നിങ്ങളുടെ കുട്ടിയിലെ ശാസ്ത്രജ്ഞനെ എങ്ങനെ പുറത്തു കൊണ്ടുവരാം

 

രണ്ടുതരം വിദ്യാർത്ഥികൾ ഉണ്ട് - സയൻസ് ക്ലാസിലിരിക്കാൻ അത്യുത്സാഹം കാണിക്കുന്നവരും വിഷയത്തിൽ അത്രയധികം ഇഷ്ടമില്ലാത്തവരും. നിങ്ങളുടെ കുട്ടിയുടെ ആന്തരിക ജിജ്ഞാസയെ ഉണർത്താൻ ഒരു പിസി സഹായിക്കും. സയൻസ് മാത്രമല്ല്ള, മറ്റു വിഷയങ്ങൾക്കും ഇത് സഹയകമാണ്. വിവരങ്ങളുടെ ഞൊടിയിടയിലുള്ള ലഭ്യതയും ഇന്ററാക്ടീവ് സവിശേഷതകളും കൊണ്ട് ഒരു പി.സി ക്ക് നിങ്ങളുടെ കുട്ടിയുടെ ഉള്ളിലുള്ള ശാസ്ത്രജ്ഞനെ പുറത്തു കൊണ്ടുവരാൻ സാധിക്കും.

1. നാസ കിഡ്സ് ക്ലബിലൂടെ ഒരു ബഹിരാകാശ സാഹസികനാകാം

ബഹിരാകാശ പര്യവേക്ഷണം, നാസയുടെ തുടങ്ങിയ കാര്യങ്ങളാണ് ഒരാളുടെ മനസ്സിൽ വരുന്ന ആദ്യ കാര്യങ്ങൾ. നാസ കിഡ്സ് ക്ലബ്, ബഹിരാകാശത്തെ കുറിച്ചുള്ള അറിവു നൽകുന്നതിനൊപ്പം, ഗെയിമുകളും പരസ്പര ആശയ വിനിമയത്തിലൂടെയുള്ള വിദ്യാഭ്യാസവും, ആകർഷകമായ പിക്ചർ ഗാലറികൾ, നിലവിലുള്ള പ്രോജക്ടുകളുടെ വിവരങ്ങൾ എന്നിവ കുട്ടികൾക്ക് ആവേശം പകരും. [1] ഇവിടെ ഉപയോഗിക്കുന്ന ഭാഷ വളരെ ലളിതമാണ്, മിക്ക ഇമേജുകളും കാർട്ടൂൺ ആണ്. ഇത് കുട്ടികളിൽ വിരസത ഉണ്ടാക്കില്ല. കുട്ടികൾ പര്യവേക്ഷണം തുടരുമെന്ന് ഇത് ഉറപ്പാക്കുന്നു.

2. സെൽ ക്രാഫ്റ്റ് ഉപയോഗിച്ച് ഒരു ഗെയിം ഉണ്ടാക്കുക

ചിലപ്പോൾ, ക്ലാസിൽ പഠിപ്പിക്കുന്ന ഒരു ആശയം നന്നായി മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ശാസ്ത്രപരമായ ആശയങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത ഗെയിമുകൾ കളിക്കുന്നതിലൂടെ, നിങ്ങളുടെ കുട്ടിക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ആഴത്തിൽ പരിശോധന നടത്താൻ എളുപ്പമാണ്. സെൽക്രാഫ്റ്റ് എന്നഒരു ഗെയിം, സെല്ലുകളുടെ പ്രവർത്തനങ്ങൾ ജീവിതത്തിൽ പകർത്തി കാണിക്കുന്നു. കുട്ടികൾ ഇവിടെ ഒരു സെൽ അല്ലെങ്കിൽ കോശം ആയി മാറുകയും കോശങ്ങളെ, അതായത് നിങ്ങളെ ആക്രമിക്കാനെത്തുന്ന വൈറസിനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. [2] ഈ രസകരമായ കഥാപാത്രത്തിലൂടെ കുട്ടികൾ കളിക്കാൻ ആഗ്രഹിക്കുന്നതിനൊപ്പം ശരീരത്തിലെ കോശങ്ങളുടെ ലോകം അവർ ആഴത്തിൽ പഠിക്കുകയും ചെയ്യുന്നു.

3. സയനസ് കിഡ്സിലൂടെ ശാസ്ത്ര പഠനങ്ങളെ അടുത്തറിയാം

നിരീക്ഷണവും പരീക്ഷണങ്ങളുടെ നടത്തിപ്പും ശാസ്ത്ര പഠന ത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. സയൻസ് കിഡ്സിന്റെ സഹായത്തോടെ, റിസോഴ്സസ് ലഭ്യമല്ലെങ്കിൽ പോലും പരീക്ഷണങ്ങൾ ഒരു പിസിയിൽ ലൈവ് ആയി കാണാൻ കഴിയും. [3] കുട്ടികൾ അവർക്ക് താൽപര്യമുള്ള വിഷയത്തിൽ തിരയുകയും പരീക്ഷണങ്ങൾ തങ്ങൾക്കാവശ്യമായത്ര തവണ കാണുകയും ചെയ്യാം. പുതിയതായി പഠിച്ച ആശയം യഥാർത്ഥ ജീവിതത്തിലേക്ക് ബന്ധിപ്പിക്കുന്നതിനായി കൂടുതൽ മനസിലാക്കാൻ വായിക്കുകയും വീഡിയോകൾ കാണുകയും ചെയ്യുക. ഇത് നിങ്ങളുടെ കുട്ടിക്ക് പരീക്ഷ സമയത്തിനും അപ്പുറം ഇവ ഓർമ്മയിൽ നിൽക്കുന്നതിന് സഹായിക്കും.

ഒരു കുട്ടിയുടെ ഉള്ളിലുള്ള ശാസ്ത്രജ്ഞനെ പുറത്തെത്തിക്കുന്നതിന് Makerspace projects സഹായിക്കുന്നതാണ്. ഒരു പിസി വിദ്യാർത്ഥികളെ വൈവിധ്യമാർന്ന ആശയങ്ങളിലേക്ക് നയിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെയും താൽപര്യങ്ങൾക്കനുസൃതമായ ആശയങ്ങൾ നിങ്ങളുടെ മുന്നിൽ തുറക്കപ്പെടുന്നു. ഇത് നിങ്ങളുടെ കുട്ടിയെ ശാസ്ത്രലോകത്തിന്റെ ഉയരങ്ങളിൽ എത്തിക്കുന്നു.