മനഃപാഠം പഠിക്കൽ ഒരു കുട്ടിയുടെ ക്രിയാത്മകതയെ എങ്ങനെ ബാധിക്കുന്നു

ഒരാൾ ഒരു കാര്യം ആവർത്തിച്ചു കൊണ്ടിരുന്നാൽ അതു വളരെ വേഗം ഓർത്തിരിക്കാൻ കഴിയുമെന്ന് മിക്കാവാറും ആളുകൾ വിശ്വസിക്കുന്നു. ഈ രീതിയെ മനഃപാഠം പഠിക്കൽ എന്നു വിളിക്കുന്നു. ഹാമിൽട്ടണിലെ മാക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ  ഹെൽത്ത് സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അനിത അക്കായി പറയുന്നു, കാര്യങ്ങൾ ഓർത്തു വയ്ക്കുന്നത് നിങ്ങളെ നല്ലൊരു വിദ്യാർത്ഥിയാക്കും എന്നതിന് തെളിവുകൾ ഒന്നുമില്ല. പഠനത്തിനുള്ള ഒരു എളുപ്പ മാർഗം മാത്രമാണ് അത്. (1)  

 

ഇതിന്റെ മറുവശമാണ് ഇന്ററാക്ടീവ് ലേണിംഗ്, പാഠങ്ങളിൽ മുഴുകാനും, ആശയങ്ങൾ മനസ്സിലാക്കാനും അവ അവരുടെ ദൈനദിന ജീവിതത്തിൽ നടപ്പാക്കാനും അതു കുട്ടികളെ സഹായിക്കുന്നുരണ്ടു തരം പഠന രീതിയ്ക്കും അതിന്റേതായ ഗുണങ്ങൾ ഉണ്ടെങ്കിലും, ഈ ലേഖനം, മനഃപാഠം പഠിക്കൽ ക്രിയാത്മകമായ ചിന്താ ശേഷിയെ എങ്ങനെ ബാധിക്കുന്നു എന്നു അന്വേഷിക്കുന്നു.

മനഃപാഠം  പഠിക്കൽ കുട്ടികളുടെ ക്രിയാത്മകമായ ചിന്താ ശേഷിയെ എങ്ങനെയാണ് ബാധിക്കുന്നത്? 

പ്രശ്‌നങ്ങൾക്ക് പുതിയ, യഥാർത്ഥമായ, തനതായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ശേഷിയാണ് ക്രിയാത്മകത. പ്രശ്‌നങ്ങൾക്ക് ഏകവും ശരിയായതുമായ  പരിഹാരങ്ങൾ മാത്രം നൽകുന്ന ഏകമാന ചിന്തയ്ക്കു വിപരീതമായി, നിരവധി സാധ്യമായ പരിഹാരങ്ങൾ ഉപയോഗിച്ചു പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിശാല ചിന്തയെ ഇത് പ്രയോജനപ്പെടുത്തുന്നു. മനഃപാഠം പഠിക്കൽ ഏകമാന ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു പാഠ്യ സങ്കേതമായി ഇത് മാത്രം ഉപയോഗപ്പെടുത്തുമ്പോൾ,  കുട്ടിയുടെ വിശാല ചിന്തയുടെ വികസനത്തെ ഇത് അവഗണിക്കുകയും അവരുടെ ക്രിയാത്മക ചിന്തയെ നശിപ്പിക്കുകയും ചെയ്യുന്നു. (2)

കുട്ടികൾ എത്ര വേഗം  പ്രശ്‌നങ്ങൾ പരിഹരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്‌കൂളിലെ മിക്ക പ്രോജക്ടുകളും അസൈൻമെന്റുകളും രൂപപ്പെടുത്തിയിരിക്കുന്നത്. പ്രശ്‌ന പരിഹാരങ്ങൾക്കുള്ള ബദലുകൾക്കു (കൂടുതൽ ക്രിയാത്മകമായത്) പകരം എളുപ്പത്തിൽ പരിഹാരങ്ങളിലേയ്ക്ക് എത്താനാണ് അവ ശ്രദ്ധ നൽകുന്നത്

ഓരോ പ്രശ്‌നത്തിനും ഒരേ ഒരു ശരിയായ ഉത്തരം മാത്രമേ ഉള്ളുവെന്നും ആ ഉത്തരം കഴിവതും വേഗം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് മനഃപാഠം പഠിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാവിയിൽ, അനന്തമായ സാധ്യതകൾ കണ്ടെത്തുന്നതിന് അവരെ നിരുത്സാഹപ്പെടുത്തുകയും ഓരോ പ്രശ്‌നത്തെയും  അവസ്ഥയേയും ക്രിയാത്മകമായി സമീപിക്കുന്നതിനുള്ള അവരുടെ ശേഷിയെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു

മനഃപാഠം പഠിക്കുന്നതിന്റെ മറ്റൊരു അനന്തരഫലം ഒരു വിഷയത്തിൽ കുട്ടികൾക്കുള്ള താൽപര്യം നശിപ്പിക്കുന്നു എന്നതാണ്. ഒരു കാര്യത്തിൽ പരിജ്ഞാനം നേടാൻ ഉപയോഗിക്കുന്ന പാഠ്യ, പഠന രീതിയെ വിദ്യാഭ്യാസ വിചക്ഷണന്മാർ അഭ്യസിച്ചു കൊല്ലൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് :

1.ശരീരത്തിലെ പേശികളുടെയും അസ്ഥികളുടെയും പട്ടിക
2.ഗുണന പട്ടിക 3.മൂലകങ്ങളുടെ ആവർത്തന പട്ടിക 

മിക്ക വിദ്യാഭ്യാസ വിദഗ്ദരും അഭ്യസിച്ചു കൊല്ലൽ രീതി നിരസിക്കുന്നു, കാരണം ആഴത്തിലുള്ള ആശയപരമായ പഠനത്തിനു പകരം ഇതു മനഃപാഠം പഠിക്കലും ഓർമ്മയിൽ സൂക്ഷിക്കലും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഇത് വിദ്യാർത്ഥികളെ വസ്തുതകളുടെ നിഷ്‌ക്രിയ ഉപഭോക്താവ് മാത്രമാക്കി മാറ്റുന്നു. ഇത് അവർക്ക് പഠനത്തിൽ  വിരസതയുണ്ടാക്കാനും, പഠനത്തിൽത്തന്നെ താൽപര്യം ഇല്ലാതാക്കാനും ഇടയാക്കുന്നു.(3)

ക്രിയാത്മകതയ്ക്കുമേൽ മനഃപാഠം പഠിക്കുന്നതിന്റെ ആഘാതങ്ങളിലേയ്ക്ക് ഈ ലേഖനം ഇറങ്ങിച്ചെല്ലുന്നു, വലിയ മഞ്ഞുമലയുടെ ഒരു മുകൾഭാഗം മാത്രമാണ് ഇത്. മനഃപാഠം പഠിക്കൽ കുട്ടികളുടെ ക്രിയാത്മകതയെ ബാധിക്കുന്നു, കാരണം ഇത്  താഴെ വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ മനസ്സിലാക്കുന്നതിനു പകരം അറിഞ്ഞിരിക്കുക എന്നത് മാത്രം പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തൊട്ടാകെയുള്ള സ്‌കൂൾ പ്രിൻസിപ്പൽമാരിൽ 80 ശതമാനവും കുട്ടികളുടെ മോശം പഠനനിലവാരത്തിന് കാരണമായി കാണുന്നത് മനഃപാഠം പഠിക്കുന്നതിനെയാണ് എന്ന് ഒരു സർവേ ചൂണ്ടിക്കാണിക്കുന്നു. രക്ഷകർത്താക്കൾ എന്ന നിലയിൽ, ഇതിനെ പ്രതിരോധിക്കുന്നതിനായി, മനഃപാഠം പഠിക്കുന്നതിനുള്ള ഒരു ബദലായി നിങ്ങളുടെ കുട്ടികൾ ചർച്ചകളിലും ഓൺലൈൻ പഠനങ്ങളിലും പങ്കെടുക്കുന്നതും ഇന്ററാക്ടീവ് മാർഗങ്ങളിൽക്കൂടി പഠിക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതാണ്