ഗൃഹപാഠം ഇവിടെതന്നെയുണ്ടാകും, നിങ്ങൾക്ക് സഹായകമാകുന്ന 7 പിസി റിസോഴ്സസ് ഇതാ

 

രണ്ട് തരത്തിലുള്ള ഗൃഹപാഠങ്ങൾ ഉണ്ട് - നിങ്ങൾ ചെയ്യേണ്ടതും നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ളതും. ഈ ചിത്രത്തിലേക്കം നിങ്ങൾ ഒരു പിസി ചേർക്കുമ്പോൾ, ഗൃഹപാഠം നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവർത്തനമായി മാറുന്നു. ഈ പിസി റിസോഴ്സുകളിലൂടെ പഠനം നിങ്ങൾക്ക് സാധാരണയെക്കാളും കൂടുതൽ രസകരമാകും.

1. നിങ്ങളുടെ വസ്തുതകൾ ശരിയാക്കുക

സയൻസ് ആയാലും സാമൂഹിക പാഠമായാലും പെട്ടെന്നൊരു വസ്തുത പരിശോധിക്കണമെങ്കിൽ ഉടനടി സഹായത്തിനായി മോൺസ്റ്റേഴ്സ് ഈസി-ടു-യൂസ് സെർച്ച് ബോക്സ് ഉപയോഗിക്കാം.

2. ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് ഉപയോഗിച്ച് തിരച്ചിൽ വേഗത്തിലാക്കുക

നിങ്ങളുടെ പാഠപുസ്തകം സ്കൂളിൽ ഉപേക്ഷിച്ചിട്ടു പോരണോ അല്ലെങ്കിൽ താല്ക്കാലികമായി ഒന്ന് ആവശ്യമുണ്ടോ? നിരവധി വിഷയങ്ങളിൽ ആയിരക്കണക്കിന് പാഠപുസ്തകങ്ങൾ സൗജന്യമായി ലഭ്യമാക്കാനുള്ള നിങ്ങളുടെ വൺ-സ്റ്റോപ്പ് ഉറവിടമാണ് Ck12.

3. ഒരേ സ്ഥലത്തുനിന്ന് കാണുക, പഠിക്കുക

ഒരു ആശയം സംബന്ധിച്ച് വ്യക്തത കൈവരിക്കാനായില്ലേ? അടിസ്ഥാനകാര്യങ്ങൾ മനസിലാക്കാനും കൂടുതൽ വിശദാംശങ്ങൾക്കായി പിസി റിസോഴ്സുകൾ കണ്ടെത്താനും മികച്ച ഒരു സ്റ്റാർട്ടിംഗ് പോയിന്റാണ് യു ട്യൂബ്.

4. നിങ്ങൾ വായിക്കുന്നതെല്ലാം വിർച്വലി അടുത്തറിയുക

ഗൂഗിൾ ആർട്ട്സ് ആൻഡ് കൾച്ചർ മികച്ച വിഭവങ്ങളിൽ എടുത്തുപറയാവുന്ന ഒന്നാണ്. കഥകളിലൂടെ കാര്യങ്ങൾ ലളിതവത്കരിക്കുകയും വിർച്വൽ എക്സ്പ്ലൊറേഷനിലൂടെ അത് ദൃശ്യവത്കരിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.

5. ഇംഗ്ലീഷ് സാഹിത്യം ലളിതമാക്കാം

ഇന്നത്തെ ഇംഗ്ലീഷ് ഭാഷയിൽ ഷേക്സ്പിയർ വായിക്കാൻ നിങ്ങളെ സഹായിക്കുന്നു Shmoop. ക്ലാസിക്കിന്റെ മറഞ്ഞിരിക്കുന്ന അർഥം മനസ്സിലാക്കുകയും വ്യാകരണ നിയമങ്ങൾ വ്യക്തമാക്കിത്തരികയും ചെയ്യുന്നു.

6. ആവശ്യമുള്ള അത്ര ഗണിതം പരിശീലിപ്പിക്കുക

പടിപടിയായുള്ള മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് പരിശീലിക്കാനും നിങ്ങളുടെ അറിവിലുള്ള വിടവുകൾ നികത്താനും നല്ല ഉറവിടമാണ് Scmoop’s Math Shack.

7. ആവർത്തനപ്പട്ടികയുടെ വിദഗ്ദ്ധനാകുക

എളുപ്പത്തിൽ പരിശോധിക്കാവുന്ന വിധത്തിൽ ആവർത്തന പട്ടികയിലെ എല്ലാ രാസവസ്തുക്കളുടേയും കണ്ടുപിടിത്ത കഥ ഉൾപ്പെടെ ചിഹ്നങ്ങളും ആറ്റോമിക സംഖ്യകളും യഥാർത്ഥ ജീവിത ഉപയോഗങ്ങളും ഉൾപ്പെടുത്തിയ വിവരങ്ങൾക്ക് Ptable നോക്കുക.

പിസി വിഭവങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുക, അവ പരീക്ഷിച്ചുനോക്കുക, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉപദേശം തേടുക ഈ വിധത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പിസിയിൽ നിന്ന് പരമാവധി പ്രയോജനം ഉണ്ടാക്കാൻ സാധിക്കും. എല്ലാത്തിനുമുപരി, ഒരു വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങൾ തന്നെ കൂടുതൽ മെച്ചപ്പെടാൻ ആഗ്രഹിക്കുകയും അതിനായി പരീക്ഷിച്ച് വിജയിച്ച ഈ നുറുങ്ങുകൾ മനസിലാക്കി വയ്ക്കുകയും വേണം. വിജയം നിങ്ങളുടെ വഴിയേ വരും!