നിങ്ങളുടെ കുട്ടിയ്ക്ക് പിസി അധിഷ്ഠിത പഠനത്തിൽ നിന്ന് എങ്ങനെ പ്രയോജനം നേടാം

'സന്തോഷത്തോടെ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറക്കില്ല.' - ആൽഫ്രഡ് മെർസിയർ.

നമ്മൾ പ്രവർത്തിക്കുന്ന രീതി, നമ്മൾ ക്രിയേറ്റ് ചെയ്യുന്ന രീതി, എന്തിന്, പഠിക്കുന്ന രീതി വരെ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ മാറ്റിയിട്ടുണ്ട്. എല്ലാ ഓഫീസുകളിലും ശക്തമായ സാന്നിധ്യം കണ്ടെത്തികഴിഞ്ഞ കമ്പ്യൂട്ടറുകൾ ഇന്ന് സ്‌കൂളുകളിൽ വിദ്യാഭ്യാസത്തിന്റെ ഒരു അവിഭാജ്യ ഉപകരണമായി മാറികഴിഞ്ഞു. പി.സി. അടിസ്ഥാനമാക്കിയുള്ള പഠനം പരമ്പരാഗത പഠനത്തെ അപേക്ഷിച്ച് വളരെയേറെ   പ്രയോജനങ്ങൾ നൽകുന്നു.  വർദ്ധിച്ച ഇന്ററാക്റ്റിവിറ്റി, അനുകരണങ്ങൾ, വിശാലമായ വിഭവങ്ങളും വിഷയങ്ങളും ലഭ്യമാക്കൽ, വിഷയം സംബന്ധിച്ച ആഴത്തിലുള്ള അറിവ് ലഭ്യമാക്കൽ  എന്നിവയും ഇതിലൂടെ സാധിക്കുന്നു.  സ്‌കൂളിൽ മാത്രമല്ല വീട്ടിലും ഒരു പഠന ഉപകരണമെന്ന നിലയിൽ  വിലയേറിയ മൂല്യം പകർന്നു നൽകുന്നു.

1. വിഭവങ്ങൾ

പിസി അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ പകർന്നു തരുന്ന  അറിവുകളിൽ മാത്രമായി ഒതുങ്ങേണ്ടി വരില്ല. വിദ്യാലയങ്ങൾക്കുള്ള കമ്പ്യൂട്ടറുകളിൽ വിദ്യഭ്യാസം അനായാസമാക്കുന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളും പഠന പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു. അതിനൊപ്പം, ഇന്റർനെറ്റിന്റെ ഉപയോഗം, വിദ്യാലയത്തിലോ വീട്ടിലോ വച്ച് പോലും ലേണിംഗ് ടൂളുകളുടെ വിശാലമായ ശേഖരം ഉപയോഗപ്പെടുത്താൻ സഹായിക്കും.

2. റിവിഷൻ അനായാസമായി പ്രാപ്തമാക്കുന്നു

പഠനത്തിനായി കമ്പ്യൂട്ടറുകൾ ഉപയോഗിക്കുമ്പോൾ, വിദ്യാർത്ഥികൾ ഒരു പാഠത്തിലോ അല്ലെങ്കിൽ റിവിഷൻ രീതിയിലോ മാത്രമായി നിയന്ത്രിക്കപ്പെടുന്നില്ല, എന്നാൽ ആശയങ്ങളെ കുറിച്ച് ശക്തമായ ധാരണ ഉറപ്പാക്കാൻ അവർക്ക്  ഇഷ്ടമുള്ള അത്രയും തവണ പാഠങ്ങൾ പഠിക്കാൻ കഴിയും. ഇതിനർത്ഥം പ്രധാന ആശയങ്ങളുടെ  പുനരവലോകനങ്ങളും പുനരാവിഷ്‌കരിക്കാരവും   എളുപ്പമായിത്തീരുന്നു എന്നാണ്.

3. സുരക്ഷ

വിദ്യാർത്ഥികൾക്ക്  അവരുടെ കസേരയിൽ  ഇരുന്നുകൊണ്ട് തന്നെ ശാസ്ത്രീയ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമ്പോൾ തന്നെ, സിമുലേഷനുകൾ  വിദ്യാർത്ഥികളുടെ  സുരക്ഷ നിലനിർത്തുകയും ചെയ്യുന്നു.  ഉദാഹരണത്തിന്, വെർച്വൽ പരീക്ഷണങ്ങൾ നടത്തുകയൂം  രാസവസ്തുക്കൾ എങ്ങനെ പ്രതിപ്രവർത്തിക്കുവെന്ന് മനസ്സിലാക്കുകയും ചെയ്യാം. അതുമാത്രമല്ല,   വിദ്യാർത്ഥികൾക്ക് വീണ്ടും അതേ  വെർച്വൽ രാസപരീക്ഷണങ്ങൾ  നടപ്പാക്കി മെറ്റീരിയലിനെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

4. ആഴമേറിയ പഠനം

വിദ്യാർത്ഥികൾക്ക് ആശയങ്ങളും സങ്കൽപങ്ങളും ആവിഷ്‌ക്കരിക്കാൻ കഴിയുന്നതിലൂടെ പിസി അടിസ്ഥാന പഠനത്തിലൂടെ വിദ്യാർത്ഥികൾക്ക് വിഷയത്തിൽ ആഴത്തിലുള്ള അറിവ് ലഭിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അവർക്ക്  ഈ പാഠഭാഗങ്ങൾ മനസ്സിലാക്കാനും  അവർക്ക് ചുറ്റുമുള്ള ലോകത്തിൽ ഇത് പ്രാവർത്തികമാക്കാനും സാധിക്കുന്നു, അവർക്ക് കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ചിന്താ ശേഷി പ്രകടിപ്പിക്കുവാനും സാധിക്കുന്നു. [1]

സ്‌കൂളുകളിലും വീട്ടിലും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ കുട്ടികൾക്കുള്ള ഒരു സുപ്രധാന പഠന ഉപകരണമാണ്. മുകളിൽ കൊടുത്ത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം, അവ  വിവരങ്ങളുടെയും അറിവിന്റെയും  ലോകത്തേക്ക്  കുട്ടികളെ കൂട്ടികൊണ്ട് പോകുന്നു. കുട്ടികൾ നന്നായി പഠിക്കാൻ സഹായിക്കുന്നതിന്  പരസ്പര ആശയവിനിമയത്തിനായും അവ ഉപയോഗിക്കാനാകും. [2]

ഇന്നു തന്നെ ഒരു പിസി വീട്ടിലെത്തിച്ച് പുതിയൊരു പഠനപരിപാടിക്ക് ആരംഭം കുറിക്കൂ.