പിസി അധിഷ്ഠിതമായ പഠനം കുട്ടികളുടെ ഭാവിയിൽ എങ്ങനെ സഹായകരമാകുന്നു

 

ഒരു കുട്ടിയുടെ ഭാവിയിയിലെ വിജയത്തിന് സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്. ഒരു കുട്ടിയുടെ വികസനത്തിന്റെ തുടക്കത്തിൽ പിസി പ്രാപ്തമായ വിദ്യാഭ്യാസം നൽകുന്നത് അവരുടെ ഭാവി വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകുന്നു. സിലബസിനും അപ്പുറം  നല്ല നിലയിൽ എത്തുന്നതിനുള്ള സഹായിക്കുന്ന ബാഹ്യമായ കഴിവുകൾ പഠിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. [1] 

1. സ്വതന്ത്രമായി പഠിക്കുന്നതിനുള്ള സംരംഭം

ഗവേഷണം നടത്തുകയോ, വിവരങ്ങൾ തയ്യാറാക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും  പ്രോജക്റ്റുകളിൽ പ്രവർത്തിക്കുകയോ ചെയ്യുന്നപക്ഷം, പിസി ഉപയോഗിച്ചുള്ള  പഠനം കുട്ടികളെ അവരുടെ പഠനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സ്വന്തമായി പഠിക്കാൻ മുൻകൈ എടുക്കുന്നത് സ്‌കൂളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുക മാത്രമല്ല, ഭാവിയിൽ ജോലിസ്ഥലത്തും നന്നായി പ്രവർത്തിക്കുവാൻ അവരെ പ്രാപ്തരാക്കുന്നു. കുട്ടികളിൽ ' എനിക്കിത് ചെയ്യാനാകും' എന്ന മനോഭാവം വളർത്തിയെടുക്കുന്നതിനും ഇത് ഉപകരിക്കും. 

2. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയിൽ ആത്മവിശ്വാസത്തോടെ

നിങ്ങളുടെ കുട്ടി ഏത് തൊഴിൽ മേഖല തിരഞ്ഞെടുത്താലും, കമ്പ്യൂട്ടർ സാക്ഷരതയും  മാറ്റം ഉൾക്കൊള്ളാനുള്ള കഴിവും അവരിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ചെറുപ്പം മുതൽ സ്‌കൂളിലും വീട്ടിലും പഠിക്കാൻ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന കുട്ടികൾ സത്യത്തിൽ ഭാവിയിൽ ജോലിസ്ഥലത്ത് ചെയ്യേണ്ടതായ അടിസ്ഥാന കാര്യങ്ങളിൽ  പരിശീലനം നേടുകയാണ് ചെയ്യുന്നത്.  'പരിശീലനം ഒരാളെ തികഞ്ഞവനാക്കുന്നു' എന്ന് പഴഞ്ചൊല്ല് ഇവിടെ സത്യമാവുന്നു. പി.സി.കൾ ഉപയോഗിക്കുന്നതിലെ ആത്മവിശ്വാസവും  സാങ്കേതികമായുള്ള അറിവും അവർക്ക് ഗുണകരമാകുന്നു.

3. വിമർശനാത്മക ചിന്താശക്തി വികസിക്കുന്നു

പിസി പ്രാപ്തമായുള്ള പഠനം വിദ്യാർത്ഥികളുടെ  പഠനശേഷി മെച്ചപ്പെടുത്തുന്നതിനും വിമർശനാത്മക ചിന്താശേഷി വികസിപ്പിക്കുന്നതിനും സഹായിക്കുന്ന വിവിധ സാങ്കേതികവിദ്യകളും പ്രവർത്തനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അവലോകന പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വേറിട്ട കാഴ്ചപ്പാടുകൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. അതേസമയം, ഓൺലൈൻ ചർച്ചാ ഫോറങ്ങൾ, തങ്ങളുടെ വിശകലന ശേഷി മെച്ചപ്പെടുത്തുകയും, അവരുടെ കാഴ്ചപ്പാടുകൾ പ്രകടമാക്കാൻ  അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കൂടാതെ ക്ലാസ്മുറികളിൽ പറയുന്ന ഡിജിറ്റൽ കഥകൾ കോഴ്‌സിൻറെ ഉള്ളടക്കം കൂടുതൽ സമഗ്രമായി ഉൾക്കൊള്ളാൻ അവരെ അനുവദിക്കുന്നു.  കാര്യങ്ങൾ  വിലയിരുത്തുവാൻ അവരെ പഠിപ്പിക്കുന്നത് പഠിക്കുന്ന കാര്യങ്ങൾ അവലോകനം ചെയ്യാനും അവരെ പ്രാപ്തമാക്കുന്നു.

4. വിജയകരമായി സഹകരിക്കുക

ടീം വർക്ക് എന്നത് എക്കാലത്തും ക്ലാസ്‌റൂമിന്റെ അവിഭാജ്യമായ ഭാഗമാണ്. അതേസമയം സഹകരണം എന്നത്  പിസി പ്രാപ്തമാക്കിയ പഠനത്തെ എളുപ്പവും വേഗതയേറിയതുമാക്കുന്നു, കാരണം സ്രോതസ്സുകളിലേക്കും ഉപകരണങ്ങളിലേക്കും ഉള്ള പ്രാപ്യത അനായാസമാകുന്നു.  ഉദാഹരണത്തിന്, വിദ്യാർത്ഥികൾക്ക്  വിക്കി സ്‌പേസ് ക്ലാസ്‌റൂം ഉപയോഗിച്ച് പരസ്പരംമറ്റുള്ളവരുടെ വർക്കുകൾ കാണാനും അറിവുകൾ പങ്കു വയ്ക്കാനും സാധിക്കുന്നു. മേക്കേഴ്‌സ് സ്‌പേസിൽ അവരുടെ ആശയങ്ങൾക്ക് ജീവൻ നൽകാനും സാധിക്കും.

ഈ പ്രവർത്തനങ്ങൾ  ഒത്തൊരുമയോടെ എങ്ങനെ  പ്രവർത്തിക്കണം എന്ന് അവരെ പഠിപ്പിക്കുന്നു, വളർന്നു വലുതാകുമ്പോൾ ഇത് അവർക്ക് വളരെയധികം ഉപയോഗപ്രദമാകുന്നതാണ്.

പി.സി. അധിഷ്ഠിതമായ പഠനം കുട്ടികൾക്ക് അവസരങ്ങളുടെ വിശാലമായ ഒരു ലോകം തുറന്നു നൽകുന്നു, സാങ്കേതികതയിൽ ഊന്നിയുള്ള ഒരു ഭാവിയിലേക്കായി അവരെ വാർത്തെടുക്കാനും സാധിക്കുന്നു.

അപ്പോൾ, ഭാവിയിലെ ഈ ഹൈപ്പർ കണക്റ്റഡ്  ലോകത്തിൽ  വിജയിക്കാൻ നിങ്ങളുടെ കുട്ടിയെ എങ്ങനെയാണ് തയ്യാറാക്കുന്നത് ?