വിദ്യാർത്ഥികൾക്ക് മികച്ച ലാപ്ടോപ്പ് എങ്ങനെ തിരഞ്ഞെടുക്കാം

നിങ്ങളുടെ കുട്ടിയ്ക്ക് ഒരു ലാപ്‌ടോപ്പ് തിരഞ്ഞെടുക്കുന്നത് സ്വയം ഒന്ന് തിരഞ്ഞെടുക്കുന്നതിൽ നിന്ന് അൽപം വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കുട്ടിയ്ക്ക് ശരിയായ ഒരെണ്ണം തിരഞ്ഞെടുക്കുന്നതിനു മുമ്പ് പല വ്യത്യസ്ത മാനദണ്ഡങ്ങളും പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുട്ടിയ്ക്ക് പുതിയ ഉപകരണം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ഇത്  ശ്രദ്ധാപൂർവ്വം ആലോചിച്ച് ഒരു തീരുമാനമെടുക്കണം.

വിദ്യാർത്ഥികൾക്ക് മികച്ച ലാപ്‌ടോപ്പ് തിരഞ്ഞെടുക്കുന്നതിനുള്ള ഒരു മാർഗ്ഗ ദർശകം.[1]

 

1. എർഗണോമിക്‌സ് പരിഗണിക്കുക

ഒരു ലാപ്‌ടോപ്പ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്.  ലാപ്‌ടോപ്പ്  എത്രമാത്രം വലുതാണെന്നും നിങ്ങളുടെ കുട്ടിക്ക്  അത് സൗകര്യപൂർവ്വം ഉപയോഗിക്കാൻ  സാധിക്കുമോ എന്നും ആലോചിക്കണം. ഏതെങ്കിലും ഒരു മോഡൽ നിശ്ചയിക്കുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടി അത്യാവശ്യം ചില മോഡലുകൾ ഉപയോഗിച്ചു നോക്കുന്നത് നല്ലതാണ്. നിങ്ങളുടെ കുട്ടിക്ക് പുതിയ ഗാഡ്‌ജെറ്റ് ഉപയോഗിക്കുന്നതിന്റെ  ആശ്വാസം പരമപ്രധാനമാണ്.

2. സവിശേഷതകൾ

നിങ്ങളുടെ കുട്ടി ലാപ്‌ടോപ്പിൽ ചെയ്യാൻ പോകുന്നത് ഏതെല്ലാം  കാര്യങ്ങളായിരിക്കും എന്ന് ആലോചിക്കുക. അതു ഗ്രാഫിക്‌സും ഡിസൈനും ആയിരിക്കുമോ അല്ലെങ്കിൽ  ചില കസ്റ്റം ടൂളുകൾ ഉപയോഗിച്ച് കനത്ത അല്ലെങ്കിൽ പ്രാഥമികമായി വേഡ് പ്രോസസ്സിംഗ് ആണോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുക.  നിങ്ങളുടെ കുട്ടിയുടെ സ്‌കൂളുകൾ ഉപയോഗിക്കുന്ന സോഫ്‌റ്റ്‍വെയർ പ്രോഗ്രാമുകൾ ഏതെല്ലാമെന്ന് അന്വേഷിക്കുകയും അതിന് അനുയോജ്യമായ കോൺഫിഗറേഷനുകൾ നോക്കി എടുക്കുകയും ചെയ്യുക.

3. നിങ്ങൾക്ക് ഒരു ടച്ച് സ്‌ക്രീൻ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക

നിങ്ങളുടെ കുട്ടിയുടെ ലാപ്‌ടോപ്പ് ഉപയോഗം മനസ്സിലാക്കുന്നത് നിങ്ങൾക്ക് ഒരു ടച്ച് സ്‌ക്രീൻ ആവശ്യമാണോ എന്ന് തീരുമാനിക്കാൻ  സഹായിക്കും. ഇത് അത്ര അത്യാവശ്യമൊന്നും അല്ലെങ്കിലും ടച്ച് സ്‌ക്രീൻ കൊണ്ട് നിരവധി പ്രയോജനങ്ങൾ ഉണ്ട്. . വിദ്യാഭ്യാസത്തിന് എന്ന പോലെ കുടുംബ വിനോദത്തിനും ഉള്ള ഒരു ഉപാധി ആണ് നിങ്ങൾ തിരയുന്നെങ്കിൽ  ഇത് പ്രത്യേകിച്ചും സഹായകമാണ്.

4. ഈട്

ദൃഢമായതും ഈടു നിൽക്കുന്നതുമായ ലാപ്‌ടോപ്പ് തിരഞ്ഞെടുക്കുക; ഒരു കുട്ടി ഉപയോഗിക്കുന്ന സമയത്ത് സംഭവിച്ചേക്കാവുന്ന വീഴ്ച, വെള്ളം വീഴുക തുടങ്ങിയവയിൽ തകരാർ സംഭവിക്കാത്തവ ആകണം. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച ലാപ്‌ടോപ്പുകൾ ആണ് ഡെൽ പ്രദാനം ചെയ്യുന്നത്. കഠിനമായ സാഹചര്യങ്ങളെ  അതിജീവിക്കാൻ കഴിയുന്ന വിധത്തിൽ ശ്രദ്ധാപൂർവ്വം നിർമ്മിച്ചിട്ടുള്ളവയാണിവ.