ങ്ങളുടെ കുട്ടിയ്ക്ക് വേണ്ടി ശരിയായ സ്കൂൾ എങ്ങനെ തിരഞ്ഞെടുക്കാം

 

ഓരോ രക്ഷിതാക്കളും അവരുടെ കുട്ടികൾക്കായി ഏറ്റവും നല്ലത് ആഗ്രഹിക്കുന്നവരാണ്, കുട്ടികൾ വളർന്നു വികസിക്കേണ്ട കാലയളവ് ചിലവഴിക്കുന്ന സ് കൂൾ തിരഞ്ഞെടുക്കുന്നതിനും ഈ ജാഗ്രത ആവശ്യമാണ്. വാസ്തവത്തിൽ രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾ സ്വീകരിക്കേണ്ട സുപ്രധാന തീരുമാനങ്ങളിലൊന്നാണത്.

ഈ ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ ഭാവി രൂപീകരിക്കാൻ പോകുന്ന സ് കൂൾ തിരഞ്ഞെടൂക്കുന്നതിന് വിവരങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനമെടുക്കാൻ സാധിക്കും.

1) ലൊക്കേഷൻ ലോക്ക് ചെയ്യുക

നിങ്ങളുടെ കുട്ടി യാത്രയ്ക്കായി മണിക്കൂറുകൾ ചിലവഴിക്കുകയും തിരിച്ചു വരുമ്പോൾ കളിക്കാനും പഠിക്കാനും പോലും വയ്യാതെ തളർന്നു പോകുകയും ചെയ്യുന്നതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടാകില്ല. അതുകൊണ്ട് സ് കൂൾ നിങ്ങളുടെ വീട്ടിൽ നിന്നും ഒരു മണിക്കൂറിൽ അധികമാകാതെയുള്ളതും സുരക്ഷിതവുമായ സ്ഥലത്തായിരിക്കണം.

2) അതിന്റെ പെരുമ അവലോകനം ചെയ്യുക

ബന്ധുക്കൾ, മറ്റ് മാതാപിതാക്കൾ, സഹപ്രവർത്തകർ, അയൽക്കാർ, അതുമല്ലെങ്കിൽ ക്വോറയിൽ -നിങ്ങൾക്കറിയാവുന്ന എല്ലാവരുമായും ഇതെകുറിച്ച് ആശയവിനിമയം നടത്തുക, നിങ്ങൾ തിരയുന്ന സ് കൂളുകളെക്കുറിച്ച് വിവരങ്ങൾ മനസ്സിലാക്കി ഒരു തീരുമാനം എടുക്കുക. ഒപ്പം, ഗൂഗിൾ റിവ്യൂവും പരിശോധിക്കുക. 

3) പാഠ്യപദ്ധതിയെ കുറിച്ച് തീരുമാനം എടുക്കുക

ഐ സി എസ് ഇ, സിബിഎസ്ഇ, ഐബി അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡ്?

ഈ ബോർഡ് നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണോ, 12-ാം ക്ലാസ് വരെ ഒരേ ബോർഡിനു കീഴിൽ പഠിക്കാനുള്ള സൗകര്യമുണ്ടോ എന്നെല്ലാം പരിശോധിക്കുക. നിങ്ങളുടെ കുട്ടിയെ സ് കൂളിൽ ചേർക്കുന്നതിന് മുമ്പ് ഓരോ ബോർഡിനേയും കുറിച്ച് നിങ്ങൾ കഴിയുന്നത്ര വായിച്ച് മനസ്സിലാക്കുക.

4) ഒരു പിസി നിർബന്ധം

നിങ്ങളുടെ കുട്ടിക്ക് അത്യാവശ്യം വേണ്ടതായ ഒന്നാണത്! അതിനാൽ, സുസജ്ജമായ കമ്പ്യൂട്ടർ റൂം ഉള്ള ഒരു സ് കൂൾ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ കുറഞ്ഞത് വിദ്യാർത്ഥികൾക്ക് സ്വന്തം കമ്പ്യൂട്ടറുകൾ കൊണ്ടുവരാൻ അനുവദിക്കുന്നതായിരിക്കണം. അധ്യാപകരുടെ കാര്യത്തിലും എത്രത്തോളം സാങ്കേതിക വിദഗ്ധരായിരിക്കുന്നോ അത്രത്തോളം നന്നായിരിക്കും. എല്ലാത്തിനുമുപരി, നിങ്ങളുടെ കുട്ടികൾ ജോലിക്കായി പുറംലോകത്തിലേക്ക് എത്തുന്നതിനുമുമ്പ് ഒരു പിസി ഉപയോഗിക്കാനുള്ള അടിസ്ഥാനപരമായ അറിവ് എങ്കിലും നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ.

5) പാഠ്യേതര പ്രവർത്തനങ്ങൾ പ്രധാനമാണ്

ഒരു മുതിർന്ന വ്യക്തി ജോലി ചെയ്യുന്നതിനു പുറമേ മറ്റെന്തെങ്കിലും കൂടി ചെയ്യുന്നതുപോലെ നല്ലതാണ്, നിങ്ങളുടെ കുട്ടിയ്ക്ക് പഠനങ്ങളിൽ നിന്നും ഒരു ഇടവേള ലഭിക്കുന്നത്. സ് കൂളിനു ശേഷമുള്ള പ്രവർത്തനം നിങ്ങളുടെ കുട്ടിക്കു ഉൽപ്പാദനക്ഷമമായ ഒരു ഇടവേള നൽകുന്നു, ഒപ്പം അവരുടെ സാമൂഹിക വൈദഗ്ധ്യങ്ങൾ വികസിപ്പിക്കാനുള്ള അതിശയകരമായ ഒരു അവസരം നൽകുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, നിങ്ങളുടെ കുട്ടിയ്ക്ക് കൂടുതൽ വൈവിധ്യമായ ആക്ടിവിറ്റീസ് സ് കൂൾ നൽകുന്നോ അത്രയും നല്ലതാണ്.

ശരിയായ സ് കൂൾ ശരിയാ വ്യത്യാസങ്ങൾ ഉളവാക്കുന്നു.