ഓരോ വിദ്യാർത്ഥിക്കും ഒരു മാർഗ്ഗദർശി ആവശ്യമാകുന്നത് എന്തുകൊണ്ട്

 

"ഹാളിൽ നിങ്ങൾ കടന്നുപോകുന്ന ഓരോ കുട്ടിക്കും ഒരു കഥയുണ്ട്. ഒരുപക്ഷേ അത് കേൾക്കാൻ നിങ്ങളെയാകും ഉദ്ദേശിച്ചിരിക്കുന്നത്."

- ബെഥാനി ഹിൽ

 

പ്രൊഫഷണൽ രംഗത്തും വ്യക്തിഗതമായും ഉള്ള വികസന ലക്ഷ്യം കൈവരിക്കുന്നതിന് ണ്ടുപേർക്കിടയിലുണ്ടാകുന്ന ഒരു ബന്ധമാണ് മെൻററിംഗ്. പരിചയ സമ്പത്ത് കുറഞ്ഞ വ്യക്തിക്ക് അറിവ്, അനുഭവപരിചയം, ഉപദേശം എന്നിവ പങ്കുവയ്ക്കുന്ന ഒരു പരിചയ സമ്പന്നനാണ് "മാർഗദർശി".

നിങ്ങൾ ഒരു മാർഗദർശിയെ തേടുന്നതിനുള്ള മൂന്ന് കാരണങ്ങളുണ്ട്:

 

1. മാർഗദർശി പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നു, ഞങ്ങളെ മുന്നോട്ട് പോകുന്നതിന് സഹായിക്കുന്നു

"മാർഗ്ഗനിർദ്ദേശം തിരഞ്ഞെടുക്കുന്നതിനുള്ള ഒരു തലച്ചോറാണ്, കേൾക്കാൻ ചെവി യാണ്. ശരിയായ ദിശയിലേക്കുള്ള ഒരു തള്ളലാണ്."

- ജോൺ ക്രോസ്ബി

ഒരു നല്ല മാർഗ്ഗദർശി നിങ്ങളെ നിങ്ങളുടെ സുഖസൌഖ്യ മേഖലയിൽ നിന്ന് പുറത്തു കൊണ്ടു പോകുകയും, നിങ്ങളുടെ കരുത്ത് പടുത്തുയർത്താനും, ബലഹീനതകളെ നേരിടാനും, സ്വയം മുന്നോട്ട് കുതിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും അതിലൂടെ നിങ്ങളെ മികച്ച ഒരു നിങ്ങളാക്കി മാറ്റാനും സഹായിക്കുന്നു.

 

2. പിഴവുകൾ ആവർത്തിക്കുന്നത് തടയുന്നതിന് മാർഗ്ഗദർശികളിൽ നിന്ന് അനുഭവങ്ങൾ ഉൾക്കൊള്ളാം

"നിങ്ങളിലെ കഴിവുകളും വൈഭവവും കണ്ടെത്താനും അതു പുറത്തു കൊണ്ടുവരുവാനും നിങ്ങളേക്കാൾ കൂടുതൽ കഴിവുള്ളയാൾ നിങ്ങളുടെ മാർഗ്ഗ ദർശിയാണ്."

- ബോബ് പ്രോക്ടർ

ഒരു മാർഗ്ഗദർശിയുണ്ടെങ്കിൽ കാര്യം നടക്കുന്നു. നിങ്ങൾക്ക് സൃഷ്ടിപരമായ ഉപദേശങ്ങൾ നൽകാനും വിജയത്തിലേക്ക് മുന്നേറാൻ സ്വയം സജ്ജമാകുന്നതിന് ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കാനും മാർഗ്ഗ ദർശി നിങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഇംഗ്ലീഷ് ഉപന്യാസത്തിൽ വ്യാകരണം ഒരു പ്രശ്നമായി തോന്നിയാൽ നിങ്ങൾക്കാവശ്യമുള്ള സഹായം ലഭിക്കുന്നതിന് നിങ്ങളുടെ മാർഗനിർദ്ദേശി Grammarly അല്ലെങ്കിൽ Grammarix പോലുള്ള ഒരു പിസി ടൂൾ ശുപാർശ ചെയ്യും.

 

3. മാ&zwjഗ്ഗദർശി വ്യക്തിഗതമാക്കിയ ലക്ഷ്യം സ്ഥാപിക്കുന്നു

"ഇരിമ്പു ഇരിമ്പിൻറെ മൂർച്ചകൂട്ടുന്നു മനുഷ്യൻ മനുഷ്യൻറെ മൂർച്ചകൂട്ടുന്നു."

- ബൈബിൾ

ഘട്ടം 1 - ലക്ഷ്യം സ്ഥാപിക്കുക

ഘട്ടം 2 - ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കുക

ഘട്ടം 3 - അതിലേക്ക് പ്രവേശിക്കുക

ഘട്ടം 4 – ചെയ്യുന്നതിനോടൊപ്പം ചേർച്ച് വരുത്തുക

ഘട്ടം 5 - നിങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുക

ഘട്ടം 6 - ആവർത്തിക്കുക

വിജയകതമായ മാർഗ്ഗ ദർശനത്തിൻറെ അടിത്തറയാണ് ലക്ഷ്യം സ്ഥാപിക്കുന്നത്. നിങ്ങൾക്ക് ശരിയായ മാർഗ്ഗദർശിയെ ലഭിച്ചാൽ നിങ്ങൾക്ക് അതിൽ നിന്ന് പരമാവധി പ്രയോജനം ഉണ്ടക്കാനാകും.

മാർഗ്ഗദർശനം ലഭിച്ചാൽ, ഉത്പാദനക്ഷമത എന്നത് പരീക്ഷയുടെ തലേ ദിവസത്തേയ്ക്ക് മാത്രം കരുതിവയ്ക്കപ്പെടുന്ന ഒന്നായിരിക്കില്ല- അത് നിങ്ങളുടെ ഭാഗം തന്നെയാകും, നിങ്ങൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ശീലമാകും എല്ലാത്തിനുമുപരി, ആരാണ് സ്കൂളിൽ മികവുകാട്ടാനിഷ്ടപ്പെടാത്തത്!