിയോകൾ ലഭിക്കുന്ന മികച്ചൊരു സ്ഥലമാണ് YouTube.

6. പി.സി.കൾ മികവ് പുലർത്താൻ നിങ്ങളുടെ കുട്ടിയെ പ്രചോദിപ്പിക്കുന്നു

നിങ്ങളുടെ കുട്ടികളെ ഗൃഹപാഠം പൂർത്തിയാക്കാൻ പ്രോത്സാഹിപ്പിക്കാൻ ഒരു പിസി ഉപയോഗപ്പെടും. പിസിയിൽ ഒരു മണിക്കൂർ പഠിച്ച ശേഷം 15 മിനിറ്റ് ഗെയിം കളിക്കാൻ അനുവദിച്ചാൽ ഒരു മണിക്കൂറിലുള്ളിൽ അവർ ഗൃഹപാഠം ശ്രദ്ധയോടെ ചെയ്യും എന്നുള്ളത് ഉറപ്പാണ്.

ശരിയായ ഉപകരണങ്ങളും സ്രോതസ്സുകളും ഉപയോഗിച്ചുള്ള ഗൃഹപാഠത്തിലൂടെ ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ കുട്ടിയുടെ പഠന ശേഷിയെ ഉയർത്തുകയും അവരുടെ മികവ് പുറത്തെടുക്കുകയും ചെയ്യുന്നു. ഹാപ്പി ഹോംവർക്ക്!